ലൈഫ് ഇന്‍ഷുറന്‍സ് മേഖല വരും വർഷങ്ങളിൽ വളരുമെന്ന് സർവേ

insu1
SHARE

വരുന്ന മൂന്നു മുതല്‍ അഞ്ചു വരെ വര്‍ഷങ്ങളില്‍ രാജ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് രംഗം 12-15 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഇന്‍ഷുറന്‍സ് സാന്ദ്രതയില്‍  2001-02  മുതല്‍ 2020-21 വരെ 1.49 ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടായത്. 2021-22 വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് മേഖല 2020 വര്‍ഷത്തില്‍ 3.2 ശതമാനം വളര്‍ച്ച സാന്ദ്രതയുടെ കാര്യത്തില്‍ കൈവരിച്ചിട്ടുണ്ട്.  

ഡിജിറ്റലൈസേഷന്‍, പേഴ്സണലൈസേഷന്‍ രംഗങ്ങളില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നടത്തുന്ന നീക്കങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന് എക്സൈഡ് ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് സ്ട്രാറ്റജി ഓഫീസര്‍ സഞ്ജയ് തിവാരി പറഞ്ഞു.  ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായ പദ്ധതി ലഭിക്കുവാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

എക്സൈഡ് ലൈഫ് ഡിജിറ്റല്‍ ഇ-സെയില്‍സ് സംവിധാനം വ്യക്തിഗത സേവനങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. പുതിയ പ്രൊപ്പോസലുകളില്‍ 95 ശതമാനവും ഈ ഡിജിറ്റല്‍ സംവിധാനത്തിലൂടെയാണ് ലോഗിന്‍ ചെയ്യുന്നത്. 

English Summary : Life Insurance Sector will grow in Coming Years

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS