ഇനി പല്ലിനും പണം നൽകാതെ ചികില്‍സ

HIGHLIGHTS
  • കാഷ്‌ലെസ് അടിസ്ഥാനത്തിലാവും ഇത് ഉപഭോക്താക്കള്‍ക്കു ലഭിക്കുക
smile-facial-muscles-movement
SHARE

സ്വകാര്യ ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് ദന്തചികില്‍സാ ശൃംഖലയായ ക്ലോവ് ഡെന്റലുമായി സഹകരിച്ച് ഡെന്റല്‍ ഇന്‍ഷൂറന്‍സ് ലഭ്യമാക്കും. ആശുപത്രിയില്‍ കിടത്താതെ കാഷ്‌ലെസ് അടിസ്ഥാനത്തിലാവും ഇത് ഉപഭോക്താക്കള്‍ക്കു ലഭിക്കുക. ക്ലോവ് ഡെന്റലിന്റെ ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ലോംബാര്‍ഡിന്റെ ഒപി ആനുകൂല്യങ്ങള്‍ക്കു കീഴിലുള്ള ദന്ത ചികില്‍സകളാണ് ലഭ്യമാക്കുക.

ഇന്ത്യയില്‍ ഏറ്റവും കൂടുതലായുള്ള രോഗങ്ങളിൽ ഒന്നാണ് ദന്തപ്രശ്‌നങ്ങള്‍. ഓറല്‍ കാന്‍സര്‍, ദന്തക്ഷയം, മോണ രോഗങ്ങള്‍ തുടങ്ങിയവ കൂടുതല്‍ ആശങ്കയുണ്ടാക്കുന്നു. ദന്തചികില്‍സാ ചെലവുകള്‍ വര്‍ധിക്കുന്നതും ലാബ് ജോലികള്‍ ഉള്‍പ്പെടുന്നതുമെല്ലാം ചികിൽസാ ചെലവുയരുന്നതിനു കാരണമാണ്. ഇതു മനസിലാക്കിയാണ് ഐസിഐസിഐ ലോംബാര്‍ഡ് ക്ലോവ് ഡെന്റലുമായി ചേര്‍ന്ന് കാഷ്‌ലെസ് പരിരക്ഷ നല്‍കുന്നത്.

English Summary : ICICI Lombard Introduced Dental Insurance

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS