ഓർക്കുക, കാർ കൂടുതൽ മോടിപിടിപ്പിച്ചാൽ കീശ ചോരുന്ന വഴിയറിയില്ല!

HIGHLIGHTS
  • പാർക്കിങ് സെൻസറുകൾ സ്ഥാപിക്കുന്നത് ഇൻഷുറൻസ് കുറയ്ക്കും
car-care
SHARE

കാർ വാങ്ങിയാൽ അതിൽ കുറെ പരിഷ്‌ക്കാരങ്ങൾ വരുത്താതെങ്ങനെയാ? കാർ പ്രേമികൾക്ക് അതൊന്നു മോടിപിടിപ്പിക്കാതെ പറ്റില്ല. എന്നാൽ അറിയുക, കാറിന്റെ സുരക്ഷ കൂട്ടുന്നതിനോ, പ്രകടനം മെച്ചപ്പെടുത്തുന്നതിനോ, ഭംഗിക്ക് വേണ്ടിയോ എല്ലാം പുതിയ ഭാഗങ്ങൾ വെച്ചുപിടിപ്പിക്കുന്നത് ഇനി മുതൽ പോക്കറ്റ് ചോർത്തും. കാരണം കാറിലില്ലാത്ത പുതിയ സാധനങ്ങൾ വെച്ചുപിടിപ്പിച്ചാൽ വാഹന ഇൻഷുറൻസ് പ്രീമിയം തുക കൂടാൻ സാധ്യതയുണ്ട്. 

ഇൻഷുറൻസ് തുക വർധിപ്പിക്കുന്ന മാറ്റങ്ങൾ 

∙പുതിയ പെയിന്റ് 

∙കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകൾ 

∙കാറിലെ ഇന്റീരിയർ മാറ്റങ്ങൾ 

∙എൻജിൻ പരിഷ്‌ക്കരണം 

∙എൻജിൻ മാറ്റി സ്ഥാപിക്കൽ 

∙അലോയ് വീലുകളോ, വീതിയേറിയ ടയറോ ആക്കി മാറ്റുന്നത് 

∙സസ്പെന്‍ഷൻ സിസ്റ്റവും ബ്രേക്കുകളും നവീകരിക്കുന്നത് 

അതേസമയം കാറിൽ മോഷണം തടയാനുള്ള അലാറങ്ങളും ട്രാക്കിങ്ങിനുള്ള ഉപകരണങ്ങളും പിടിപ്പിച്ചാൽ ഇൻഷുറൻസ് കുറയും. പാർക്കിങ് സെൻസറുകൾ സ്ഥാപിക്കുന്നതും ഇൻഷുറൻസ് കുറയ്ക്കും.

English Summary : Insurance Premium will go up If You Modify Your Car

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}