ADVERTISEMENT

നിര്‍മ്മിത ബുദ്ധി അധിഷ്ഠിത സേവനങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സിൽ പുതിയ തരംഗമായി മാറുന്നു. പുത്തന്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പദ്ധതികള്‍ വില്‍ക്കുന്ന രീതി നേരത്തെ തന്നെ ഈ രംഗത്തുണ്ടെങ്കിലും കോവിഡിനെ തുടര്‍ന്ന് ഇതു കൂടുതല്‍ ശക്തമാകുകയായിരുന്നു. ഇപ്പോള്‍ കമ്പനികൾ മാത്രമല്ല, പോളിസി ഉടമകളും ഡിജിറ്റല്‍ രീതികളോടാണു കൂടുതലായി ആഭിമുഖ്യം കാണിക്കുന്നത്. 

സേവനങ്ങൾ ഒരു ചുവട് മുന്നേ

തല്‍സമയ വിലയിരുത്തലും നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങുമെല്ലാം ഉപഭോക്താക്കള്‍ക്ക് വ്യക്തിഗതമായ ഓഫറുകള്‍ നല്‍കാന്‍ സഹായിക്കുന്നു എന്നാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് ടെക്നോളജി ഓഫിസര്‍ ഗണേശന്‍ സൗന്ദിരം ചൂണ്ടിക്കാട്ടുന്നത്.  ഉപഭോക്താക്കളുടെ ഇടപാടുകളുടെ ചരിത്രം തല്‍സമയം വിലയിരുത്താന്‍ പുതിയ സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലുള്ള സൗകര്യങ്ങള്‍ സഹായിക്കുന്നു.  ഉപഭോക്താക്കള്‍ക്ക് ഇതനുസരിച്ചു വ്യക്തിഗതവും സൗകര്യപ്രദവുമായ രീതിയില്‍ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സാങ്കേതികവിദ്യ സഹായിക്കും. ഉദാഹരണത്തിന് വിവിധ പോളിസികളുള്ള ഉപഭോക്താവിന്‍റെ മൊബൈല്‍ ആപ്പ്  കാര്‍ട്ടില്‍ പുതുക്കേണ്ട പോളിസി ഉണ്ടെങ്കില്‍ അതാവും മുകളില്‍ കാണിക്കുക.  തീയതിക്കു മുന്നേ തന്നെ റിന്യൂവല്‍ പ്രീമിയം അടക്കാനുള്ള ഒരു അറിയിപ്പായി കൂടി ഇത്തരം സേവനങ്ങള്‍ സഹായകമാകുമെന്ന് ഗണേശന്‍ സൗന്ദിരം ചൂണ്ടിക്കാട്ടുന്നു.

വിശ്വാസം നേടിയെടുക്കാം

ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാനും അവരുമായുളള ആശയ വിനിമയങ്ങള്‍ മെച്ചപ്പെടുത്താനും വേഗത്തില്‍ മികച്ച സേവനങ്ങള്‍ നല്‍കാനും പുതിയ ഡിജിറ്റല്‍ സൗകര്യങ്ങള്‍ സഹായിക്കുന്നു.  തല്‍ക്ഷണം കൈക്കൊള്ളാവുന്ന നടപടികള്‍ നടപ്പാക്കി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനും ഡിജിറ്റലൈസേഷന്‍ സഹായിക്കുന്നുണ്ട്. 

വോയ്സ്, വീഡിയോ, പ്രാദേശിക ഭാഷയുടെ ഉപയോഗം തുടങ്ങിയവ വര്‍ധിപ്പിക്കാനും പുതിയ സാങ്കേതികവിദ്യകള്‍ സഹായകമായിട്ടുണ്ട്.  വീഡിയോ അധിഷ്ഠിത മെഡിക്കല്‍ അണ്ടര്‍റൈറ്റിങ്, നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ സംസാരം തിരിച്ചറിയാനുള്ള സംവിധാനം, പ്രീമിയം അടവ് ഓര്‍മിപ്പിക്കാന്‍ പ്രാദേശിക ഭാഷയില്‍ അറിയിപ്പു നല്‍കുന്ന സംവിധാനം തുടങ്ങിയവ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് അവതരിപ്പിച്ചിട്ടുള്ളവയില്‍ ചിലതാണ്. ഔദ്യോഗിക വാട്ട്സാപ്പ് വഴിയുള്ള ഉപഭോക്തൃ സേവനം, മൊബൈല്‍ ആപ്പ്, നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയുള്ള ചാറ്റ്ബോട്ട്, വെബ്സൈറ്റ് വഴിയുള്ള വ്യക്തിഗത സേവനങ്ങള്‍ തുടങ്ങിയവയും കമ്പനിയുടെ സവിശേഷതകളാണ്.   

ഇതു പോലെ സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ പോളിസി ഉടമകള്‍ക്കായി നിരവധി പുതിയ സേവനങ്ങളാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലഭ്യമാക്കുന്നത്. പോളിസികള്‍ വില്‍ക്കുന്നതും ക്ലെയിം നടപടികളുമെല്ലാം ലളിതമാക്കാന്‍ കമ്പനികള്‍ സാങ്കേതികവിദ്യാ രംഗത്തെ മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്തുകയാണ്. ഇതിനിടെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോളിസി വിവരങ്ങള്‍ അറിയുവാനും സെല്‍ഫ് സര്‍വീസ് രീതിയില്‍ ഇടപാടുകള്‍ നടത്താനും ഡിജിറ്റല്‍ ടച്ച് പോയിന്‍റുകള്‍ ഏര്‍പ്പെടുത്തുന്ന രീതിക്കും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടക്കം കുറിച്ചു കഴിഞ്ഞു.

English Summary: Life Insurance Companies are Making Services Easy Through AI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com