മെഡിസെപ് : പെൻഷൻകാരുടെ ആശ്രിതർക്ക് പരിരക്ഷ കിട്ടുമോ, ഇന്നറിയാം
Mail This Article
സംസ്ഥാന പെൻഷൻകാർക്ക് ആശ്വസിക്കാം. മെഡിസെപിന്റെ പരിധിയിൽ പെൻഷൻകാരുടെ ആശ്രിതരേയും ഉൾപ്പെടുത്തിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
∙ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി വഴി 2022 ജനുവരി മുതൽ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മെഡിക്കൽ ഇൻഷൂറൻസ് ഫോർ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് (മെഡിസെപ് ) പദ്ധതിയിൽ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കു പുറമെ പെൻഷൻകാരും ആശ്രിതരും പദ്ധതിക്കു കീഴിൽ വരും. അംഗത്തിന്റെ ഭാര്യ/ഭർത്താവ്, മക്കൾ, മാതാപിതാക്കൾ എന്നിവരാണ് ആശ്രിതരിൽ ഉൾപ്പെടുന്നത്.
∙കുടുംബ പെൻഷൻകാർ, പാർടൈം ജീവനക്കാർ, എയ്ഡഡ് മേഖലയിലെ അദ്ധ്യാപക – അനദ്ധ്യാപക ജീവനക്കാർ, നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ / പെൻഷൻകാർഎന്നിവരും പദ്ധതിയുടെ ഭാഗമാകും.
∙ഇൻഷൂറൻസ് പരിരക്ഷയ്ക്ക് ആറായിരം രൂപ വാർഷിക പ്രീമിയം നൽകണം. അംഗത്തിനും ആശ്രിതർക്കും മൂന്നുവർഷത്തേക്ക് പ്രതിവർഷം 3 ലക്ഷം രൂപ നിരക്കിൽ പരിരക്ഷ ലഭിക്കും. ഓരോ വർഷത്തേക്കുമുള്ള 3 ലക്ഷം രൂപ ചെലവായിട്ടില്ലെങ്കിൽ ഒന്നര ലക്ഷം രൂപ അടുത്ത വർഷത്തെ പ്രതിവർഷ തുകയ്ക്കൊപ്പം ഉപയോഗിക്കാം. ഒന്നര ലക്ഷം രൂപ നഷ്ടപ്പെടമാകും.
∙എംപാനൽ ചെയ്ത ആശുപത്രികളിൽ പട്ടികപ്പെടുത്തിയ രോഗങ്ങളുടെ ചികിത്സയ്ക്കും അനുബന്ധ പരിചരണത്തിനും ചെലവായ തുകയ്ക്ക് പരിരക്ഷയുണ്ട്. ഇതിനു പുറമെ മുറി വാടക, ഡോക്ടർ / അറ്റന്റൻഡ് ഫീസ്, പരിശോധനാ ചെലവുകൾ, മരുന്ന്, ഭക്ഷണച്ചെലവ് എന്നിവയ്ക്കും കവറേജ് ലഭിക്കും.
English Summary : Medisep more Clarity will come Today