ADVERTISEMENT

സ്വകാര്യ ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ വന്‍ മാറ്റങ്ങളാണ് ലൈഫ് ഇന്‍ഷുറന്‍സ് മേഖലയില്‍ രാജ്യത്ത് ഉണ്ടായത്. വിവിധ രീതികളിലെ പങ്കാളിത്തങ്ങള്‍ വഴി ഇന്‍ഷുറന്‍സ് വിപുലമാക്കിയതാണ് അതിലെ ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്ന്. മുന്‍പ് വ്യക്തിഗത ഏജന്‍റുമാരെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോയിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് മേഖലയ്ക്ക് പുതിയ ആശയങ്ങളും അവസരങ്ങളും നല്‍കാന്‍ ഇത്തരത്തിലുള്ള പങ്കാളിത്തങ്ങള്‍ക്കായി. ഈ മേഖലയുടെ രീതികളാകെ മാറുകയും ചെയ്തു. 

ചെറിയ തുകയുടെ ഇന്‍ഷുറന്‍സുകളും

ഉപഭോക്താക്കള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ചാനല്‍ തെരഞ്ഞെടുത്ത് അതിലൂടെ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നേടാനായി എന്നതും മറ്റൊരു മാറ്റമാണ്. ബാങ്കഷ്വറന്‍സ് എന്ന ബാങ്കുകളുമായുള്ള സഹകരണം, എന്‍ബിഎഫ്സികള്‍, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍, ഡിജിറ്റല്‍-ഫിന്‍ടെക് കമ്പനികള്‍, ഇന്‍ഷുറന്‍സ് മാര്‍ക്കറ്റിങ് സ്ഥാപനങ്ങള്‍, വെബ് അഗ്രിഗേറ്റര്‍മാര്‍ എന്നിവരെല്ലാം ഇത്തരം സഹകരണത്തിലുണ്ട് എന്നതാണ് ഇന്നത്തെ സ്ഥിതി. സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും ഇ-കോമേഴ്സ് സ്ഥാപനങ്ങളും വരെ ഇതിന്‍റെ ഭാഗമായി മാറി. മൊബൈല്‍ വാലെറ്റുകള്‍ വഴി ചെറിയ തുകയുടെ ഇന്‍ഷുറന്‍സുകള്‍ നല്‍കുന്ന രീതിയും ഇന്നു സാധാരണമാണ്. 

വിതരണ സംവിധാനം വിപുലമാക്കും വിധം ഫിന്‍ടെകുകള്‍ക്ക് അനുവാദം നല്‍കിയതും ഇ-കോമേഴ്സ് സൈറ്റുകളെ ഇതില്‍ ഉള്‍ക്കൊള്ളിച്ചതുമെല്ലാം ഈ മേഖലയുടെ രീതികളെ ഇനിയും മാറ്റുമെന്ന് ഉറപ്പാണ്. 

ഏജന്‍റുമാരെ നിലനിർത്തും

സാങ്കേതികവിദ്യയിലൂന്നി സേവനങ്ങള്‍ നല്‍കുകയും ഒപ്പം ഏജന്‍റുമാരെ നിലനിർത്തുകയുമാണ് രീതി.  ലൈഫ് ഇന്‍ഷുറന്‍സിന്‍റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതില്‍ അവര്‍ വലിയ പങ്കു വഹിക്കുന്നതു തുടരും. മനുഷ്യര്‍ തമ്മിലുള്ള ആശയ വിനിമയത്തിന്‍റെ ശക്തിയും സാധ്യതകളും തന്നെയാണ് ഇതിനു കാരണം. സാങ്കേതികവിദ്യ വന്‍തോതില്‍ സ്വീകരിക്കപ്പെടുമ്പോഴും മാനുഷിക ഇടപെടല്‍ ഇവിടെ മുഖ്യ ഘടകമായി തുടരുകയാണ്.  

ലേഖകൻ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ ചീഫ് ഡിസ്ട്രിബ്യൂഷന്‍ ഓഫിസറാണ്

English Summary : Technology and Individual Attention has Equal Importance in Insurance Sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com