ഒറ്റ പ്രാവശ്യം മാത്രം പണം നിക്ഷേപിക്കുക, പിന്നെ കിട്ടും ആജീവനാന്ത പെൻഷൻ!

HIGHLIGHTS
  • എൽഐസിയുടെ സരൾ പെൻഷൻ പദ്ധതിയാണിത്
pension (2)
SHARE

ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സരൾ പെൻഷൻ പദ്ധതി പ്രകാരം പോളിസി ഉടമ ഒരു പ്രാവശ്യം പ്രീമിയം അടച്ചാൽ ജീവിതകാലം മുഴുവൻ പെൻഷൻ ലഭിക്കും. ഇൻഷുറൻസ് റെഗുലേറ്റർ, ഐ ആർ ഡി എ ഐയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചുള്ള ഒരു പദ്ധതിയാണിത്. പോളിസിയെടുത്താൽ ഉടൻതന്നെ പെൻഷൻ കിട്ടുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.

pension

80 വയസ് വരെ ചേരാം

ഓൺലൈനായും, ഓഫ്‌ലൈനായും ഇത് വാങ്ങാൻ സാധിക്കും. എൽ ഐ സി യുടെ വെബ്സൈറ്റിൽ നിന്ന് ഇത് ഓൺലൈൻ ആയി വാങ്ങാം. 40 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഇതിൽ ചേരാം. ജീവിത പങ്കാളിയുടെ മരണശേഷവും, തുടർന്നും പെൻഷൻ ലഭിക്കുന്നത് ഈ പദ്ധതിയുടെ ഒരു പ്രത്യേകതയാണ്. പ്രീമിയം അടക്കുന്ന തുക, തിരഞ്ഞെടുക്കുന്ന ഓപ്ഷൻ, പോളിസി എടുക്കുന്നയാളുടെ പ്രായം എന്നിവയെ ആശ്രയിച്ച് പെൻഷൻ വ്യത്യാസപ്പെട്ടിരിക്കും.

English Summary: This Policy will give Immediate Pension

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS