ADVERTISEMENT

എല്ലാ രംഗത്തും വനിതകള്‍ മുന്നോട്ടു വരുന്ന ഇക്കാലത്തും ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ കാര്യത്തില്‍ വനിതകളെ കാര്യമായി കണക്കിലെടുക്കുന്നില്ല. എന്നാല്‍ വനിതകളുടെ പ്രത്യേക ആവശ്യങ്ങള്‍ കണക്കിലെടുത്തുള്ള പരിരക്ഷകളുള്ള പോളിസികള്‍ ഇന്നുണ്ട്.  വനിതകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളും സവിശേഷമായ ആരോഗ്യ റിസ്‌കുകളും പരിഗണിക്കുന്നതിനൊപ്പം കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും പരിരക്ഷ നല്‍കുന്നതു കൂടിയാണ് ഈ പോളിസികള്‍.  

സാധാരണ നിലയില്‍ ഒഴിവാക്കപ്പെടുന്നവയ്ക്കു കൂടി പരിരക്ഷ നല്‍കുന്നതാണ് വനിതാ കേന്ദ്രീകൃത ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതികള്‍  ഉദാഹരണത്തിന് സ്റ്റാര്‍ വിമണ്‍ കെയര്‍ ഇന്‍ഷൂറന്‍സ് പോളിസി വനിതകള്‍ക്ക് അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നേരിടേണ്ടി വരുന്ന വിവിധങ്ങളായ ചികില്‍സകള്‍ക്കു പരിരക്ഷ ലഭ്യമാക്കും.  

അസിസ്റ്റഡ് റീ പ്രൊഡക്ഷന്‍ ചികില്‍സ

ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് വെല്ലുവിളികള്‍ നേരിടുന്ന ദമ്പതികള്‍ക്ക് ഏറെ സഹായമായ ഒന്നാണ് ഈ പരിരക്ഷ. തെളിയിക്കപ്പെട്ട എല്ലാ ചികില്‍സാ രീതികള്‍ക്കും ഇതിലൂടെ പരിരക്ഷയുണ്ടെങ്കിലും പരീക്ഷണ സ്വഭാവമുള്ള പ്രക്രിയകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

ഗര്‍ഭകാല പരിചരണം

വനിതകള്‍ക്ക് മികച്ച സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതാണിത്.  ഗര്‍ഭിണിയാണെന്നു നിര്‍ണയിച്ചാല്‍ ഈ ആരോഗ്യ പരിചരണത്തിനു പരിരക്ഷ ലഭിക്കും. ഗര്‍ഭസ്ഥ ശിശുവില്‍ ശസ്ത്രക്രിയ ആവശ്യമായി വന്നാൽ വനിതാ കേന്ദ്രീകൃത പോളിസികള്‍ വഴി പരിരക്ഷ ലഭിക്കും.

പ്രസവ ചെലവുകള്‍

പ്രസവ ചെലവുകള്‍ വനിതാ കേന്ദ്രീകൃത പോളിസികള്‍ സാധാരണ നൽകുന്നതാണ്. മിക്കപ്പോഴും ആദ്യത്തെ കുട്ടിക്കായിരിക്കും ഇതു നല്‍കുക. ഒന്നിലേറെ കുട്ടികള്‍ക്ക് പരിരക്ഷ ലഭ്യമാക്കുന്ന പോളിസികളും നിലവിലുണ്ട്. സ്റ്റാര്‍ ഹെല്‍ത്തില്‍ പരമാവധി രണ്ടു പ്രസവങ്ങള്‍ക്കു വരെയാണ് ഈ പരിരക്ഷ നല്‍കുന്നത്. അപകടം മൂലം ഗര്‍ഭഛിദ്രം സംഭവിച്ചാല്‍ ചെലവുകള്‍ നേരിടാന്‍ മൊത്തമായി ഒരു തുകയും നല്‍കും. 

നവജാത ശിശുവിന്റെ ചികില്‍സ

Representative Image: Shutterstock | Photo Contributor: Liudmila Fadzeyeva
Representative Image: Shutterstock | Photo Contributor: Liudmila Fadzeyeva

നവജാത ശിശുവിന് ഒന്നാമത്തെ ദിവസം വേണ്ടി വരുന്ന ചികില്‍സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് അടക്കമുള്ള പരിരക്ഷയും ഇത്തരം പോളിസികളില്‍ ലഭ്യമാണ്. പല ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങളും നവജാത ശിശുവിന്റെ വാക്‌സിനേഷന്‍ ചെലവുകള്‍ക്കും പരിരക്ഷ നല്‍കാറുണ്ട്.  

ട്യൂബക്ടമി, വാസെക്ടമി തുടങ്ങിയ ഗര്‍ഭനിയന്ത്രണ മാര്‍ഗങ്ങള്‍ക്ക് ഇത്തരം പോളിസികളില്‍ പരിരക്ഷയുണ്ട്. പ്രതിരോധ ആരോഗ്യ പരിശോധനകളാണ് ഇത്തരം പോളിസികളില്‍ ലഭിക്കുന്ന മറ്റൊരു ആനുകൂല്യം. അര്‍ബുദ രോഗ നിര്‍ണയമുണ്ടായാല്‍ ഒരു നിശ്ചിത തുക നല്‍കുന്ന പദ്ധതി പ്രത്യേകമായി തെരഞ്ഞെടുക്കാനും അവസരമുണ്ട്.  ഇവയ്ക്കു പുറമെ കുടുംബത്തിന്റെ മൊത്തത്തിലുള്ള ആവശ്യങ്ങള്‍ക്കു പരിരക്ഷ നല്‍കുന്നതിനും വനിതാ കേന്ദ്രീകൃത പോളിസികളില്‍ വ്യവസ്ഥയുണ്ട്. 

നിരവധി പോളിസികള്‍ ലഭ്യമായിരിക്കുമ്പോള്‍ അവയില്‍ നിന്ന് നിങ്ങളുടെ ആവശ്യത്തിനുതകുന്ന കൃത്യമായ പോളിസി തെരഞ്ഞെടുക്കുക എന്നതാണ് ഏറെ പ്രധാനപ്പെട്ടത്.  പോളിസി സ്ഥിരമായി തുടരുന്നതും ആവശ്യമായ ഒന്നാണ്. കാത്തിരിപ്പു കാലാവധിക്കു ശേഷമുള്ള പരിരക്ഷകള്‍ ലഭിക്കാന്‍ ഇതു സഹായകമാകും.  തങ്ങള്‍ക്കും കുടുംബത്തിനും ആവശ്യമായ തുകയുടെ ഇന്‍ഷൂറന്‍സ് ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതും ഏറെ പ്രധാനപ്പെട്ടതാണ്. 

ലേഖകൻ സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്

English Summary : Special Features of Health Care Policies for Women

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com