പ്രത്യേക തിയതിയിൽ ഉറപ്പ് വരുമാനവുമായി ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ
Mail This Article
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് പുതിയ നോണ്‍-പാര്‍ട്ടിസിപ്പേറ്റിങ് സേവിങ്സ് പദ്ധതിയായ ഐസിഐസിഐ പ്രു ഗ്യാരണ്ടീഡ് ഇന്‍കം ഫോര്‍ ടുമാറോ (ലോങ്ങ് ടേം) പുറത്തിറങ്ങി. ഉറപ്പായ നികുതി രഹിത വരുമാനം നല്‍കുന്നതോ പ്രീമിയത്തിന്‍റെ 110 ശതമാനം വരെ തിരികെ ലഭിക്കുന്നതോ ആയ പദ്ധതികള്‍ തിരഞ്ഞെടുക്കാം. ഈ രണ്ട് പ്ലാന്‍ ഓപ്ഷനുകളും 30 വര്‍ഷംവരെ വരുമാനം നല്‍കുന്നു. 7 അല്ലെങ്കില്‍ 10 വര്‍ഷമാണ് പ്രീമിയം അടവ് കാലാവധി. പ്രത്യേകതയുള്ള ഏതെങ്കിലുമൊരു തീയതിയില്‍ ഉറപ്പായ വരുമാനം ലഭിക്കുന്ന സേവ് ദി ഡേറ്റ് സൗകര്യവുമുണ്ട്. വരുമാനം ലഭിക്കുന്ന കാലയളവ് ഉള്‍പ്പെടെ പോളിസിയുടെ മുഴുവന്‍ കാലത്തും ജീവന് പരിരക്ഷ ഉണ്ടാകും. ഓരോ വ്യക്തിയുടെയും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി 15, 20, 25, 30 വര്‍ഷത്തേക്ക് വരുമാനം ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാം.
English Summary: ICICI Prudential Life Insurance Launched New Policy with Guranteed Income