ഭിന്നശേഷിക്കാർക്ക് കിട്ടുമോ ഇൻഷുറൻസ് പരിരക്ഷ?

HIGHLIGHTS
  • വൈകല്യമുള്ളവർക്കുള്ള സ്വകാര്യ ഇൻഷുറൻസ് പ്രീമിയം വളരെ കൂടുതലാണ്
health-insurance
SHARE

2011 ലെ സെൻസസ് റിപ്പോർട്ടുകൾ പ്രകാരം 26.8 ദശലക്ഷം ആളുകൾ വിവിധ തരത്തിലുള്ള വൈകല്യങ്ങൾ അനുഭവിക്കുന്നുണ്ട്.  ഭിന്നശേഷിക്കാർക്ക് പല ഇൻഷുറൻസ് കമ്പനികളും ഗുരുതര രോഗങ്ങൾക്കുള്ള ഇൻഷുറൻസ് നൽകുന്നില്ല. വൈകല്യമുള്ളവർക്കുള്ള  സ്വകാര്യ ഇൻഷുറൻസ് പ്രീമിയം വളരെ കൂടുതലുമാണ്. എന്നാൽ  ചില സർക്കാർ പദ്ധതികളിലൂടെ ഭിന്നശേഷിക്കാർക്ക് ചികിത്സ ലഭിക്കും.

നിരാമയ ആരോഗ്യ ഇൻഷുറൻസ് 

മാനസിക വൈകല്യമുള്ള വ്യക്തികൾക്കായി പ്രത്യേകം രൂപ കല്പന ചെയ്തിട്ടുള്ളതാണ് ഇത്. ഈ ഇൻഷുറൻസ് പദ്ധതി പ്രകാരം ഇൻഷുർ ചെയ്തിരിക്കുന്ന വ്യക്തിക്ക് ആശുപത്രി വാസത്തിനു മുൻപും, ശേഷവുമുള്ള ചിലവുകൾ ഉൾപ്പെടെ ഒരു ലക്ഷം വരെ ലഭിക്കും. 

സ്വാവലംബൻ ആരോഗ്യ ഇൻഷുറൻസ് 

300,000 രൂപയിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള വികലാംഗർക്കാണ് ഈ ഇൻഷുറൻസ് ലഭിക്കുക. ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസാണ് ഇതിലൂടെ ലഭിക്കുക. വൈകല്യമുള്ള വ്യക്തിക്ക് മാത്രമല്ല കുടുംബാംഗങ്ങൾക്കും ഈ ഇൻഷുറൻസ് ലഭിക്കും. 

എച് ഡി എഫ് സി എർഗോ ഹെൽത്ത് ഇൻഷുറൻസും വികലാംഗർക്ക് പ്രത്യേക പരിരക്ഷ വാഗ്‌ദാനം ചെയ്യുന്നു.സ്റ്റാർ ഹെൽത്ത് ഓട്ടിസം ബാധിച്ച കുട്ടികൾക്കായി സ്റ്റാർ സ്പെഷ്യൽ കെയർ പ്ലാൻ എന്ന ഇൻഷുറൻസ് നൽകുന്നു.

English Summary: Health Insurance Coverage for Physically Challenged Persons

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA