ADVERTISEMENT

സംസ്ഥാന ഗവ. ജീവനക്കാർക്കും പെൻഷൻകാർക്കുമായി സർക്കാർ നടപ്പാക്കാനിരിക്കുന്ന മെഡിസെപ് ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയരുന്നുണ്ട്. ഒരു കുടുംബത്തിലെ സർവീസിലുള്ളതോ പെൻഷൻ പറ്റിയതോ ആയ ഭാര്യയും ഭർത്താവും പ്രീമിയം അടച്ചാൽ രണ്ടു പേർക്കും വെവ്വേറെ കവറേജ് കിട്ടുമോ എന്ന ആശങ്ക പരക്കെ നിലനിൽക്കുന്നു

ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പിലെ അംഗത്വം നിർബന്ധമാണ്. ഒരു കുടുംബത്തിലെ ജീവനക്കാരോ  പെൻഷൻകാരോ ആയ രണ്ടു പേരും പ്രീമിയം അടയ്ക്കാൻ നിർബന്ധിതരുമാണ്.  പക്ഷേ ഒരു കുടുംബത്തിന് മൂന്നു ലക്ഷം രൂപയുടെ ഒരു കവറേജ് മാത്രമേ ലഭിക്കൂ എന്ന വ്യാപകമായ പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

മെഡിസെപിൽ പ്രീമിയം അടയ്ക്കുന്ന ഓരോ വ്യക്തിക്കും ഓരോ മെഡിസെപ് ഐഡി അനുവദിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പോളിസി അനുവദിക്കുന്നതും കവറേജ് ലഭിക്കുന്നതും. ഒരു പോളിസിയിൽ 3 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഒരു കുടുംബത്തിലെ രണ്ടു പേർ പ്രീമിയം അടക്കുമ്പോൾ വ്യത്യസ്ത പോളിസികളിലായി 3 ലക്ഷം രൂപ വീതമുള്ള രണ്ടു പരിരക്ഷയ്ക്ക് അർഹതയുണ്ട്.  മൊത്തം 6 ലക്ഷം രൂപയുടെ കവറേജാണ് ഇത്തരത്തിൽ ലഭിക്കുന്നത്. ഒരു പോളിസിയിൽ ആദ്യ വർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ അടുത്ത വർഷത്തേക്ക് മാറ്റാനാകും. 24 മണിക്കൂറിലേറെയുള്ള കിടത്തി ചികിത്സയ്ക്കു മാത്രമേ പരിരക്ഷ ലഭിക്കൂ. ഒ.പി ചികിസയ്ക്ക് കവറേജ് ഇല്ല. അതേ സമയം സർവീസിലുള്ള ജീവനക്കാർക്ക് ഒപി ചികിത്സയ്ക്കുള്ള ചെലവ് റീഇസേഴ്സ്മെൻറായി ലഭിക്കും. പെൻഷൻകാർക്ക് ഈ സൗകര്യമില്ലെന്നത് ന്യൂനതയായി നില നിൽക്കുന്നു.

English Summary : Clarity Regarding Insurance Coverage of Medisep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com