ADVERTISEMENT

കാഴ്ചകളൊക്കെ കണ്ട് ആസ്വദിച്ച് നടത്തുന്ന ട്രെയിൻ യാത്രയ്ക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ കൂടി കിട്ടിയാൽ സംഗതി ജോറാണല്ലേ. എന്നാൽ കുറഞ്ഞ പ്രീമിയത്തിൽ അതിനുള്ള സൗകര്യം ഇപ്പോൾ ലഭ്യമാണ്. യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്താണ് ഇൻഷുറൻസിനും അപേക്ഷിക്കേണ്ടത്. മൊബൈൽ ആപ്പിലൂടെയോ, ഐആര്‍സിടിസി വെബ്സൈറ്റിലൂടെയോ ടിക്കറ്റെടുക്കുന്നവർക്കു മാത്രമേ ഈ സൗകര്യം ലഭിക്കൂ. 49 പൈസയാണ് 10 ലക്ഷം രൂപയുടെ ഇൻഷുറൻസിന് ചിലവാക്കേണ്ട തുക!!!

എന്തിനൊക്കെ പരിരക്ഷ ലഭിക്കും?

∙യാത്രയ്ക്കിടയുണ്ടാകുന്ന അപകടങ്ങളെത്തുടർന്നു സ്ഥിരമായ അംഗവൈകല്യം അല്ലെങ്കിൽ മരണം സംഭവിച്ചാൽ  10 ലക്ഷം രൂപ

∙ഭാഗിക അംഗവൈകല്യം വന്നാൽ 7.5 ലക്ഷം രൂപ 

∙അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ആയാൽ 2 ലക്ഷം രൂപ 

∙മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് 10000 രൂപ 

പരിരക്ഷ ലഭിക്കുവാൻ എന്തൊക്കെ ശ്രദ്ധിക്കണം? 

ആപ്പിലൂടെയോ, വെബ്സൈറ്റിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇൻഷുറൻസ് കൂടി വേണം എന്നത് തിരഞ്ഞടുക്കണം.അപ്പോൾ ഒരു എസ് എം എസും ഇമെയിൽ അറിയിപ്പും ഇൻഷുറൻസ് കമ്പനിയിൽനിന്നും ലഭിക്കും. അതിൽ നോമിനിയുടെ വിവരങ്ങൾ ശരിയായി രേഖപ്പെടുത്തണം. നോമിനിയുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഇൻഷുറൻസ് നിരാകരിക്കപ്പെടാം. യാത്രയ്ക്കിടയിൽ യാത്രക്കാരൻ മരിക്കുകയാണെങ്കിൽ നാല് മാസത്തിനുള്ളിലെങ്കിലും നോമിനി ഈ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിക്കേണ്ടതാണ്. ഒരു PNRനു കീഴിൽ പല യാത്രികര്‍ ഉണ്ടെങ്കിലും അവർക്കെല്ലാം പരിരക്ഷ ലഭ്യമാകും. ഇങ്ങനെ ഇൻഷുറൻസ് ഉൾപ്പടെ എടുക്കുന്ന ടിക്കറ്റുകൾ റദ്ദാക്കുവാൻ സാധിക്കുകയില്ല. 

എല്ലാ ക്ലാസ്സിലും യാത്ര ചെയ്യുന്നവർക്ക്ഈ യാത്ര ഇൻഷുറൻസ് ലഭിക്കും. എന്നാൽ 5 വയസിനു താഴെയുള്ള കുട്ടികൾക്ക് ഈ സൗകര്യം ലഭിക്കുകയില്ല. ഇൻഷുറൻസ് പ്രസ്തുത യാത്ര സമയത്തേക്ക് മാത്രം ഉള്ളതാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

English Summary: Train Travellers can avail travel Insurance with very less Premium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com