കോവിഡിനുശേഷം പല ജീവനക്കാരുടെയും വേതനം വെട്ടികുറച്ചതുമൂലം പല ആവശ്യങ്ങൾക്കും പണം തികയാറില്ല. പണമില്ലെങ്കിലും മുടങ്ങാതെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ടല്ലോ? അതിലൊന്നാണ് സ്വന്തം പോളിസികളുടെ പ്രീമിയെ അടവ് . അത് ഒരു തവണ മുടങ്ങിയാൽ പിന്നെ കാര്യങ്ങൾ അവതാളത്തിലാകും. എന്നാലി ഇനി എൽ ഐ സി പ്രീമിയം അടച്ചു പോകുവാൻ ഇ പി എഫ് സൗകര്യമൊരുക്കുന്നു. ഫോം 14 പൂരിപ്പിച്ചുകൊടുത്താൽ എൽ ഐ സി യുടെ പ്രീമിയം പോളിസിയുടമയുടെ ഇ പി എഫിൽ നിന്നും പിടിച്ചുകൊള്ളും. രണ്ടു വർഷത്തേക്കെങ്കിലും പ്രീമിയം അടക്കുവാനുള്ള തുക ഇ പി എഫ് അക്കൗണ്ടിൽ ഉണ്ടായിരിക്കണം എന്ന നിബന്ധനയുണ്ട്. എൽ ഐ സി പോളിസി വാങ്ങുന്ന സമയത്തോ, അതിനുശേഷമോ ഇ പി എഫിൽ നിന്നും പണമെടുക്കുവാനുള്ള അനുമതി നൽകാം. ഇതിനായി ഇ പി എഫ് അക്കൗണ്ടും, എൽ ഐ സി യുമായി ബന്ധിപ്പിക്കണം. പണത്തിന് ഞെരുക്കമുള്ള സമയങ്ങളിൽ ഈ രീതി ഉപയോഗിച്ചാൽ, എൽ ഐ സി പ്രീമിയം അടവെങ്കിലും മുടങ്ങുകയില്ല.
English Summary: LIC Policy Premium Payment can be done through EPF Account