പോളിസി പുതുക്കാന്‍ എല്‍ഐസി വീണ്ടും അവസരം നൽകും

HIGHLIGHTS
  • മാര്‍ച്ച് 25 വരെ ലാപ്‌സ് ആയ പോളിസികള്‍ പുതുക്കാം
insurance (2)
SHARE

മുടങ്ങി കിടക്കുന്ന പോളിസികള്‍ പുനരുജ്ജീവിപ്പിക്കാന്‍ എല്‍ഐസി വീണ്ടും അവസരം നല്‍കുന്നു. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍  റിസ്‌ക് കവറേജ് നല്‍കാന്‍ ലക്ഷ്യമിട്ടാണിത്. എല്‍ഐസി  ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇത് രണ്ടാം തവണയാണ് പോളിസി ഉടമകള്‍ക്ക്  ഈ  അവസരം നല്‍കുന്നത്. ഇന്നു മുതല്‍ എല്‍ഐസി ലാപ്‌സായ പോളിസികള്‍ക്കായി പ്രത്യേക പുനരുജ്ജീവന കാമ്പെയ്ന്‍ ആരംഭിക്കും. പോളിസി ഉടമകള്‍ക്ക് 2022 മാര്‍ച്ച് 25 വരെ ലാപ്‌സ് ആയ പോളിസികള്‍ ലേറ്റ് ഫീ ഇളവോടെ പുതുക്കാം. 

പ്രീമിയം കാലയളവില്‍ ലാപ്സ് ആയ പോളിസികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ടേം അഷ്വറന്‍സ് പ്ലാനുകള്‍ക്കും  ഉയര്‍ന്ന നഷ്ട സാധ്യത ഉള്ള പ്ലാനുകള്‍ക്കും ഇളവ് ബാധകമാവില്ല. ഇവ ഒഴികെയുള്ള പ്ലാനുകള്‍ക്ക് അടച്ച മൊത്തം പ്രീമിയം അടിസ്ഥാനമാക്കി ലേറ്റ് ഫീസില്‍ എല്‍ഐസി ഇളവുകള്‍ നല്‍കും. ചുവടെ നല്‍കിയിരിക്കുന്ന പ്രകാരമായിരിക്കും ലേറ്റ് ഫീസില്‍ ഇളവ് നല്‍കുക

∙ ഒരു ലക്ഷം രൂപ വരെ പ്രീമിയം അടച്ച പോളിസികള്‍ക്ക് 20 ശതമാനം ലേറ്റ് ഫീസില്‍ ഇളവ് നല്‍കും. അനുവദനീയമായ പരമാവധി ഇളവ് 2000 രൂപ വരെ. 

∙ ഒരു ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിന് 25 ശതമാനം ഇളവ് അനുവദിക്കും. പരമാവധി ഇളവ് 2,500 രൂപ വരെ.

∙ 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് പ്രീമിയം എങ്കില്‍ ലേറ്റ് ഫീസില്‍ 30 ശതമാനം ഇളവ് അനുവദിക്കും, പരമാവധി 3,000 രൂപ വരെ ഇളവ് നല്‍കും.

യോഗ്യതയുള്ള ആരോഗ്യ, മൈക്രോ ഇന്‍ഷൂറന്‍സ് പദ്ധതികളും ലേറ്റ് ഫീസില്‍ ഇളവ് ലഭിക്കാന്‍ അര്‍ഹരായിരിക്കുമെന്ന് എല്‍ഐസി അറിയിച്ചു. ഇപ്പോള്‍, മൈക്രോ ഇന്‍ഷുറന്‍സ് പ്ലാനുകളുടെ കാര്യത്തില്‍, ലേറ്റ് ഫീസില്‍ 100 ശതമാനമാണ് ഇളവ്.

English Summary : Now We can Revive Lapsed LIC Policy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS