മെഡിസെപ്: ജനുവരിയിൽ നടപ്പാക്കാൻ കടമ്പകളേറെ

plan4 (2)
SHARE

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അരോഗ്യ സുരക്ഷാ ഇൻഷൂറൻസ് (മെഡിസെപ് ) ഈ മാസം നടപ്പാക്കാൻ തത്വത്തിൽ  തീരുമാനിച്ചുവെങ്കിലും തടസങ്ങൾ ഏറെയാണ്. ക്യാഷ് ലെസ് ചികിത്സയും റീ- ഇമ്പേഴ്സ്മെന്റും ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും.

ഇനി എന്തെല്ലാം നടപടികൾ?

മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകിയ പദ്ധതിയുടെ വിശദമായ ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല. അതിനു മുമ്പ് ആശുപത്രികളെ എംപാനൽ ചെയ്യണം. പരമാവധി ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി ശ്രമം തുടരുകയാണ്. എം പാനൽ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം സർക്കാരുമായി ചർച്ച നടത്തി മാത്രമേ അന്തിമ പട്ടിക തയ്യാറാക്കൂ. 

വിവരശേഖരണം നീളുന്നു

ജീവനക്കാരുടേയും പെൻഷൻകാരുടെയും വിവരശേഖരണം ഇനിയും പൂർത്തിയായിട്ടില്ല. രണ്ടാംഘട്ട വിവര ശേഖരണത്തിന് ജനുവരി 10 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്. സമയപരിധി വീണ്ടും നീട്ടിയാൽ പദ്ധതി നടപ്പിലാകുന്നത് വീണ്ടും നീളും. പെൻഷൻകാരുടെ ആശ്രിതരെ ഉൾക്കൊള്ളിക്കുന്ന കാര്യത്തിലും അനുകൂല തീരുമാനം കൈക്കൊണ്ടിട്ടില്ല. നിലവിൽ പെൻഷൻകാരുടെ പങ്കാളിയെ മാത്രമേ ആശ്രിതരുടെ ഗണത്തിൽ പരിഗണിക്കൂ. ഇതിനിടെ എൻ.പി.എസ് പദ്ധതിയിൽ ഉൾപ്പെട്ട് വിരമിച്ച പെൻഷൻകാർക്ക് മൂന്നു വർഷത്തെ പ്രീമിയം ഒരുമിച്ച് നൽകി പദ്ധതിയിൽ അംഗമാകാം.

ഡിജിറ്റൽ ഇൻഷൂറൻസ് കാർഡ്

ജീവനക്കാരുടെയും പെൻഷൻകാരുടെയും വിവരശേഖരണം പൂർത്തിയാക്കി ഇൻഷൂറൻസ് കമ്പനിക്ക് കൈമാറിയെങ്കിൽ മാത്രമേ കാർഡ് നൽകാനുള്ള നടപടിയിലേക്ക് കടക്കാൻ പറ്റൂ. ഡിജിറ്റൽ ഇൻഷൂറൻസ് കാർഡ് നൽകാനാണ് കമ്പനിയുടെ തീരുമാനം. കാർഡിന്റെ പ്രിന്റൗട്ടോ ഫോണിൽ സൂക്ഷിക്കുന്ന ഡിജിറ്റൽ പകർപ്പോ മൊബൈൽ ആപ്ലിക്കേഷനിലെ വിവരങ്ങളോ ആശുപത്രിയിൽ കാണിച്ചാൽ ക്യാഷ് ലെസ് ചികിത്സ ലഭിക്കും.

ഇതിനിടെ ഇൻഷുറൻസിലെ ടെണ്ടർ നടപടികളിൽ നിന്ന് തങ്ങളെ വിലക്കിയതിനെതിരെ റിലയൻസ് ഇൻഷൂറൻസ് നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതു സംബന്ധിച്ച വിധിയും മെഡിസെപ് നടപ്പിലാക്കാനുള്ള ഗതിവേഗത്തെ ബാധിക്കും.

English Summary : It is very Difficult to Start Medisep in January

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS