ADVERTISEMENT

വിരമിച്ചശേഷം പെൻഷൻ ഇല്ലാത്തവർക്ക് വരുമാനം നേടുവാൻ എൽ ഐ സി ജീവൻ അക്ഷയ് പോളിസിയിൽ നിക്ഷേപിക്കാം. ജീവൻ അക്ഷയ് പോളിസി ഒറ്റ തവണ മാത്രം പ്രീമിയം അടക്കേണ്ട പോളിസിയാണ്. 

പരമാവധി നിക്ഷേപ പരിധിയില്ല

ജീവൻ അക്ഷയ് പോളിസി ഒരൊറ്റ പ്രീമിയം അടയ്ക്കേണ്ട പേഴ്സണൽ ആന്വിറ്റി പ്ലാൻ ആണ്. ഇതിൽ 1,00,000 രൂപയെങ്കിലും നിക്ഷേപിച്ചാൽ പോളിസി തുടങ്ങാം. ഈ പോളിസിയിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല.ഒരാൾ ഈ പോളിസിയിൽ കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും നിക്ഷേപിച്ചാൽ, അവർക്ക് 12,000 രൂപ വാർഷിക പെൻഷൻ ലഭിക്കും. അതായത് ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപത്തിന്, നിങ്ങൾക്ക് എല്ലാ വർഷവും പെൻഷനായി 12,000 രൂപ ലഭിക്കും. പരമാവധി നിക്ഷേപ പരിധി ഇല്ലാത്തതിനാൽ പോളിസി ഉടമയ്ക്ക് അതിൽ എത്ര വേണമെങ്കിലും നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന തുകയെ ആശ്രയിച്ചിരിക്കും പെൻഷൻ തുക.

ആർക്ക് എടുക്കാം?

35 വയസ്സ് മുതൽ 85 വയസ്സ് വരെയുള്ള ആളുകൾക്ക് ഈ പോളിസി എടുക്കാം. ഇതിന് പുറമെ ഭിന്നശേഷിയുള്ളവർക്കും ഈ പോളിസി പ്രയോജനപ്പെടുത്താം. പെൻഷൻ തുക എങ്ങനെ ലഭിക്കുമെന്നതിന് 10 ഓപ്ഷനുകളും നൽകിയിട്ടുണ്ട് എന്നതാണ് ഈ പോളിസിയുടെ പ്രത്യേകത.

മാസം  36,000 രൂപ പെൻഷൻ എങ്ങനെ ലഭിക്കും?

ജീവൻ അക്ഷയ് പോളിസിയുടെ ഏകീകൃത നിരക്കിൽ ആജീവനാന്തം നൽകേണ്ട ആന്വിറ്റി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, ഈ പോളിസിയിൽ ഒറ്റത്തവണയായി നിക്ഷേപിച്ച് നിങ്ങൾക്ക് എല്ലാ മാസവും 36,000 രൂപ പെൻഷൻ ലഭിക്കും. ഉദാഹരണത്തിന്, 45 വയസ്സുള്ള ഒരാൾ ഈ പ്ലാൻ തിരഞ്ഞെടുക്കുകയും 70,00,000 രൂപയുടെ സം അഷ്വേർഡ് ഓപ്‌ഷനും തിരഞ്ഞെടുക്കുകയും ചെയ്യുന്നുവെങ്കിൽ, അയാൾ 71,26,000 രൂപ ഒറ്റത്തവണ പ്രീമിയം അടയ്‌ക്കേണ്ടിവരും. ഈ നിക്ഷേപത്തിന് ശേഷം പ്രതിമാസം 36,429 രൂപ പെൻഷൻ മരണം വരെ  ലഭിക്കും. എൽഐസി ജീവൻ അക്ഷയ് പോളിസിയിൽ ഇത്തരം നിരവധി പ്ലാനുകൾ ഉണ്ട്.

English Summary: LIC Jeevan Akshay Policy will Give Better Return in Retirement

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com