ADVERTISEMENT

കോവിഡ് പോലുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയും ആശുപത്രി ചെലവ് ഉയരുകയും ചെയ്തത് ആരോഗ്യ ഇന്‍ഷുറന്‍സ് അനിവാര്യമാക്കി മാറ്റിയിരിക്കുകയാണ്. പ്രായം കൂടുമ്പോള്‍ വ്യക്തിക്കായാലും കുടുംബത്തിനായാലും ഇന്‍ഷുറന്‍സ് കവര്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുന്നു. പ്രമേഹം, ആസ്ത്മ, രക്തസമ്മര്‍ദ്ദം, കാന്‍സര്‍ തുടങ്ങി കൂര്‍ക്കം വലി വരെയുള്ള അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഇതൊരു വലിയ കടമ്പയാണ്. പോളിസി ലഭ്യമാകുന്നതിന് അവര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാകണം. നിലവില്‍ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

രോഗങ്ങള്‍ മറച്ചു വെക്കരുത്

നിലവിലുള്ള അസുഖങ്ങള്‍ക്ക് അപകട സാധ്യത വിലയിരുത്തി ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസി നല്‍കാറുണ്ട്, എന്നാല്‍ ഇതിന് മിനിമം കാത്തിരിപ്പ് കാലാവധി ബാധകമായിരിക്കും. ഈ കാലയളവില്‍ പോളിസി ഉടമകള്‍ക്ക് നിലവിലുള്ള അസുഖങ്ങള്‍ക്ക് ആശുപത്രി ചെലവിന് ക്ലെയിം സാധ്യമല്ല. ഡോക്ടര്‍മാരുടെ ഫീസ്, മരുന്നുകളുടെ ചെലവ് തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും. കാത്തിരിപ്പ് കാലയളവിനെ ബാധിക്കുന്ന ഘടകങ്ങളില്‍ നിലവിലെ ആരോഗ്യസ്ഥിതി, രോഗത്തിന്റെ തീവ്രത, ഏറ്റവും പ്രധാനമായി ഇന്‍ഷുറര്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്‍ഷുററെ ബുദ്ധിപൂര്‍വം തെരഞ്ഞെടുക്കണം, മറ്റൊരു ദാതാവിലേക്ക് മാറുന്നുണ്ടെങ്കിലും ഈ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം മതി.

നിലവിലെ അസുഖങ്ങള്‍ അല്ലെങ്കില്‍ മുന്‍കാല രോഗങ്ങള്‍ മറച്ചു വയ്ക്കരുത്. അല്ലെങ്കില്‍ തെറ്റായ വിവരം നല്‍കിയതായി കണക്കാക്കുകയും പോളിസി റദ്ദാക്കുന്നതിന് കാരണമാകുകയും ചെയ്യും.അതുകൊണ്ട് പോളിസി എടുക്കുമ്പോള്‍ അല്ലെങ്കില്‍ മാറുമ്പോള്‍ ഇന്‍ഷുറര്‍ക്ക് നിലവിലെ അസുഖങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കേണ്ടത് പ്രധാനമാണ്. നിലവിലുള്ള രോഗങ്ങളുടെ ലിസ്റ്റ് പൂര്‍ണമായി വെളിപ്പെടുത്തിയില്ലെങ്കില്‍, തെറ്റായ പ്രഖ്യാപനം/വെളിപ്പെടുത്താത്ത അവസ്ഥയുടെ അടിസ്ഥാനത്തില്‍ ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നതിലേക്ക് നയിച്ചേക്കാം.

വിവിധ പോളിസികളെ കുറിച്ചറിയുക

വിവിധ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളെക്കുറിച്ച് പഠിക്കുക. ചില കമ്പനികള്‍ ഇന്‍ഷുറന്‍സ് എടുക്കുന്ന ആളുടെ പൂര്‍ണ ചരിത്രം പരിശോധിക്കുമ്പോള്‍ ചിലര്‍ അടുത്ത കാലത്ത് വന്ന അസുഖങ്ങളെക്കുറിച്ച് മാത്രം തിരക്കുന്നു. നീണ്ട കാത്തിരിപ്പ് കാലാവധിയും അല്‍പ്പം ഉയര്‍ന്ന പ്രീമിയവും ഈടാക്കും. 

നിലവില്‍ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആവശ്യമായ ആരോഗ്യ കവര്‍ എടുത്ത് സുരക്ഷിതരാകാം. നിങ്ങള്‍ താമസിക്കുന്ന നഗരത്തിലെ ശരാശരി ആശുപത്രി ചെലവ് പരിഗണിച്ച് വേണം ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന്, വൻ നഗരത്തിലേക്കാള്‍ ആശുപത്രി ചെലവ് കുറവായിരിക്കും രണ്ടാംകിട നഗരത്തില്‍. അതുകൊണ്ട് രണ്ടാംകിട നഗരത്തിലെ താമസക്കാര്‍ക്ക് അതനുസരിച്ച് പ്ലാന്‍ ചെയ്ത് മേഖല അടിസ്ഥാനത്തില്‍ പ്രീമിയം അടയ്ക്കാം. കൂടുതല്‍ ഇളവുകളും നേടാം.

ഭാവിയില്‍ തടസങ്ങള്‍ ഒഴിവാക്കാന്‍ ലഭ്യമായ എല്ലാ സാധ്യതകളും പരിശോധിച്ച് നിലവിലെ എല്ലാ അവസ്ഥകളും വ്യക്തമാക്കി ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതാണ് ഏറ്റവും നല്ലത്.

ലേഖകൻ റിലയൻസ് ജനറൽ ഇൻഷുറൻസിന്റെ സിഇഒ ആണ്

English Summary : Know These Things Before Buying Health Insurance Policies

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com