മെഡിസെപ് പുതുവര്‍ഷത്തിൽ യാഥാർത്ഥ്യമാകുമോ?

pension-02-copy
SHARE

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ സുരക്ഷാ പദ്ധതി (മെഡിസെപ്) 2022 ജനുവരി മുതൽ നടപ്പിലാക്കാനുള്ള സാധ്യത മങ്ങി. രണ്ടാംഘട്ട വിവരശേഖരണം പൂർത്തിയാകാത്ത പശ്ചാത്തലത്തിൽ ഇതിനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. ധനകാര്യ (ഹെൽത്ത് ഇൻഷുറൻസ് ) വകുപ്പിന്റെ പുതിയ ഉത്തരവു പ്രകാരം ഡിസംബർ 31 വരെ ആശ്രിതരെ കൂട്ടിച്ചേർക്കാനും തിരുത്തലുകൾ വരുത്താനും പുതുതായി ചേരാനുമുള്ള അപേക്ഷ നൽകാം.

മെഡിസെപ് പദ്ധതി എല്ലാ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നിർബന്ധമായതിനാൽ ആശ്രിതരുടെ വിവരങ്ങൾ നൽകിയിട്ടില്ലാത്ത ജീവനക്കാരും പെൻഷൻകാരും ഇത് ഒരു അവസരമായി കണക്കാക്കണമെന്നും ഉത്തരവിൽ പറയുന്നു. നിലവിലുള്ള ആശ്രിതരെ ചേർക്കുന്നതിന് ഇനി മറ്റൊരു അവസരം ലഭിക്കില്ല .പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസറെ സമീപിച്ച് ആശ്രിതരുടെ വിവരങ്ങൾ മെഡിസെപ് വെബ് സൈറ്റിൽ അപ്ഡേറ്റ് ചെയ്യണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

അതേസമയം പെൻഷൻകാരുടെ നിലവിലുള്ള അപേക്ഷാ ഫോറത്തിൽ വൈകല്യമുള്ള കുട്ടികളുടെ വിവരം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ. മാതാപിതാക്കളുടെയും പ്രായപൂർത്തിയായിട്ടില്ലാത്ത മക്കളുടെയും വിവരങ്ങൾ ചേർക്കാനുള്ള കോളങ്ങൾ അപേക്ഷാ ഫോറത്തിൽ ലഭ്യമാക്കിയിട്ടില്ല. ഇതിനുവേണ്ടി പരിഷ്ക്കരിച്ച അപേക്ഷാ ഫോറം നൽകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അങ്ങനെ വേണ്ടിവന്നാൽ നിലവിൽ അപേക്ഷ സമർപ്പിച്ചവരിൽ പലർക്കും  വീണ്ടും പുതിയത് നൽകേണ്ടി വരും. എന്തായാലും മെഡിസെപ് യാഥാർത്ഥ്യമാകാൻ ഇനിയുമേറെ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് ജീവനക്കാരും പെൻഷൻകാരും.

English Summary: When Medisep will launch, No Clarity Regarding it.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS