എസ് ബി ഐയുടെ സൗജന്യ അപകട ഇൻഷുറൻസ് ആർക്കാണ്?

HIGHLIGHTS
  • 2 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് ലഭിക്കും
sbi-Logo2
SHARE

നിങ്ങളുടെ പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ട് എസ് ബി ഐയിൽ ആണോ? അത് 2018 ഓഗസ്റ്റിനുശേഷം തുടങ്ങിയതാണോ?  എങ്കിൽ നിങ്ങൾക്ക് 2 ലക്ഷം രൂപയുടെ സൗജന്യ അപകട മരണ ഇൻഷുറൻസ് ലഭിക്കും. ഈ ഇൻഷുറൻസ് ലഭിക്കുന്നതിനായി  എസ് ബി ഐ യുടെ റുപേയ് ജൻ ധന്‍ കാർഡും  അക്കൗണ്ട് ഉടമകൾക്ക് വേണം. 

2018 നു മുൻപുള്ള ഉപഭോക്താക്കൾക്ക് 1 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കും. എസ് ബി ഐ യുടെ ഈ സൗകര്യം നോമിനിക്കും ലഭിക്കുന്നതാണ്. 

എങ്ങനെ ഇൻഷുറൻസ് ലഭിക്കും?

അപകട മരണ ഇൻഷുറൻസ് ലഭിക്കുന്നതിന് നോമിനി ഒരു ക്ലെയിം ഫോറത്തിൽ വിവരങ്ങൾ ശരിയായി പൂരിപ്പിച്ചു മരണ സർട്ടിഫിക്കറ്റിന്റെ കൂടെ സമർപ്പിക്കണം. അപകടമുണ്ടായതിന്റെ എഫ്ഐ ആർ, പോസ്റ്റ് മോർട്ടം റിപ്പോർട്ട് , ഫോറൻസിക് സയൻസ് ലബോറട്ടറി റിപ്പോർട്ട് , മരിച്ചയാളുടെ ആധാർ കാർഡ് എന്നിവയുൾപ്പടെ അപേക്ഷിക്കണം. അപകട മരണമുണ്ടായി 90 ദിവസത്തിനകം അപേക്ഷിച്ചാൽ മാത്രമേ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ.

English Summary: Free Insurance Coverage for SBI Jan Dhan Account Holders

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA