ബജറ്റില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനു പരിഗണന നൽകുമോ?

HIGHLIGHTS
  • ചെറു ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ വരണം
483933412
SHARE

പല രൂപത്തിൽ തുടരുന്ന കോവിഡ്-19 ആരോഗ്യ പരിപാലന സേവനങ്ങളുടെ അനിവാര്യത നമ്മെ മനസിലാക്കി തന്നു. നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഈ പ്രതിസന്ധി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും പ്രയോജനം ലക്ഷ്യമാക്കിയുള്ള മാറ്റത്തിനാണ് അവസരം നല്‍കുന്നത്.അതുകൊണ്ട് 2022ലെ ബജറ്റില്‍ ഇൻഷുറൻസ് ഉൾപ്പടെ ആരോഗ്യ ആവാസവ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ആലോചിക്കേണ്ടതുണ്ട്.

ജിഎസ്ടി ഇളവ്

ആരോഗ്യ ഇന്‍ഷുറന്‍സ് അത്യാവശ്യ ഉല്‍പ്പന്നമാണെന്ന് മനസിലാക്കാന്‍ മഹാമാരി വേണ്ടിവന്നു. ജീവിതങ്ങളെ രക്ഷിക്കാനോ കുറഞ്ഞ പക്ഷം ഗുണനിലവാരം ഉയര്‍ത്താനെങ്കിലുമുള്ള ശക്തി അതിനുണ്ട്- ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ 5 ശതമാനം ജിഎസ്ടി സ്ലാബില്‍പെടുത്തണം. ആളുകള്‍ കുറഞ്ഞ ജിഎസ്ടിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വാങ്ങുന്നത് സര്‍ക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ഉണ്ടാക്കും. മുതിര്‍ന്ന പൗരന്മാരെ ആരോഗ്യ ഇന്‍ഷുറന്‍സ് ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കണം.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുക

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കുന്നത് ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം പലപ്പോഴും അധിക ചെലവാണ്. അതുകൊണ്ടു തന്നെ ഉപഭോക്താവ് വില കുറഞ്ഞ പോളിസികള്‍ തേടി പോകുന്നു. ഈ വിടവ് അടയ്‌ക്കേണ്ടതുണ്ട്. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 ഡി പ്രകാരമുള്ള നികുതി കിഴിവ് പരിധിയുയർത്തുന്നത് ആരോഗ്യ ഇന്‍ഷുറന്‍സിന് അനുകൂലമാകും. നിലവിലെ 25,000 രൂപയെന്ന  2015ല്‍ നിശ്ചയിച്ച ഈ പരിധി 2022ല്‍ 50,000 രൂപയെങ്കിലും ആക്കണം. വാര്‍ഷിക ആരോഗ്യ സംരക്ഷണ പണപ്പെരുപ്പം 10 ശതമാനമായതിനാൽ ഇത് വളരെ അത്യാവശ്യമാണ്. 

ചെറു ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍

മൈക്രോ-ഇന്‍ഷുറന്‍സ്, സാഷെ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ പോലുള്ള ചെറു ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കണം. ഇവയെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കണം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഇത് ആകര്‍ഷിക്കും. 2022 ബജറ്റ് അടുത്തെത്തി നില്‍ക്കെ നയങ്ങള്‍ രൂപീകരിക്കുന്നവരുടെ മനസില്‍ ഇതുണ്ടാകണം. 

ലേഖകന്‍ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമാണ്

English Summary: Consider these Health Insurance Things in Union Budget 2022

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INSURANCE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA