മെഡിസെപ്: ഇനി ഈ ആശുപത്രികളിലും പരിരക്ഷ കിട്ടും

HIGHLIGHTS
  • 31 സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയിൽ പങ്കാളികളായി
health-ins
SHARE

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിൽ എം പാനൽ ചെയ്ത സ്വകാര്യ ആശുപത്രികൾ കുറവാണെന്ന പരാതിക്ക് തെല്ലൊരു ആശ്വാസം. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള 31 സ്വകാര്യ ആശുപത്രികൾ കൂടി പദ്ധതിയിൽ പങ്കാളികളായി.

പ്രാരംഭ ഘട്ടത്തിൽ പദ്ധതിയോടു സഹകരിക്കാതിരുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രി പദ്ധതിയിൽ അംഗമാകും. അവയവ മാറ്റ ശസ്ത്രക്രിയകൾക്കുള്ള സൗകര്യമാണ് പ്രധാനമായി ഇവിടെ ലഭിക്കുന്നത്. തുടർന്ന് മറ്റു ചികിത്സകളും ലഭ്യമാക്കും.

കൂടുതൽ ആശുപത്രികൾ

കേരളത്തിനു പുറത്ത് ആറ് ആശുപത്രികൾ കൂടി ചേർന്നു. കന്യാകുമാരിയിലെ മൂകാംബിക ആശുപത്രി, വാസൻ ഐ കെയർ, ചൈതന്യ തുടങ്ങിയവയാണ് പുതുതായി ചേർന്ന ആശുപത്രികളിൽ ചിലത്. മെഡിസെപ് ആരംഭിക്കുമ്പോൾ  പട്ടികയിൽ 246 ആശുപത്രികളാണ് ഈ ഗണത്തിൽ ഉണ്ടായിരുന്നത്‌.

സെപ്റ്റംബർ 16 ലെ കണക്ക് അനുസരിച്ച് ഇതുവരെയായി 39122 പേർ പദ്ധതിക്കു കീഴിൽ ചികിത്സ നേടി. ഇതിൽ 32758 ക്ലെയിമുകൾ അംഗീകരിച്ച് 99,52,19,069 രൂപ അനുവദിച്ചു. ഇക്കാലയളവിൽ 324 അവയവമാറ്റ ശസ്ത്രക്രിയകളും നടത്തി.

നിലവിൽ 29,21,973 ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉള്ളത്. സെപ്റ്റംബർ 20 ലെ കണക്കനുസരിച്ചാണിത്. അന്തിമ വിവര ശേഖരണം ഓഗസ്റ്റ് 25 ന് പൂർത്തിയായിട്ടുണ്ട്. അപ്ഡേറ്റ് ചെയ്ത ഡാറ്റ ഉടൻ ഇൻഷുറൻസ് കമ്പനിക്ക് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.

English Summary: Latest Update on Medisep Hospitals

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}