അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും സാമ്പത്തിക അനിശ്ചിതത്വത്തിലും പരിരക്ഷ നല്‍കുന്നതിന് ഉറപ്പായ സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്യുന്ന രണ്ട് പോളിസികൾ കൂടി വിപണിയിലെത്തി.
ആദിത്യ ബിര്‍ള സണ്‍ലൈഫ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍
ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതിയകാല സമ്പാദ്യ പദ്ധതിയായ അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പങ്കാളിത്തേതര സമ്പാദ്യ പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പ് ലംപ്സം തുകയും ഒപ്പം ഒറ്റ പ്ലാനില്‍ സുരക്ഷയും സമ്പാദ്യവും സംയോജിപ്പിച്ചു ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വവുമാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കലിന് ശേഷമുള്ള ജീവിത ആസൂത്രണം, അനന്തരാവകാശിക്ക് വേണ്ടിയുള്ള ആസൂത്രണം എന്നിവക്ക് പരിരക്ഷ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
കാലാവധി പൂര്‍ത്തിയായാലോ പോളിസി ഉടമ മരിച്ചാലോ ഉറപ്പുള്ള ആനുകൂല്യങ്ങള്‍, അവ സ്വയം ആസൂത്രണം ചെയ്യാനുള്ള സൗകര്യം, ജോയിന്‍റ് ലൈഫ് പ്രൊട്ടക്ഷന്‍, പ്രീമിയം അടയ്ക്കാന്‍ ഒന്നിലധികം ടേം ഓപ്ഷനുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. മാരക രോഗങ്ങള്‍, അപകട മരണം തുടങ്ങിയവയ്ക്കായി പ്രത്യേക പരിരക്ഷ പദ്ധതികള്‍ അനുബന്ധമായി കൂട്ടി ചേര്‍ക്കുന്നതിനും അവസരമുണ്ട്.
ബജാജ് അലയന്‍സ് ലൈഫ് അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍
ബജാജ് അലയന്‍സ് ലൈഫ് അഷ്വേര്‍ഡ് വെല്‍ത്ത് ഗോള്‍ അവതരിപ്പിച്ചു. വീട് പണിയുക, വിദേശ അവധിക്ക് പോകുക, കുട്ടിയുടെ ഉന്നത വിദ്യാഭ്യാസത്തിന് പണം കണ്ടെത്തുക, ആഡംബര കാര്‍ വാങ്ങുക തുടങ്ങിയ ജീവിത ലക്ഷ്യങ്ങള്‍ സുരക്ഷിതമാക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള ഗ്യാരണ്ടിയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പ്ലാനാണിത്. സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കാനുള്ള രണ്ട് വകഭേദങ്ങളില്‍ ഇത് ലഭിക്കുന്നു.
സ്റ്റെ്പ്പ് അപ്പ് ഇന്‍കം പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ലൈഫ് കവറിനൊപ്പം നികുതി രഹിത വരുമാനവും ഉറപ്പാക്കുന്നു. പ്രീമിയം കാലാവധിക്ക് ശേഷവും ഓരോ 5 വര്‍ഷം കൂടുമ്പോഴും വരുമാനം 10 ശതമാനം വര്‍ദ്ധിക്കുന്നു. വരുമാന കാലാവധി കഴിയുമ്പോള്‍ ഉപഭോക്താവിന് അടച്ച പ്രീമിയം തുകയും തിരികെ ലഭിക്കും. സെക്കന്‍ഡ് ഇന്‍കം പ്ലാന്‍ ഉപഭോക്താവിന് 25 മുതല്‍ 30 വര്‍ഷം വരെ ഗ്യാരണ്ടീഡ് ടാക്സ് ഫ്രീ വരുമാനം ലഭ്യമാക്കും. വരുമാന കാലാവധി കഴിയുമ്പോള്‍ ഉപഭോക്താവിന് അടച്ച പ്രീമിയം മുഴുവന്‍ ലഭിക്കാനുള്ള ഓപ്ഷനുമുണ്ട്.
English Summary : 2 New Age Insurance Policies are Launched