ADVERTISEMENT

ഒരു വ്യക്തിക്ക് തനിക്കും കുടുംബത്തിനുമായി നല്‍കാനാവുന്ന ഏറ്റവും മികച്ച സമ്മാനമാണ് ലൈഫ് ഇന്‍ഷൂറന്‍സ്‌ പോളിസി.  നിങ്ങള്‍ തൊഴില്‍ ആരംഭിക്കുമ്പോഴായാലും നിങ്ങളുടെ ജീവിത ലക്ഷ്യങ്ങള്‍ക്കായി സാമ്പത്തിക തയ്യാറെടുപ്പുകള്‍ നടത്തുമ്പോഴായാലും വിരമിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിനായാലും ലൈഫ് ഇന്‍ഷൂറന്‍സ് പ്രധാനപ്പെട്ടൊരു സാമ്പത്തിക തീരുമാനമായി നിലകൊള്ളും.  ഏറ്റവും ആദ്യം ലൈഫ് ഇന്‍ഷൂറന്‍സ് (സബ്‌സേ പഹലേ ലൈഫ് ഇന്‍ഷൂറന്‍സ്) എന്നത് ഓരോ ഇന്ത്യക്കാരന്റേയും മുദ്രാവാക്യമായി മാറണം. 

ഇങ്ങനെയൊക്കെ പ്രധാനപ്പെട്ടതാണെങ്കിലും  ലോകത്ത് ഏറ്റവും കുറവ് ഇന്‍ഷൂറന്‍സ് സാന്ദ്രതയുള്ള ഇടങ്ങളിലൊന്നാണ് ഇന്ത്യ.  ഇന്ത്യക്കാര്‍ക്ക് ലൈഫ് ഇന്‍ഷൂറന്‍സിനെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മനസിലാക്കാന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ അടുത്തിടെ 40 പട്ടണങ്ങളിലായി  25-55 പ്രായത്തിലുള്ള 12,000 പേര്‍ക്കിടയില്‍ സര്‍വേ നടത്തിയിരുന്നു. ഇതില്‍ പ്രതികരിച്ചവരില്‍ 71 ശതമാനം പേര്‍ ലൈഫ് ഇന്‍ഷൂറന്‍സ് വാങ്ങിയിട്ടുള്ളതോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവരോ ആയിരുന്നു. 

സബ്‌സേ പഹലേ ലൈഫ് ഇന്‍ഷൂറന്‍സ്

കുടുംബത്തിലെ വരുമാനദാതാക്കളുടെ മുന്തിയ പരിഗണനയായി ലൈഫ് ഇന്‍ഷൂറന്‍സിനെ ഉയര്‍ത്തിക്കാട്ടുന്ന സബ്‌സേ പഹലേ ലൈഫ് ഇന്‍ഷൂറന്‍സ് എന്ന ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സിലിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ സര്‍വേ നടത്തിയത്.  രാജ്യത്തെ ലൈഫ് ഇന്‍ഷൂറന്‍സ് അവബോധം ഉയര്‍ത്തുക എന്ന പൊതു ലക്ഷ്യത്തോടെ 24 ഇന്ത്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ പ്രതിനിധീകരിക്കുന്നതു കൂടിയാണ് ഈ  പ്രചാരണ പരിപാടി.  

യഥാര്‍ത്ഥത്തില്‍ കോവിഡ് 19 മഹാമാരി ജനങ്ങള്‍ക്കിടയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് സ്വീകരിക്കുന്നതിന്റെ തോത് വര്‍ധിപ്പിച്ചു. പക്ഷേ, 91 ശതമാനം പേരും ലൈഫ് ഇന്‍ഷൂറന്‍സ് അനിവാര്യമായ ഒന്നാണെന്നു കരുതുമ്പോഴും 70 ശതമാനം പേര്‍ മാത്രം അതിനായി നിക്ഷേപം നടത്താന്‍ തയ്യാറായിരിക്കുന്ന സാഹചര്യത്തില്‍  ഇനിയും വളര്‍ച്ചയ്ക്കുള്ള സാധ്യതയാണുള്ളത്.

സര്‍വേയിലെ ശ്രദ്ധേയമായ ചില ഘടകങ്ങള്‍

∙എല്ലാ സാമ്പത്തിക പദ്ധതികള്‍ക്കും ഇടയില്‍ ലൈഫ് ഇന്‍ഷൂറന്‍സിനാണ് വ്യാപകമായ അവബോധമുള്ളത് ഇത് 96 ശതമാനമായിരിക്കുമ്പോള്‍ മ്യൂചല്‍ ഫണ്ടുകളുടെ കാര്യത്തില്‍ 63 ശതമാനവും ഓഹരികളുടെ കാര്യത്തില്‍ 39 ശതമാനവും ആണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു. 

∙ഏതു പ്രായത്തിലുള്ളവരായാലും സ്ത്രീ – പുരുഷ ഭേദമില്ലാതെ ലൈഫ് ഇന്‍ഷൂറന്‍സ് സാമ്പത്തിക പദ്ധതി എന്ന നിലയില്‍ പ്രധാനപ്പെട്ടതാണെന്നു മനസിലാക്കുന്നു എന്നും സര്‍വേ സൂചിപ്പിക്കുന്നു.

∙36 വയസിനു മുകളിലുള്ളവര്‍ അതിനു താഴെയുള്ളവരേക്കാള്‍ കൂടുതലായി ലൈഫ്ഇന്‍ഷൂറന്‍സ് പദ്ധതികള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

∙പ്രതികരിച്ചവരില്‍ പകുതിയിലേറെ പേരും ഇന്‍ഷൂറന്‍സ് ഏജന്റുമാരില്‍ നിന്നു ലൈഫ് ഇന്‍ഷൂറന്‍സ് വാങ്ങുന്നതിനു താല്‍പര്യം കാട്ടുമ്പോള്‍ പത്തില്‍ മൂന്നു പേര്‍ ബാങ്കുകളില്‍ നിന്നു വാങ്ങാനാണ് താല്‍പര്യം കാട്ടുന്നത്. 

∙സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേര്‍ (47 ശതമാനം) തങ്ങളോ കുടുംബത്തിലെ ആരെങ്കിലുമോ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേര്‍ന്നിട്ടുണ്ടെന്നും അതേക്കുറിച്ച് കൂടുതല്‍ അറിയാമെന്നും വെളിപ്പെടുത്തി.

ഉയര്‍ന്ന തോതിലെ അവബോധം ഉണ്ടെന്നും ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള ജനങ്ങള്‍ ലൈഫ്ഇന്‍ഷൂറന്‍സിനെ പ്രധാനപ്പെട്ട സാമ്പത്തിക പദ്ധതിയായി കാണുന്നു എന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.  പ്രതികരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നതു പോലെ ലൈഫ് ഇന്‍ഷൂറന്‍സ് വാങ്ങുന്നത് അപ്രതീക്ഷിത സംഭവങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുകയും ഭാവിയിലേക്ക് സാമ്പത്തിക സുരക്ഷ നല്‍കുകയും കുടുംബത്തിന് മൊത്തത്തില്‍ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പിന്തുണയോകുകയും ചെയ്യും.

insurance-2-

ലൈഫ് ഇന്‍ഷൂറന്‍സില്‍ നിക്ഷേപിക്കാനുള്ള കാരണങ്ങള്‍

1. കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാം  

ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും അറിയില്ല.  പക്ഷേ അതിനായി നിങ്ങള്‍ക്ക് തയ്യാറെടുത്തിരിക്കാം. നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസമായാലും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമായാലും അതു ബാധകമാണ്. എന്തെങ്കിലും അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടായാല്‍ നിങ്ങളുടെ ആശ്രിതരായിരുന്നവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കാന്‍ ലൈഫ് ഇന്‍ഷൂറന്‍സ് സഹായിക്കും. 

2. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കാം

വരുമാനം സംബന്ധിച്ച വൈവിധ്യമാര്‍ന്ന തെരഞ്ഞെടുപ്പുകളാണ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസില്‍ ലഭ്യമാക്കുന്നത്.  വസ്തു വാങ്ങല്‍, കടം തീര്‍ക്കല്‍, വിരമിച്ചതിനു ശേഷമുള്ള ആവശ്യങ്ങള്‍ നിറവേറ്റല്‍ തുടങ്ങിയ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേരിടാന്‍ അതു സഹായിക്കും.  ചില സാഹചര്യങ്ങളില്‍ പരിരക്ഷാ തുകയില്‍ മാറ്റം വരുത്താനും നിക്ഷേപ വകയിരുത്തലുകള്‍ മാറ്റാനുമെല്ലാം നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായി കമ്പനികള്‍ സൗകര്യം നല്‍കാറുണ്ട്. 

3. നിങ്ങളുടെ റിട്ടയര്‍മെന്റ് ഫണ്ടിനു താങ്ങാവും

റിട്ടയര്‍മെന്റിനു ശേഷമുള്ള ജീവിതം പലര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് ജീവിതദൈര്‍ഘ്യം വര്‍ധിക്കുമ്പോള്‍.  കൃത്യമായ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ നിങ്ങള്‍ക്ക് സ്ഥിരമായ മാസ വരുമാനം ഉണ്ടാക്കാന്‍ ആനുവിറ്റികളും പെന്‍ഷന്‍ പദ്ധതികളും സഹായിക്കും. 

4 നികുതി ആനുകൂല്യങ്ങള്‍

ഇന്‍ഷൂറന്‍സ് പദ്ധതികളില്‍ നിക്ഷേപിച്ച് നികുതി ബാധ്യത കുറച്ച് നിങ്ങള്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനാവും.  ഒന്നര ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിന് ആദായ നികുതി വകുപ്പിന്റെ 80 സി വകുപ്പു പ്രകാരമുള്ള ആനുകൂല്യം ലഭിക്കും.  ഇതിനു പുറമെ മരണ/കാലാവധി ഘട്ടത്തില്‍ ലഭിക്കുന്ന തുകകള്‍ക്ക് 1961-ലെ ആദായ നികുതി നിയമത്തിന്റെ 19(ഡി) വകുപ്പു പ്രകാരമുള്ള നികുതി ഇളവും ലഭിക്കും 

5. സമ്പാദ്യത്തിനു വഴിയൊരുക്കും

ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ അതു വാങ്ങാന്‍ തുടക്കത്തില്‍ നിങ്ങളെ പ്രേരിപ്പിക്കും.  പക്ഷേ, അതൊരു സമ്പാദ്യമായി മാറുന്നു എന്നു നിങ്ങള്‍ മനസിലാക്കുന്നത് പിന്നീടായിരിക്കും. ഒരു പോളിസിയുടെ അടിസ്ഥാനത്തില്‍ വായ്പ എടുക്കാനും അടിയന്തര ഘട്ടങ്ങളില്‍ ഭാഗികമായി പിന്‍വലിക്കാനും എല്ലാം സാധിക്കും. 

കുടുംബത്തിലെ വരുമാനമുണ്ടാകുന്ന എല്ലാ അംഗങ്ങളും ലൈഫ് ഇന്‍ഷൂറന്‍സിന് മുന്തിയ പരിഗണന നല്‍കുന്നു എന്ന് ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ എസ് എന്‍ ഭട്ടാചാര്യ പറഞ്ഞു.  പരിചരണവും ചുമതലാബോധവും ഒത്തുചേരുന്നതിനെ കുറിച്ചു തങ്ങള്‍ക്കറിയാം.  ഈ ചിന്താഗതിയെ സംരക്ഷിക്കാനും അതേക്കുറിച്ച് ഇന്ത്യക്കാരില്‍ അവബോധം വര്‍ധിപ്പിക്കാനും ഏറ്റവും മികച്ച ലൈഫ് ഇന്‍ഷൂറന്‍സ് സേവനങ്ങള്‍ ലഭ്യമാക്കാനുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എത്ര ഇന്‍ഷൂറന്‍സ് വേണം

നിങ്ങള്‍ക്ക്  എത്ര ഇന്‍ഷൂറന്‍സ് വേണം എന്ന് ചിന്തിക്കുകയാണെങ്കില്‍ നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും അത് എന്നാണു പറയാനാവുക. ആശ്രിതരുടെ എണ്ണം, ജീവിതശൈലി, നിങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി എത്ര തുക വേണം, നിങ്ങളുടെ നിക്ഷേപ ശേഷി എത്ര തുടങ്ങിയവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. ഇന്‍ഷൂറന്‍സ് ഏജന്റിന്റെയോ ഫിനാന്‍ഷ്യല്‍ അഡൈ്വസറുടേയോ സഹായം ഇതിനായി നിങ്ങള്‍ക്കു തേടാവുന്നതാണ്. 

അന്തിമമായി നോക്കുമ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സ് മനസമാധാനം നല്‍കുകയും നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങളെ മനസിലാക്കി അതിനു വേണ്ട പിന്തുണ നല്‍കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് sabsepehlelifeins.com

English summary : Sabse Pehle Life Insurance, Know more about the Importance of Life Insurance

DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com