അരുമ നായകൾക്കും ഇനി ഇൻഷുറൻസ് പരിരക്ഷ
Mail This Article
നായ്ക്കളോടുള്ള സ്നേഹം പോലെ അവയുടെ പരിപാലന ചെലവും കൂടുകയാണ്. ഈ ചെലവുകളിൽ ഒരു കൈതാങ്ങാകുന്നതിന് ഫ്യൂച്ചർ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സ് (എഫ്ജിഐഐ) വളര്‍ത്തു നായ്ക്കള്‍ക്കുള്ള സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയായ എഫ്ജി ഡോഗ് ഹെല്‍ത്ത് കവര്‍ അവതരിപ്പിക്കുന്നു. 'അടിയന്തര വളര്‍ത്തു മൃഗ പരിപാലന' (എമര്‍ജന്‍സി പെറ്റ് മൈന്‍ഡിങ്) കവറും ഇതോടൊപ്പമുണ്ട്. ഈ സമഗ്രമായ കവര്‍ നായ്ക്കളുടെ ശസ്ത്രക്രിയ, ആശുപത്രി വാസം, മാരകരോഗം, മരണം, ശവസംസ്‌കാരം തുടങ്ങിയ ചെലവുകളില്‍ പരിരക്ഷ നല്‍കും. ആഡ്-ഓണ്‍ കവറുകള്‍ ഉപയോഗിച്ച്, വളര്‍ത്തുമൃഗങ്ങളുടെ മൂന്നാം കക്ഷി ബാധ്യത, മോഷണം അല്ലെങ്കില്‍ നഷ്ടപ്പെടല്‍, അടിയന്തര വളര്‍ത്തുമൃഗ പരിപാലനം, വെറ്റിനറി കണ്‍സള്‍ട്ടേഷന്‍, ഡോക്ടര്‍ ഓണ്‍ കോള്‍ എന്നിവയ്ക്കെതിരെ ഇന്‍ഷ്വര്‍ ചെയ്യാനും കഴിയും.
ഭീമന്‍ ബ്രീഡുകള്‍ക്ക് ആറു മുതല്‍ നാലു വയസുവരെയും ചെറിയ, ഇടത്തരം, വലിയ ബ്രീഡുകള്‍ക്ക് ഏഴു വര്‍ഷം വരെയും പരിരക്ഷ ലഭിക്കും. ചെറിയ, ഇടത്തരം, വലിയ ബ്രീഡുകള്‍ 10 വര്‍ഷം കഴിഞ്ഞാല്‍ പോളിസിയില്‍ നിന്നും ഒഴിവാകും ഭിമന്‍ ബ്രീഡുകള്‍ക്ക് ആറു വര്‍ഷമാണ് പരമാവധി കാലാവധി. നായകള്‍ അപ്രതീക്ഷിത അപകടങ്ങളില്‍ ചെന്നു പെടാനുള്ള പ്രവണത കൂടുതലാണെന്നും ഇത് ആശുപത്രി പ്രവേശനം, ശസ്ത്രക്രിയ, മറ്റ് ഗുരുതര അസുഖങ്ങള്‍ എന്നിവയ്ക്ക് കാരണമാകുകയും വലിയ ചെലവു വരുത്തുകയും ചെയ്യും. പോക്കറ്റ് കാലിയാകാതെ തങ്ങളുടെ വളര്‍ത്തു നായ്ക്കള്‍ക്ക് മികച്ച ആരോഗ്യ സംരക്ഷണം നല്‍കാനാകുന്ന വിതമാണ് എഫ്ജി ഡോഗ് ഹെല്‍ത്ത് കവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
എഫ്ജി ഡോഗ് ഹെല്‍ത്ത് കവറിനു കീഴില്‍ ഇഷ്ടമുള്ള ഡോക്ടറെ തെരഞ്ഞെടുക്കാം. വളര്‍ത്തു മൃഗങ്ങള്‍ക്കായുള്ള ചെലവും കണക്കാക്കി അടിയന്തര ഫണ്ടുകളില്‍ വീഴ്ചവരാതെ നോക്കാം. പ്രതിമാസം 323 രൂപ മുതലാണ് പോളിസി ചെലവ്. ലളിതമായ ഡോക്യുമെന്റേഷനിലൂടെ കവര്‍ ലഭ്യമാക്കാം.
English Summary: Future Generali Insurance Coverage for Pet Dogs