വീട്ടമ്മമാർക്ക് എന്തിന് ഇൻഷുറൻസ് പരിരക്ഷ വേണം?

HIGHLIGHTS
  • വീട്ടമ്മയുടെ സാമ്പത്തിക മൂല്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്താം
sigining
SHARE

വീട്ടിൽ കഴിയുന്ന വീട്ടമ്മമാർക്ക് വരുമാനം ഇല്ലായിരിക്കാം, പക്ഷേ അവർ കുടുംബത്തിന്റെ നടത്തിപ്പിൽ നിർണായക പങ്ക് വഹിക്കുന്നു. അവർ കുട്ടികളെ പരിപാലിക്കുന്നു, അവരെ പഠിപ്പിക്കുന്നു, വീട്ടുജോലികൾ ചെയ്യുന്നു, പ്രതിമാസ ബജറ്റ് കൈകാര്യം ചെയ്യുന്നു, കുടുംബത്തിലെ പ്രായമായവരെയും രോഗികളെയും നോക്കുന്നു. അവരുടെ ജോലി സമയം വെറും 9 മുതൽ 5 വരെയല്ല, ദിവസം 12 മണിക്കൂറിലധികം വിശ്രമമില്ലാതെ ജോലി ചെയ്യുന്നു, അവധികളില്ലാതെ.

മിക്ക വീടുകളിലും, വീട്ടമ്മയെ നിസ്സാരമായി കാണുകയും അവൾ ചെയ്യുന്ന ജോലി വിലമതിക്കാതെയും പോകുന്നു. അവളുടെ നിർഭാഗ്യകരമായ മരണത്തിൽ മാത്രമാണ് അവളുടെ യഥാർത്ഥ മൂല്യം കുടുംബം തിരിച്ചറിയുന്നത്.

വീട്ടമ്മയുടെ സാമ്പത്തിക മൂല്യം 

വീട്ടമ്മ അവളുടെ കുടുംബത്തിന് നൽകുന്ന സ്നേഹത്തിനും സമർപ്പണത്തിനും സേവനത്തിനും വില നൽകാനാവില്ല. എന്നാൽ വികാരങ്ങൾ ഒരു നിമിഷം മാറ്റിവെച്ച് ഒരു വീട്ടമ്മയുടെ സാമ്പത്തിക മൂല്യത്തെ വസ്തുനിഷ്ഠമായി വിലയിരുത്താൻ ശ്രമിക്കാം.

അവളുടെ സാമ്പത്തിക മൂല്യം കണക്കാക്കുന്നതിലൂടെ, അവൾക്ക് ഒരു ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കേണ്ടത് എത്ര അനിവാര്യമാണെന്ന് അറിയാനാകും. അവളുടെ അഭാവത്തിൽ, കുട്ടികളെ നോക്കാനും വീട്ടുജോലികൾ ചെയ്യാനും ഭക്ഷണം തയ്യാറാക്കാനും കുടുംബത്തിന് ഒരു മുഴുവൻ സമയ വീട്ടുജോലിക്കാരനെ നിയമിക്കേണ്ടി വന്നേക്കാം. കുട്ടികളെ അവരുടെ പഠനത്തിൽ സഹായിക്കുന്നതിന് ഒരു അദ്ധ്യാപകനെയും കുടുംബത്തിലെ പ്രായമായ അംഗങ്ങളെ നോക്കാൻ ഒരു നഴ്സിനെയും ഏർപ്പാടാക്കേണ്ടി വന്നേക്കാം.

ഇത് എത്ര സാമ്പത്തിക ചെലവിന് കാരണമാകും? ഈ പ്രയാസകരമായ സമയത്ത് പരിരക്ഷയുണ്ടായിരുന്നെങ്കിൽ കുടുംബത്തിന്റെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിന് സഹായിക്കും.

വീട്ടമ്മമാർക്കുള്ള ടേം പ്ലാനിന്റെ പ്രയോജനങ്ങൾ

നാമമാത്ര പ്രീമിയത്തിന് ഗണ്യമായ കവറേജ്

അധിക ആനുകൂല്യങ്ങളൊന്നുമില്ലാതെ പൊതുവെ ശുദ്ധമായ സംരക്ഷണ പദ്ധതികളായതിനാൽ, താങ്ങാനാവുന്ന പ്രീമിയത്തിലെ ടേം പ്ലാൻ മികച്ച പരിരക്ഷ വാഗ്ദാനം ചെയ്യുന്നു. മിക്ക ലൈഫ് ഇൻഷുറൻസ് കമ്പനികളും സ്ത്രീകൾക്ക് കുറഞ്ഞ പ്രീമിയം വാഗ്ദാനം ചെയ്യുന്നു.

നേരത്തെയുള്ള വാങ്ങലിന്റെ പ്രയോജനം

നിങ്ങൾ നേരത്തെ ഒരു ടേം പ്ലാൻ വാങ്ങുമ്പോൾ പ്രീമിയം കുറയാൻ സാധ്യതയുണ്ട്. ഒരു ടേം പ്ലാനിൽ നേരത്തെ നിക്ഷേപിച്ചാൽ 25-30 വർഷം നീണ്ടുനിൽക്കുന്ന പ്ലാനിന്റെ മുഴുവൻ കാലയളവിലും കുറഞ്ഞ പ്രീമിയമായിരിക്കും. ഒരാൾക്ക് മെച്ചപ്പെട്ട ആരോഗ്യമുള്ളപ്പോൾ നേരത്തെ നിക്ഷേപിക്കുന്നത് കുറഞ്ഞ പ്രീമിയത്തിന് കാരണമാകും.

അധിക റൈഡറുകൾ

മിക്കപ്പോഴും വീട്ടമ്മമാർ സ്വന്തം ആരോഗ്യവും മെഡിക്കൽ ആവശ്യങ്ങളും അവഗണിക്കുന്നു. ആഡ്-ഓൺ ഹെൽത്ത് റൈഡറുകളുള്ള ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുന്നതിലൂടെ, വീട്ടമ്മയെ കാൻസർ പോലുള്ള ഗുരുതരമായ അസുഖം ബാധിച്ചാൽ ആവശ്യമായ സാമ്പത്തിക സഹായം നൽകാൻ കഴിയും.

∙നികുതി ആനുകൂല്യങ്ങൾ

ഒരു ടേം ഇൻഷുറൻസ് പ്ലാൻ വാങ്ങുന്നത്, ആദായനികുതി നിയമമനുസരിച്ച് ജോലി ചെയ്യുന്ന പങ്കാളിക്ക് നികുതി ആനുകൂല്യങ്ങളും നൽകും.

മനസമാധാനം

ടേം പ്ലാൻ അവളുടെ അഭാവത്തിൽ കുടുംബം സാമ്പത്തികമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുനൽകുന്നു.

വീട്ടമ്മയ്ക്ക് അനുയോജ്യമായ കവറേജ്

അവളുടെ മരണത്തോടെ കുടുംബത്തിന് ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ പകരം വയ്ക്കൽ ചെലവുകളും തിരിച്ചറിയുന്നതിലൂടെ കവറേജ് കണക്കാക്കാം. വീട്ടമ്മയുടെ പരിരക്ഷ ജോലി ചെയ്യുന്ന പങ്കാളിയേക്കാൾ കവിയരുത്.

ലൈഫ് കവർ കണക്കാക്കുമ്പോൾ, വീട്ടിലുള്ള കുട്ടികൾക്കും പ്രായമായവർക്കും വേണ്ടി ജോലി ഉപേക്ഷിച്ചാലോ, അവരുടെ കരുതലിനായി അധികമായി എന്തെങ്കിലും കോഴിസിനു പഠിക്കേണ്ടി വന്നാലോ ഇതിൽ ഉൾപ്പെടുത്താം. 

ലേഖകൻ ഏജിയസ് ഫെഡറൽ ലൈഫ് ഇൻഷുറൻസിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസറും പ്രൊഡക്‌ട്‌സ് മേധാവിയുമാണ്

English Summary : Why Insurance Protection is Necessary for House Wife

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA