ADVERTISEMENT

 

ഓഗസ്റ്റിൽ ബെഞ്ച്മാർക്ക് സൂചികകളിൽ ഇടിവുണ്ടായെങ്കിലും, ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കുന്ന പുതിയ നിക്ഷേപകരിൽ വൻ  വർധനയുണ്ടായി. 19 മാസത്തിനിടയിലെ ഏറ്റവും കൂടുതൽ പേർ ഡീമാറ്റ് അക്കൗണ്ട് തുറന്നത് ഓഗസ്റ്റിലാണ്.സെൻട്രൽ ഡെപ്പോസിറ്ററി സർവീസ്, നാഷണൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി എന്നിവയിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ഓഗസ്റ്റിൽ 31 ലക്ഷത്തിലധികം ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിച്ചു, ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന അക്കൗണ്ട് തുറക്കൽ നിരക്കാണ്. ഒരു മാസം മുമ്പുള്ളതിനേക്കാൾ 2.51 ശതമാനവും ഒരു വർഷം മുമ്പുള്ളതിനേക്കാൾ 25.83 ശതമാനവും വർധിച്ച് മൊത്തം ഡീമാറ്റ് 12.66 കോടി കവിഞ്ഞു.

സാമ്പത്തിക ഉത്തേജനം

സമീപകാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഇത് വിപണി എക്കാലത്തെയും ഉയർന്ന നിരക്കിൽ വ്യാപാരം നടത്താനും നിക്ഷേപകരുടെ മനസ്സിൽ ആത്മവിശ്വാസം സൃഷ്ടിക്കാനും കാരണമായെന്ന് ആക്സിസ് സെക്യൂരിറ്റീസ് അനലിസ്റ്റ് രാജേഷ് പാൽവിയ പറഞ്ഞു. 

ശ്രദ്ധേയമായ ശക്തമായ സാമ്പത്തിക വളർച്ച, വിവിധ ഹ്രസ്വ-ദീർഘകാല അടിസ്ഥാന സൗകര്യ പദ്ധതികളിൽ സർക്കാരിന്റെ  നിക്ഷേപം, സ്വകാര്യ മേഖലയുടെ മൂലധനനിക്ഷേപം  എന്നിവ ആഭ്യന്തര ഡിമാൻഡ് വർധിപ്പിച്ചു, 

ഇന്ത്യയുടെ മുൻനിര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഓഗസ്റ്റിൽ 2.5 ശതമാനം വീതം നഷ്ടം നേരിട്ടപ്പോൾ  ബിഎസ്ഇ മിഡ്കാപ്പും സ്മോൾക്യാപ്പും യഥാക്രമം 2.6 ശതമാനവും 6.1 ശതമാനവും മുന്നേറി.

സാമ്പത്തിക വിപണിയിൽ വർദ്ധിച്ചുവരുന്ന ശുഭാപ്തിവിശ്വാസവും ആത്മവിശ്വാസവും, ഒരുനിക്ഷേപമേഖല എന്ന നിലയിൽ ഓഹരിയെക്കുറിച്ച് കൂടുതൽ അവബോധമുണ്ടാക്കാനും, ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വർദ്ധനവിനും കാരണമായതായി വിശകലന വിദഗ്ധർ പറയുന്നു.

English Summary : Demat Account increased in August

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com