സബേസ് പഹലേ ലൈഫ് ഇന്‍ഷൂറന്‍സ്: ചെറുപ്പക്കാര്‍ക്കും ഇൻഷുറൻസ് പ്രിയങ്കരമാകുന്നു

Mail This Article
നിങ്ങള്‍ ചെറുപ്പമായിരിക്കാം. ഒന്നിലും കാര്യമായി ശ്രദ്ധയില്ലാതെ മുന്നോട്ടു പോകുകയായിരിക്കും. പക്ഷേ നിങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചിരിക്കാത്ത വേളയില്‍ ചുമതലകള്‍ നിങ്ങളെ വരിഞ്ഞുമുറുക്കിയേക്കാം. ഇവിടെയാണ് ലൈഫ് ഇന്‍ഷൂറന്‍സ് ഏറെ പ്രധാനപ്പെട്ടതാകുന്നതും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തമാക്കുന്നതും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമാക്കുന്നതും. ഇതിനു പുറമെ ചെറുപ്രായത്തില്‍ പ്രീമിയവും കവറേജ് ചെലവുകളും വളരെ കുറവുമായിരിക്കും.
ആദ്യം ലൈഫ് ഇന്‍ഷൂറന്‍സ്
ചെറുപ്പക്കാര്‍ക്കിടയില്‍ ആദ്യം ലൈഫ് ഇന്‍ഷൂറന്‍സ് എന്ന ചിന്താഗതിക്കു പ്രാധാന്യം വര്‍ധിക്കുന്നതായി ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ നടത്തിയ സര്‍വേ ചൂണ്ടിക്കാണിക്കുന്നു എന്നത് ഇതിനിടെ ശ്രദ്ധേയമായ വാര്‍ത്തയാണ്. 40 ഇന്ത്യന്‍ പട്ടണങ്ങളിലായി 25-55 പ്രായത്തിലുള്ള 12,000-ത്തില്‍ ഏറെ പേര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനം പേര്‍ ഇതിനകം തന്നെ ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുകയോ അതു വാങ്ങുവാന്‍ മികച്ച താല്‍പര്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നവരാണ്. റിപോര്‍ട്ട് പ്രകാരം ലൈഫ് ഇന്‍ഷൂറന്‍സിനെ കുറിച്ച് കൂടുതല്‍ വിപുലമായ അറിവാണുള്ളത്. 96 ശതമാനം പേര്‍ക്ക് അതേക്കുറിച്ച് അവബോധമുണ്ട്. ഇതേ സമയം മ്യൂചല്‍ ഫണ്ടുകളെ കുറിച്ച് 63 ശതമാനം പേര്‍ക്കും ഓഹരികളെ കുറിച്ച് 39 ശതമാനം പേര്‍ക്കുമാണ് അവബോധമുള്ളത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഏകദേശം പകുതി (47 ശതമാനം) പേര്‍ വ്യക്തമാക്കിയതു പ്രകാരം അവരോ കുടുംബത്തിലെ ആരെങ്കിലുമോ ഒരു ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുകയും അതേക്കുറിച്ച് മികച്ച അറിവു നേടുകയും ചെയ്തിട്ടുണ്ട്.
ഇൻഷുറൻസിനോട് താൽപ്പര്യമേറെ
സ്ത്രീ-പുരുഷ ഭേദമില്ലാതെ എല്ലാ പ്രായക്കാര്‍ക്കിടയിലും ലൈഫ് ഇന്‍ഷൂറന്‍സിന്റെ സാമ്പത്തിക പ്രാധാന്യത്തെക്കുറിച്ച് അറിവുണ്ട് എന്നതാണു വസ്തുത. ചെറുപ്പക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളിലൂടെ ലൈഫ് ഇന്‍ഷൂറന്‍സ് വാങ്ങാന്‍ താല്‍പര്യപ്പെടുന്നു. വിവിധ ഓഫറുകള്‍, ആനുകാല്യങ്ങള്‍, പ്രീമിയങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം താരതമ്യം നടത്താന്‍ അതു സഹായിക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നിന്നുള്ള വിവരമനുസരിച്ച് യുവാക്കളുടെ ഗ്രൂപ്പിന് ലൈഫ് ഇന്‍ഷൂറന്‍സിനെ കുറിച്ച് അറിവുണ്ടെന്നു മാത്രമല്ല, അതെടുക്കാന്‍ താല്‍പര്യമുണ്ടെന്നു കൂടി വെളിപ്പെടുത്തുന്നു. ഇവിടെ നിന്നു പ്രതികരിച്ചവരില്‍ 45 ശതമാനം പേരും ഓഹരികളെ കുറിച്ചും അറിവുള്ളവരാണ്. എല്ലാ മേഖലകളിലും വെച്ച് ഏറ്റവും ഉയര്‍ന്നതാണ് ഈ തോത്.
കുട്ടികളുടെ ആവശ്യങ്ങൾക്കും ഇൻഷുറൻസ്
അഹമദാബാദ്, മുംബൈ, പൂനെ തുടങ്ങിയ പട്ടണങ്ങളില്‍ എല്ലാ പ്രായത്തിലുമുള്ളവരില്‍ 92 ശതമാനം പേരും ലൈഫ് ഇന്‍ഷൂറന്‍സ് തങ്ങള്‍ക്ക് അനിവാര്യമാണെന്നു വിശ്വസിക്കുന്നു. ഇവരില്‍ 80 ശതമാനം പേരും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ലൈഫ് ഇന്‍ഷൂറന്‍സ് ശുപാര്‍ശ ചെയ്യാനുള്ള സന്നദ്ധതയും പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇത് 76 ശതമാനമാണ്. മുംബൈയിലെ 86 ശതമാനം പേരുടേയും അഭിപ്രായത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് തങ്ങളുടെ കുടുംബത്തിനു സംരക്ഷണം നല്‍കുന്നുണ്ട്. പൂനെയില്‍ സര്‍വേയില്‍ പങ്കെടുത്തവരില്‍ 73 ശതമാനം പേരും ലൈഫ് ഇന്‍ഷൂറന്‍സ് ക്ലെയിം ലളിതമാണെന്നു വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത നാലില്‍ മൂന്നു പേരും ലൈഫ് ഇന്‍ഷൂറന്‍സിനെ ഏറ്റവും പ്രധാനപ്പെട്ട മൂന്നു സാമ്പത്തിക പദ്ധതികളില്‍ ഒന്നായി ചൂണ്ടിക്കാട്ടുന്നു. സേവിങ്‌സ് ബാങ്കിനു പിന്നാലെയാണിത്. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും ലൈഫ് ഇന്‍ഷൂറന്‍സ് സഹായകമാകുന്നു എന്നാണ് ഏതാണ്ട് 61 ശതമാനം പേര്‍ വിശ്വസിക്കുന്നത്.
കുടുംബത്തിനു തുണ

മറ്റു മേഖലകള്‍ കണക്കിലെടുക്കുമ്പോള്‍ ഡെല്‍ഹിയില്‍ 61 ശതമാനം മാതാപിതാക്കളും വിശ്വസിക്കുന്നത് ലൈഫ് ഇന്‍ഷൂറന്‍സ് തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസ, വിവാഹ ചെലവുകള്‍ക്ക് പിന്തുണയാകും എന്നാണ്. ഒന്നോ അതിലധികമോ സാമൂഹ്യ മാധ്യമ ചാനലുകള്‍ ഉപയോഗിക്കുന്ന ഡെല്‍ഹിയിലെ 80 ശതമാനം പേരും അതിലൂടെ ഈ മേഖലയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ നേടുന്നുണ്ട്. ദക്ഷിണ മേഖലയില്‍ താമസിക്കുന്നവരില്‍ 58 ശതമാനത്തോളം പേര്‍ വിശ്വസിക്കുന്നത് പെട്ടെന്നുള്ള വിയോഗത്തില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കുടുംബത്തിനു തുണയാകും എന്നാണ്. രോഗാവസ്ഥയില്‍ ലൈഫ് ഇന്‍ഷൂറന്‍സ് കുടുംബത്തെ വളരാന്‍ സഹായിക്കുമെന്ന് 57 ശതമാനം പേര്‍ വിശ്വസിക്കുന്നു. ഹൈദരാബാദില്‍ 69 ശതമാനം പേര്‍ വിശ്വസിക്കുന്നത് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി വാങ്ങുന്നത് എളുപ്പമാണെന്നാണ്. ദക്ഷിണേന്ത്യയില്‍ ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ വിപുലമായി ഉപയോഗിക്കുന്നുണ്ട്. ആകെ ജനസംഖ്യയുടെ 60 ശതമാനത്തോളം പേര്‍ അവിടെ ഒന്നോ അതിലധികമോ ഡിജിറ്റല്‍ വോലെറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്.
സബ്‌സെ പഹലേ ലൈഫ് ഇന്‍ഷൂറന്‍സ്
രാജ്യത്ത് ലൈഫ് ഇന്‍ഷൂറന്‍സിനെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക എന്ന പൊതു ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 24 ഇന്ത്യന്‍ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളുടെ സംയുക്ത ശ്രമമാണ് ലൈഫ് ഇന്‍ഷൂറന്‍സ് കൗണ്‍സിലിന്റെ സബ്‌സെ പഹലേ ലൈഫ് ഇന്‍ഷൂറന്‍സ് പുതിയ പ്രചാരണ പരിപാടി. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് ജനങ്ങള്‍ ലൈഫ് ഇന്‍ഷൂറന്‍സ് തെരഞ്ഞെടുക്കുന്നതില്‍ ഗണ്യമായ വളര്‍ച്ചയുണ്ടായി. പക്ഷേ, ഇപ്പോഴും ഇവിടെ വലിയൊരു വിടവാണുള്ളത്. 91 ശതമാനം പേര്‍ ലൈഫ് ഇന്‍ഷൂറന്‍സ് അനിവാര്യമാണെന്നു കണക്കാക്കുമ്പോഴും 71 ശതമാനം പേര്‍ മാത്രമേ ഇതിനായി നിക്ഷേപിക്കാന്‍ തയ്യാറുള്ളു.
ലൈഫ് ഇന്‍ഷൂറന്‍സില്‍ നിക്ഷേപിക്കാനുള്ള ചില കാരണങ്ങള്‍:
നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ ഇന്‍ഷൂറന്‍സ് പ്രീമിയം കുറവായിരിക്കും.:
ഇന്‍ഷൂറന്‍സ് നിങ്ങള്‍ക്കൊരു മുന്‍ഗണനയായിരിക്കില്ല. പക്ഷേ, വിദ്യാഭ്യാസ വായ്പ തിരിച്ചടക്കല്‍, കാര്‍ വാങ്ങല്‍, വസ്തുവില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പരിഗണിക്കുമ്പോള്‍ ലൈഫ് ഇന്‍ഷൂറന്‍സ് വളരെ സഹായകമായിരിക്കും. നിങ്ങള്‍ക്കു പ്രായമേറുന്നതനുസരിച്ച് പ്രീമിയം ഉയരും എന്നതാണ് മറ്റൊരു സുപ്രധാന ഘടകം. നിങ്ങള്‍ ചെറുപ്രായത്തിലേ തുടങ്ങുകയാണെങ്കില്‍ കുറഞ്ഞ പ്രീമിയം ലോക്ക് ചെയ്തു വെക്കാനാവും.
സമ്പാദിക്കുന്ന ശീലം ആരംഭിക്കാം:
നിങ്ങളുടെ സമ്പാദ്യം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ തന്നെ നിക്ഷേപിക്കുന്ന സ്വഭാവം വളര്‍ത്തിയെടുക്കാം എന്നതാണ് ചെറു പ്രായത്തില്‍ തന്നെ ആരംഭിക്കുന്നതിന്റെ മറ്റൊരു മുഖ്യ ഗുണം. വര്‍ഷങ്ങളിലൂടെ നിങ്ങളുടെ പോളിസി വളരുമ്പോള്‍, ആവശ്യം വന്നാല്‍, നിങ്ങള്‍ക്ക് അതിന്റെ അടിസ്ഥാനത്തില്‍ വായ്പ എടുക്കുകയോ ഭാഗിക പിന്‍വലിക്കല്‍ നടത്തുകയോ ചെയ്യാം.
പിന്നീട് നിങ്ങള്‍ക്കിതു വാങ്ങാനാവാതെ വന്നേക്കാം:
അടിയന്തര സാഹചര്യങ്ങള്‍ക്കായി തയ്യാറെടുത്തിരിക്കുക എന്നതാണ് ലൈഫ് ഇന്‍ഷൂറന്‍സ് എന്നത്. പക്ഷേ, സാമ്പത്തികമോ ആരോഗ്യപരമോ ആയ കാരണങ്ങളാല്‍ നിങ്ങള്‍ക്ക് പിന്നീട് ഒരു പോളിസി വാങ്ങുന്നതിന് അര്‍ഹതയില്ലാതെ പോയേക്കാം. അനിശ്ചിതത്വങ്ങള്‍ക്ക് എതിരെ തയ്യാറായിരിക്കാന്‍ നേരത്തെ തന്നെ പോളിസിയില്‍ നിക്ഷേപിക്കുക എന്നതാണ് മികച്ചൊരു ആശയം. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും അതിന്റെ നേട്ടം ലഭിക്കുകയും ചെയ്യും. നിലവിലുള്ള പോളിസിയിലോ പുതിയ പോളിസിയിലോ നേട്ടങ്ങൾ കൂട്ടിച്ചേര്‍ക്കാന്‍ നിങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് കമ്പനിയോട് ആവശ്യപ്പെടാനാകും.
ഒന്നോര്‍മിക്കുക
അച്ചടക്കത്തോടെ നിക്ഷേപിക്കുന്നത് മികച്ചൊരു സാമ്പത്തിക അടിത്തറയായിരിക്കും നിങ്ങള്‍ക്കു നല്‍കുക. പിന്നീടുള്ള ജീവിതത്തില്‍ അതൊരു വന്‍ സംരക്ഷണവുമാകും. അതുകൊണ്ടു തന്നെ ഇപ്പോഴേ ലൈഫ് ഇന്‍ഷൂറന്‍സില്‍ നിക്ഷേപിച്ചു മുന്നോട്ടു പോകുക.
കൂടുതൽ വിവരങ്ങൾക്ക് sabsepehlelifeins.com
English summary : Sabse Pehle Life Insurance, Insurance is Favourite for Youngsters also
DISCLAIMER : ഈ ലേഖനം പരസ്യമെന്ന നിലയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ഇതിൽ സൂചിപ്പിച്ചിട്ടുള്ള വസ്തുതകളും അവകാശ വാദങ്ങളും സംബന്ധിച്ച് പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് ബോധ്യപ്പെട്ട ശേഷം മാത്രം നിക്ഷേപ / ഇടപാടു തീരുമാനങ്ങളെടുക്കുക. നിക്ഷേപങ്ങൾ സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല.