ഭിന്നശേഷിക്കാർക്ക് കിട്ടും സൗജന്യ ഇൻഷുറൻസ് പരിരക്ഷ

insurance-2
SHARE

ഓട്ടിസം, സെറിബ്രൽ പാൾസി,  ബുദ്ധി മാന്ദ്യം, മാനസിക വളർച്ച പ്രശ്നങ്ങൾ, ബഹു വൈകല്യം എന്നിവ ഉള്ളവർക്ക് കേന്ദ്ര സർക്കാരിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നിരാമയയിൽ  ചേരാം. ഒരു ലക്ഷം രൂപ വരെയാണ് ഇൻഷുറൻസ് നൽകുന്നത്. ഡിസെബിലിറ്റി  സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയാണ് അപേക്ഷിക്കുവാൻ വേണ്ടത്. ആശുപത്രിയിൽ കിടന്നുള്ള ചികിത്സക്ക് 70,000 രൂപയും, ഒ പി ചികിത്സക്ക് 14,500 രൂപയും, മറ്റു ചികിത്സകൾക്ക് 10000 രൂപയുമാണ് നൽകുന്നത്. യാത്ര ചിലവ് ലഭിക്കുന്നതിനുള്ള സൗകര്യവും ഈ ഇൻഷുറൻസിലുണ്ട്. ഏതു ആശുപത്രിയിൽനിന്നു വേണമെങ്കിലും ചികിത്സിക്കാൻ സാധിക്കും.അതാത് വാർഡുകളിലെ ആശാ വർക്കർമാരും, അംഗനവാടി ടീച്ചർമാരും ഈ ഇൻഷുറൻസിന്റെ  കൂടുതൽ വിവരങ്ങൾ നൽകും.

English Summary : Differently abled People will get Insurance Coverage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA