മെഡിസെപിൽ ചേർന്നാൽ രണ്ടുണ്ട് നേട്ടം,1920 രോഗങ്ങൾക്ക് പരിരക്ഷയും ഒപ്പം...

HIGHLIGHTS
  • പുതിയതായി ചേരുന്നതിനുള്ള അവസാന തിയതി ഡിസംബർ 15
insu-protection
SHARE

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപിൽ അംഗത്വമെടുത്താൽ വ്യക്തിക്കും ആശ്രിതർക്കും ലഭിക്കുന്ന ഇൻഷൂറൻസ് പരിരക്ഷ തന്നെയാണ് പ്രധാന നേട്ടം. ഒരു വർഷം 3 ലക്ഷം രൂപ വരെ കവറേജ് ലഭിക്കും. മാരക രോഗങ്ങൾക്ക് 18 ലക്ഷം വരെ പരിരക്ഷയുണ്ട്. ആശുപത്രികളിൽ കാഷ് ലെസ് സൗകര്യവും കിട്ടും.

1920 രോഗങ്ങൾ

24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും.1920 രോഗങ്ങൾ അംഗീകൃത പട്ടികയിൽ ഉണ്ട്. ആശുപത്രി വാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവും ക്ലെയിം ചെയ്യാം. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസതവണകളായി ഈടാക്കും. പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 500 രൂപ മെഡിസെപ് പ്രീമിയത്തിലേക്ക് മാറ്റും. 2022 ജനുവരി മുതൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. 

ഇനി രണ്ടാമത്തെ കാര്യം

മെഡിസെപ് പ്രീമിയമായി പ്രതിവർഷം നൽകുന്ന 6000 രൂപയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കും. ആദായ നികുതി ഇളവുകളിൽ സെക്ഷൻ 80 Dയിൽ ഉൾപ്പെടുത്തിയാണിത്. പ്രീമിയം തുക ഒന്നിച്ചു മുടക്കേണ്ടതില്ല എന്ന സൗകര്യവും ഉണ്ട്. പുതുതായി ചേരാനും ആശ്രിതരുടെ പേരുകൾ ചേർക്കാനും തിരുത്തലുകൾ വരുത്താനും ഡിസംബർ 15 നു മുമ്പ് ഡിഡിഒ / ട്രഷറി ഓഫീസർക്ക് നിർദ്ദിഷ്ട ഫോറത്തിൽ അപേക്ഷ നൽകണം.

English Summary: Medisep will Give 2 Types of Benefits

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS