ഈ ഇൻഷുറൻസ് എടുക്കൂ, ഓൺലൈൻ തട്ടിപ്പുകളെ മറന്നേക്കൂ

HIGHLIGHTS
  • ഇന്റർനെറ്റിലൂടെയുള്ള ഉപദ്രവവും ഭീഷണികളും സൈബർ ഇൻഷുറൻസ് പരിധിയിൽപ്പെടും
fraud
SHARE

ബാങ്കിൽ പോകാതെ ഓൺലൈനിലൂടെ എല്ലാ പണമിടപാടുകളും നടത്തുകയെന്നത് മിക്കവരുടെയും ശീലമായി കഴിഞ്ഞു. വീട്ടിലിരുന്നു ഷോപ്പിങ് ചെയ്യാനും സിനിമ കാണാനുമൊക്കെയുള്ള സൗകര്യമുണ്ടെങ്കിലും ഇതോടൊപ്പം  ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചുള്ള ആശങ്കകളും പെരുകുന്നു. ഒരു ഇൻഷുറൻസ് ഉണ്ടെങ്കിൽ ഇത്തരം ആശങ്കകൾക്ക് തടയിട്ട് സമാധാനമായി പണമിടപാടുകൾ നടത്താം. 

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള സംരക്ഷണം, പണം നഷ്ടപ്പെട്ടാൽ അതിനുള്ള ഇൻഷുറൻസ്, സൈബർ ആക്രമണങ്ങൾക്കെതിരെയുള്ള സംരക്ഷണം എന്നിവയെല്ലാം ഈ ഇൻഷുറൻസ് നൽകുന്നു. ഇന്റർനെറ്റു വഴി ഒരു വ്യക്തിയുടെ സ്വകാര്യ, സാമ്പത്തിക വിവരങ്ങൾ തട്ടിയെടുക്കുക, ഇ മെയിൽ വഴിയുള്ള കബളിപ്പിക്കൽ, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകൾ, മാൽ വെയർ ആക്രമണങ്ങൾ, ഇന്റർനെറ്റിലൂടെയുള്ള ഉപദ്രവവും, ഭീഷണികളും എല്ലാം ഈ  സൈബർ ഇൻഷുറൻസ് സംരക്ഷണപരിധിയിൽപ്പെടും

ബജാജ് അലിയൻസും, എച്ച് ഡി എഫ് സി എർഗോയുമാണ് ഇപ്പോൾ സൈബർ ഇൻഷുറൻസ് നൽകുന്നത്. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, ഇ വാലറ്റുകൾ എന്നിവയ്ക്കുണ്ടാകുന്ന നഷ്ടങ്ങൾക്കും എച്ച് ഡി എഫ് സി എർഗോ സംരക്ഷണം നൽകുന്നുണ്ട്. 

എന്നാൽ അശ്രദ്ധമായി ഓൺലൈൻ ഇടപാടുകൾ നടത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല.

English Summary: Insurance Coverage for Online Transactions

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA