Activate your premium subscription today
മലയാളികളുടെ നിക്ഷേപം മ്യൂച്വല് ഫണ്ടുകളിലേക്ക് ഒഴുകുകയാണ്. ഇതില് നിക്ഷേപമില്ലാത്ത യുവാക്കളില്ല. എന്നാല് നിങ്ങള് മ്യൂച്വല് ഫണ്ടുകളുടെ സേവനത്തിലും പ്രകടനത്തിലും ഡിവിഡന്റ് നല്കുന്ന കാര്യത്തിലും തൃപ്തരാണോ. മ്യൂച്വല് ഫണ്ട് ഹൗസുകള് വാഗ്ദാനം ചെയ്യുന്ന സേവനം നല്കാതെ കബളിപ്പിക്കുന്നുണ്ടോ?
ഇന്ന് രാജ്യാന്തര വിപണിക്കൊപ്പം പതിഞ്ഞ തുടക്കം നടത്തി പിടിച്ചു നിന്ന ഇന്ത്യൻ വിപണി അവസാനമണിക്കൂറിൽ നഷ്ടത്തിലേക്ക് വീണു. ഇന്ന് 25113 പോയിന്റ് വരെ മാത്രം മുന്നേറിയ നിഫ്റ്റി വീണ്ടും 24880 പോയിന്റിൽ പിന്തുണ നേടി 24918 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 398 പോയിന്റ് നഷ്ടത്തിൽ 81523 പോയിന്റിലാണ് ഇന്ന്
ബിറ്റ്കോയിൻ ഖനനത്തിലെ ലോക ശക്തികളിൽ റഷ്യ പ്രധാനിയായി മാറി എന്ന് വിദേശ മാധ്യമ റിപ്പോർട്ടുകൾ. 2023ൽ മാത്രം 54,000 ബിറ്റ് കോയിൻ ഖനനം ചെയ്തിട്ടുണ്ടെന്ന് ഈസ്റ്റേൺ ഇക്കണോമിക് ഫോറം (ഇഇഎഫ്) പ്ലീനറിയിൽ റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു. ഇത് സൈബീരിയയിലെ ഊർജ്ജമുപയോഗിച്ചാണ് നേടിയത് എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ
രാജ്യാന്തര വിപണി പിന്തുണയിൽ നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി പോസിറ്റീവ് ക്ളോസിങ് നടത്തി. 25000 പോയിന്റിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി 24896 പോയിന്റിൽ പിന്തുണ നേടി 2513 പോയിന്റ് വരെ മുന്നേറിയ ശേഷം 104 പോയിന്റ് നേട്ടത്തിൽ 25041 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 361
പാലക്കാട്: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് സൗജന്യ സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. സെപ്റ്റംബർ 21 ന് രാവിലെ 10 മണി മുതൽ 12.30 വരെ എരുമക്കാര സ്ട്രീറ്റിലുള്ള (ജിബി റോഡ്) ബാങ്ക് ശാഖയിലാണ് പരിപാടി. ജിയോജിത്
ഇന്നും വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി ബാങ്കുകളുടെ പിന്തുണയിൽ തിരിച്ചു കയറി നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് 24800 പോയിന്റിലെ പിന്തുണ ആദ്യമണിക്കൂറിൽ തന്നെ നഷ്ടമായ നിഫ്റ്റി തിരിച്ചു കയറി 25000 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 358 പോയിന്റുകൾ മുന്നേറി 81559 പോയിന്റിലാണ്
കൊച്ചി: നിലവിലെ ആഗോള സാമ്പത്തിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ നാവിക സേന കൂടുതൽ പ്രതിരോധ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിർമിച്ച 2 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്) കൊച്ചിൻ ഷിപ്യാഡ് നീറ്റിലിറക്കി. വിജയ ശ്രീനിവാസ് കപ്പലുകൾ നീറ്റിലിറക്കുന്ന
രണ്ടാഴ്ചയോളം നീണ്ട ബുൾറണ്ണിന് വിരാമമിട്ടു കൊണ്ട് വെള്ളിയാഴ്ച ഒരു ശതമാനത്തിന് മുകളിൽ വീണ് സമ്പൂർണ നഷ്ടം കുറിച്ച ഇന്ത്യൻ വിപണിയുടെ കഴിഞ്ഞ ആഴ്ചനഷ്ടം രണ്ട് ശതമാനത്തോളമാണ്. സെൻസെക്സ് ആയിരം പോയിന്റിന് മുകളിൽ വീണ വെള്ളിയാഴ്ച മാത്രം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി
ഓഹരിയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുള്ളവർക്ക് ഓൺലൈൻ ബോധവൽക്കരണ ക്ലാസുമായി ഓഹരി വിപണി റെഗുലേറ്റർ ആയ സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. സ്റ്റോക്ക് എക്സ്ചേഞ്ചുകളായ NSE യും BSE യുമായി ചേർന്ന് മലയാളത്തിലാണ് സൗജന്യ നിക്ഷേപക ബോധവൽക്കരണ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. സെബി സ്മാർട്ട്സ് ട്രെയിനർ
ഇന്ന് നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ വീണ് നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. ഇന്ന് 25275 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 53 പോയിന്റ് നഷ്ടത്തിൽ 25145 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 151 പോയിന്റുകൾ നഷ്ടത്തിൽ 82201 പോയിന്റിലേക്കും വീണു. ഐടി, മെറ്റൽ, പൊതുമേഖല
ഇരുചക്രവാഹനങ്ങൾക്കുള്ള അഡ്വാൻസ് ബ്രേക്കിങ് സിസ്റ്റം (ABS) ഉൽപന്നങ്ങൾ നിർമിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനിയാണ് ആസ്ക് ഓട്ടോമോട്ടിവ് ലിമിറ്റഡ് (ASKAUTOLTD). ബ്രേക്ക് പാനൽ അസംബ്ലി, ബ്രേക്ക് ഷൂ, ബ്രേക്ക് പാഡ്, ബ്രേക്ക് ലൈനർ, ബ്രേക്ക് ലൈനിങ്സ്, ക്ലച്ച് ഷൂ, ക്ലച്ച് പ്ലേറ്റ് തുടങ്ങിവയാണ് ഈ വിഭാഗത്തിൽ
അമേരിക്കൻ ഓഹരി വിപണികളുടെ വീഴ്ചയിൽ നിന്നേറ്റ ആഘാതത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി, പിന്നീട് തിരിച്ചുകയരി നഷ്ടത്തിന്റെ വ്യാപ്തി കുറച്ചു. ആരംഭവീഴ്ചയിൽ 25,080 പോയിന്റിലെ പിന്തുണ ലഭ്യമായ നിഫ്റ്റി തിരിച്ചുകയറി 25,198ൽ വ്യാപാരം അവസാനിപ്പിച്ചു. ഫാർമ, റിയൽറ്റി
ഇന്നും നേട്ടത്തോടെ വ്യാപാരമാരംഭിച്ച ശേഷം ഫ്ലാറ്റ് നിരക്കിൽ വ്യാപാരം തുടർന്ന് ഇന്ത്യൻ വിപണി ഫ്ലാറ്റ് ക്ളോസിങ് തന്നെ നടത്തി. ഇന്ന് വീണ്ടും റെക്കോർഡ് ഉയരത്തിനടുത്ത് വ്യാപാരം ആരംഭിച്ച നിഫ്റ്റി ആദ്യ പാതിയിൽ നാശത്തിൽ തുടർന്നെങ്കിലും തിരിച്ചു കയറി ഒരു പോയിന്റ് നേട്ടത്തിൽ 25279 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
ടോളിന്സ് ടയേഴ്സ് ഐപിഒ സെപ്റ്റംബര് ഒന്പതു മുതല് കേരളത്തില് നിന്നുളള മറ്റൊരു കമ്പനി കൂടിയ ഐപിഒ വിപണിയിലെത്തുന്നു. ടോളിന്സ് ടയേഴ്സ് ഐപിഒ സെപ്റ്റംബര് ഒന്പതു മുതല് നടത്തും. പുതിയ ഓഹരികള് വഴി 200 കോടി രൂപയും പ്രമോട്ടര്മാരുടെ ഓഹരികള് വില്പന നടത്തുന്നതിലൂടെ 30 കോടി രൂപയും സമാഹരിക്കാനാണ്
സെലിബ്രിറ്റികൾക്ക് ക്രിപ്റ്റോ കറൻസികൾ പെരുത്തിഷ്ടം, ഈ പ്രവണത ഇനിയും കൂടുമോ? കാലം മാറുന്നതനുസരിച്ച് ക്രിപ്റ്റോ കറൻസികളോടുള്ള സമീപനവും മാറുകയാണ്. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും, അതുപയോഗിച്ച് പണ കൈമാറ്റം നടത്താനും, സാധനങ്ങൾ വാങ്ങിക്കാനും സെലിബ്രിറ്റികൾ
റെക്കോർഡ് ഉയരത്തിൽ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി ഇന്നും പോസിറ്റീവ് ക്ളോസിങ് നേടി. പുതിയ റെക്കോർഡ് ഉയരമായ 25333ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 42 പോയിന്റ് നേട്ടത്തിൽ 25278 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 82775 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 82559 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായി റെക്കോർഡ് തിരുത്തി മുന്നേറിയ ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിലും, (ഓഗസ്റ്റ്) മാസത്തിലും 1%ൽ കൂടുതൽ മാത്രം നേട്ടമാണുണ്ടാക്കിയത്. മുൻ ആഴ്ചയിൽ 24823 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 25268 എന്ന പുതുക്കിയ റെക്കോർഡ് കുറിച്ച ശേഷം വെള്ളിയാഴ്ച 25235 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ്
രാജ്യാന്തര വിപണികളെല്ലാം വില്പനസമ്മർദ്ദം നേരിട്ട ഇന്ന് പതിഞ്ഞ തുടക്കത്തിന് ശേഷം റിലയൻസിന്റെ പിന്തുണയിൽ മുന്നേറി നിന്ന് ഇന്ത്യൻ വിപണി അവസാന മണിക്കൂറിലെ ഷോർട്ട് കവറിങ് ആനുകൂല്യത്തിൽ വീണ്ടും റെക്കോർഡ് തിരുത്തി. ഇന്ന് 25035 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 25192 പോയിന്റ് വരെ മുന്നേറിയ ശേഷം ൯൯
ഇൻഫിയുടെ തോളിലേറി കുതിച്ച ഐടി സെക്ടറിന്റെ പിൻബലത്തിൽ ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 25129 പോയിന്റെന്ന പുതിയ റിക്കോർഡ് കുറിച്ച നിഫ്റ്റി 34 പോയിന്റ് നേട്ടത്തിൽ 25052 പോയിന്റിലാണ് ക്ളോസ് ചെയ്തത്. ഒരു വേള 82000 പോയിന്റ് പിന്നിട്ടെങ്കിലും പിന്നോട്ടിറങ്ങിയ സെൻസെക്സ് 81785
പൊതുമേഖല ബാങ്കുകൾ ഒഴികെ മറ്റെല്ലാ സെക്ടറുകളും നേട്ടത്തിൽ ക്ളോസ് ചെയ്ത ഇന്ന് ഐടി മേഖലയുടെ 1.4% കുതിപ്പാണ് ഇന്ത്യൻ വിപണിക്ക് മികച്ച പിന്തുണ ഉറപ്പാക്കിയത്. വ്യാഴാഴ്ചത്തെ എഫ്&ഓ ക്ളോസിങ് ഇന്ത്യൻ വിപണിക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ.
രാജ്യാന്തര വിപണി പിന്തുണയിൽ മുന്നേറ്റം തുടർന്ന ഇന്ത്യൻ വിപണി കഴിഞ്ഞ ആഴ്ചയിൽ ക്രമാനുഗതമായി മുന്നേറി റെക്കോർഡ് നിരക്കിലേക്കുള്ള ദൂരം കുറച്ചു. മുൻ ആഴ്ചയിൽ 24,541 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,823 പോയിന്റിലാണ് വെള്ളിയാഴ്ച ക്ളോസ് ചെയ്തത്. സെൻസെക്സ് വീണ്ടും 81000 പോയിന്റും പിന്നിട്ടു. വെള്ളിയാഴ്ച
അമേരിക്കൻ വിപണിയുടെ പോസിറ്റീവ് ക്ളോസിങ്ങിന്റെ പിൻബലത്തിൽ മികച്ച ഓപ്പണിങ് ലഭ്യമായ ഇന്ത്യൻ വിപണിയിൽ ലാഭമെടുക്കൽ പ്രകടമായിരുന്നെങ്കിലും വിപണി നേട്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ഓഗസ്റ്റ് ഒന്നിലെ ഇറക്കത്തിന് ശേഷം ആദ്യമായി 24867 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 41 പോയിന്റ് കയറി 24811 പോയിന്റിലാണ് ഇന്ന്
വിനോദ ബിസിനസ് വിഭാഗത്തെ സൊമാറ്റോയ്ക്ക് കൈമാറുന്ന പേയ്ടിഎമ്മിന്റെ ഓഹരി ഇന്ന് 5 ശതനമാനത്തിലധികവും സൊമാറ്റോ ഓഹരി 3 ശതമാനത്തിലധികവും ഉയർന്നെങ്കിലും പിന്നീട് നഷ്ടത്തിലായി. കേരള കമ്പനികളിൽ ഫാക്ട് ഇന്ന് 10 ശതമാനത്തിലധികം മുന്നേറി.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് സെപ്റ്റംബറിൽ കുറയുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര തലത്തിൽ ഓഹരി വിപണികളുള്ളത്. പേയ്ടിഎമ്മിന്റെ വിനോദ ബിസിനസ് വിഭാഗത്തെ ഏറ്റെടുക്കാൻ സൊമാറ്റോ തീരുമാനിച്ചിട്ടുണ്ട്. 2,048 കോടി രൂപയുടേതാണ് ഇടപാട്
11.85 കോടി രൂപ സമാഹരണ ലക്ഷ്യവുമായി ഓഗസ്റ്റ് 13 മുതൽ 16 വരെയായിരുന്നു ഐപിഒ. ബാൽകോ (BALCO) ബ്രാൻഡിൽ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്ന കമ്പനിയാണിത്.
ഡിജിറ്റൽ കറൻസികൾക്ക് സ്വീകാര്യത കൂടുന്ന ഈ സമയത്ത് ക്രിപ്റ്റോ കറൻസിയിൽ ശമ്പളം കൊടുക്കുന്നതിൽ തെറ്റില്ല എന്ന് വിധിച്ചിരിക്കുകയാണ് ദുബായ് കോടതി. ശമ്പളം നൽകാതിരിക്കുകയും, പിരിച്ചു വിടുകയും ചെയ്തതിനെ തുടർന്ന് ഒരു ജീവനക്കാരൻ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരെ കൊടുത്ത കേസിലാണ് വിധി
രാജ്യാന്തര വിപണി പിന്തുണയിൽ മികച്ച തുടക്കം ലഭിച്ച ഇന്ത്യൻ വിപണി ഇന്ന് വീണ്ടും മുന്നേറി നേട്ടത്തിൽ തന്നെ ക്ളോസ് ചെയ്തു. ഇന്ന് 24648 പോയിന്റിൽ വ്യാപാരമാരംഭിച്ച ശേഷം 24608 പോയിന്റിൽ പിന്തുണ ലഭ്യമായ നിഫ്റ്റി 126 പോയിന്റ് നേട്ടത്തിൽ 24698 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80802 പോയിന്റിലും ഇന്ന്
ബംഗളൂരു: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് യൂണീവേഴ്സിറ്റിയുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തി. യശ്വന്ത്പൂർ ക്യാമ്പസിലായിരുന്നു പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ. വിജയകുമാർ മുഖ്യ പ്രഭാഷണം
2023-24 സാമ്പത്തിക വർഷം 62 കോടി രൂപയുടെ ലാഭം നേടിയ കമ്പനിയാണ് ജെഎസ്ഡബ്ല്യു സിമന്റ്. അൾട്രാടെക് സിമന്റ്, അംബുജ സിമന്റ്സ്, ശ്രീ സിമന്റ്, ഡാൽമിയ സിമന്റ്, ജെകെ സിമന്റ് എന്നിവയാണ് വിപണിയിലെ മുഖ്യ എതിരാളികൾ.
വെള്ളിയാഴ്ചത്തെ വൻ കുതിപ്പിന്റെ പിൻബലത്തിൽ കഴിഞ്ഞ രണ്ടാഴ്ചകളിലെ നഷ്ടത്തിൽ പാതിയും തിരിച്ചു പിടിച്ച ഇന്ത്യൻ വിപണി കരടികളുടെ കയ്യിൽ നിന്നും കുതറി മാറി. ഹിൻഡൻബെർഗ് ആരോപണങ്ങൾക്ക് കീഴടങ്ങാതെ കരുത്ത് തെളിയിച്ച ഇന്ത്യൻ വിപണിക്ക് മികച്ച പണപ്പെരുപ്പക്കണക്കുകളുടെ പിൻബലത്തിൽ അമേരിക്കൻ വിപണി കുതിപ്പ്
ഇന്ത്യൻ ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിൽ പ്രധാനിയായ എൽ ഐ സി വീണ്ടും ഓഹരി വിപണിയിൽ നിക്ഷേപിക്കാനൊരുങ്ങുന്നു. എൽഐസി ഉപഭോക്താക്കളിൽ നിന്നും ശേഖരിക്കുന്ന പ്രീമിയം തുകയിൽ 75 ശതമാനം സർക്കാർ സെക്യൂരിറ്റികളിൽ നിക്ഷേപിക്കുന്നുണ്ട്. ബാക്കി തുക മാർക്കറ്റ്-ലിങ്ക്ഡ് സ്റ്റോക്കുകൾ, ഇക്വിറ്റികൾ,
സച്ചിന് ഓഹരി പങ്കാളിത്തമുള്ള, ഫസ്റ്റ്ക്രൈ കഴിഞ്ഞദിവസം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്നു. 9.99 കോടി ഫസ്റ്റ്ക്രൈയിൽ നിക്ഷേപം. ലിസ്റ്റിങ്ങിന് പിന്നാലെ, അദ്ദേഹത്തിന്റെ നിക്ഷേപത്തിന്റെ മൂല്യം 13.82 കോടി രൂപയായി.
ഇന്ത്യൻ ഓഹരി വിപണിയായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (NSE Limited) ഓഹരി പങ്കാളിത്തം വർധിപ്പിച്ച് പ്രവാസി മലയാളി സിദ്ധാർഥ് ബാലചന്ദ്രൻ. ദുബായ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനമായ ബ്യുമെർക് കോർപ്പറേഷന്റെ എക്സിക്യുട്ടീവ് ചെയർമാനും സിഇഒയുമാണ് സിദ്ധാർഥ് ബാലചന്ദ്രൻ. പുതിയ കണക്കുകൾ പ്രകാരം സിദ്ധാർഥിന് എൻഎസ്ഇയിൽ
ഇന്നും നഷ്ടത്തിൽ ആരംഭിച്ച ശേഷം ആദ്യ മണിക്കൂറിലെ സമ്മർദ്ദങ്ങൾ അതിജീവിച്ച ഇന്ത്യൻ വിപണി തിരിച്ചു നേട്ടത്തിലെത്തിയെങ്കിലും നേരിയ നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആദ്യ മണിക്കൂറുകളിൽ 24212 പോയിന്റ് വരെ വീണ ശേഷം തിരിച്ച് 24472 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 20 പോയിന്റ് നഷ്ടത്തിൽ 24347
ക്രിപ്റ്റോ കറൻസികൾ ലോകമെമ്പാടും ഉപയോഗത്തിലുണ്ടെങ്കിലും, ചുരുക്കം ചില രാജ്യങ്ങൾ മാത്രമാണ് അവയെ നിയമത്തിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടുവരാൻ ധൈര്യം കാണിച്ചിട്ടുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുമോ എന്ന പേടിയാണ് ക്രിപ്റ്റോ കറൻസികളെ സ്വീകരിക്കുന്നതിൽ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കുന്നത്.
മുൻആഴ്ചയിൽ റെക്കോർഡ് നിലയിൽ നിന്നും ഇറങ്ങിപ്പോന്ന ഇന്ത്യൻ വിപണിയ്ക്ക് തിങ്കളാഴ്ച വീണ്ടും വൻതകർച്ച നേരിട്ടു. പിന്നീട് രാജ്യാന്തര വിപണികൾക്കൊപ്പം തിരിച്ചു കയറിയെങ്കിലും നഷ്ടത്തിൽ പാതി പോലും തിരിച്ചു പിടിക്കാനായില്ല. മുൻ ആഴ്ചയിൽ 24717 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി 24000 പോയിന്റിൽ താഴെ വന്ന ശേഷം
സാമ്പത്തികവർഷത്തിലെ ഒന്നാംപാദത്തിൽ 10,461 കോടി രൂപ അറ്റാദായം നേടി എൽഐസി. മുൻവർഷം ഇതേ പാദത്തിൽ 9,544 കോടി രൂപയായിരുന്നു. അറ്റാദായത്തിൽ 9.61 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. ആകെയുള്ള പ്രീമിയം വരുമാനം 15.66 ശതമാനം വർധിച്ച് 1,13,770 രൂപയിലെത്തി. പ്രീമിയം വരുമാനത്തിൽ, ഇന്ത്യയിലെ ഇൻഷുറൻസ്
ബംഗളൂരു: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് യൂണീവേഴ്സിറ്റിയുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. ആഗസ്റ്റ് 13 ന് 2.30 മുതൽ യശ്വന്ത്പൂർ ക്യാമ്പസിലാണ് പരിപാടി. ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ: വി.കെ.
കുറഞ്ഞത് 100 രൂപ മുതൽ നിക്ഷേപിക്കാനുള്ള അവസരം മ്യൂച്വൽഫണ്ടുകൾ നൽകുന്നുണ്ട്. ഇതും താരതമ്യേന മെച്ചപ്പെട്ട റിട്ടേണുകളുമാണ് കൂടുതൽ പേരെ എസ്ഐപിയിലേക്കും മ്യൂച്വൽഫണ്ടുകളിലേക്കും ആകർഷിക്കുന്നത്.
ഇന്നുമാത്രം ഏകദേശം 433.5 കോടി രൂപ മതിക്കുന്ന 5.83 കോടി സുസ്ലോൺ ഓഹരികളാണ് എൻഎസ്ഇയിൽ കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 290 ശതമാനവും ഒരുമാസത്തിനിടെ 38 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച ഓഹരിയാണ് സുസ്ലോൺ.
കോവിഡിന് ശേഷമാണ് ഓഹരി വിപണിയിൽ മലയാളി നിക്ഷേപകരുടെ എണ്ണം ഉയർന്നത്. 2018-19ൽ 8.51 ലക്ഷം പേരായിരുന്നു മലയാളികൾ. എൻഎസ്ഇ പ്രവർത്തനം ആരംഭിച്ച് നിക്ഷേപകരുടെ എണ്ണം ആദ്യമായി ഒരുകോടിയിലെത്തിയത് 14 വർഷം കൊണ്ടായിരുന്നു.
ഇന്ത്യൻ വിപണി ഇന്നും നേട്ടങ്ങൾ കൈവിട്ട് നഷ്ടം കുറിച്ചു. വീണ്ടും 24340 പോയിന്റ് വരെ മുന്നേറിയെങ്കിലും അമേരിക്കൻ ഫ്യൂച്ചറിലെ വീഴ്ചയും, യൂറോപ്യൻ വിപണിയുടെ നഷ്ടത്തിലുള തുടക്കവും നിഫ്റ്റിക്ക് 180 പോയിന്റ് നഷ്ടത്തിൽ 24117 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 581 പോയിന്റുകൾ നഷ്ടമായി 78886 പോയിന്റ്. പ്രധാന
രാജ്യാന്തര വിപണി ക്രമപ്പെട്ടതിനൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണിക്ക് ഇന്ന് യൂറോപ്യൻ വിപണിയും മുന്നേറ്റം നേടിയത് അവസാന മണിക്കൂറുകളിൽ അനുകൂലമായി. ഇന്ന് 24289 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 24337 പോയിന്റ് വരെ മുന്നേറിയ ശേഷം 1.27% നേട്ടത്തിൽ 24297 പോയിന്റിൽ ക്ളോസ് ചെയ്തു. സെൻസെക്സ് 874
കേരളത്തിൽ വാട്സാപ് സന്ദേശം കണ്ടും നിക്ഷേപിക്കുന്നവരുണ്ടെന്ന് ടൈ കേരള വൈസ് പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്. മലയാള മനോരമ സമ്പാദ്യവും ജിയോജിത് ഫിനാൻഷ്യൽ സർവീസസും കൊച്ചി സെന്റ്. ആൽബർട്ട്സ് കോളജ്, ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് നടത്തിയ ഓഹരി–മ്യൂച്വൽഫണ്ട് നിക്ഷേപ
മാന്ദ്യഭയത്തിൽ തകർന്ന രാജ്യാന്തരവിപണികളുടെ തിരിച്ചുവരവിനൊപ്പം ഇന്ത്യൻ വിപണിയും മുന്നേറ്റം നേടിയെങ്കിലും ബാങ്കിങ് സെക്ടറിന്റെ തകർച്ച വിപണിക്ക് വീണ്ടും കെണിയായി. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 24382 പോയിന്റിലേക്ക് ആശ്വാസമുന്നേറ്റം നടത്തിയ നിഫ്റ്റി പിന്നീട് ബാങ്കിങ് വീഴ്ചയിൽ അടി തെറ്റി 24000 പോയിന്റിലും
ബംഗ്ലദേശിൽ നിന്ന് വസ്ത്രോൽപാദനവും കയറ്റുമതിയും ഇന്ത്യയിലേക്ക് മാറാനുള്ള സാധ്യത കൂടിയതോടെ, ഇന്ത്യൻ ടെക്സ്റ്റൈൽ കയറ്റുമതി കമ്പനികളുടെ ഓഹരികളും ഇന്ന് കുതിപ്പിലായി. കഴിഞ്ഞ ഒരുവർഷത്തിനിടെ 28 ശതമാനവും 5 വർഷത്തിനിടെ 200 ശതമാനവും നേട്ടം നിക്ഷേപകർക്ക് സമ്മാനിച്ച ഓഹരിയാണ് കിറ്റെക്സ്.
അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നു എന്ന ധാരണ പടർന്നത് ഇന്ന് മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയിലും വില്പനസമ്മർദ്ദത്തിന് കാരണമായി. ഒരു വേള 23893 പോയിന്റ് വരെ വീണ നിഫ്റ്റി 2.71% നഷ്ടത്തിൽ 24048 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്. സെൻസെക്സ് 2212 പോയിന്റുകൾ തകർന്ന് 78769
ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) കുറെ മാറ്റങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ചെറുകിട നിക്ഷേപകർക്ക് കോടിക്കണക്കിനു രൂപയുടെ നഷ്ടം ദിവസവും ഉണ്ടാകുന്നത് തിരിച്ചറിഞ്ഞാണ് ഈ മാറ്റം കൊണ്ടുവരുന്നത്. എന്നാൽ ഇത്തരത്തിലുള്ള
ലോകമെമ്പാടുമുള്ള 100-ലധികം രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസികൾ സ്വീകരിക്കുന്നത് പരിഗണിക്കുന്ന സമയത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ബഹാമാസ്, ജമൈക്ക, നൈജീരിയ എന്നിവയുൾപ്പെടെ ചില രാജ്യങ്ങൾ ഇതിനകം അത്തരം കറൻസികൾ പുറത്തിറക്കിയിട്ടുണ്ട്.ക്രിപ്റ്റോ കറൻസികളെ രാജ്യങ്ങൾ പൂർണമായും
പൊതു മേഖലയിലെ റെയിൽവേ ഓഹരികളായ ഐആർഎഫ്സി, ആർവിഎൻഎൽ. ഇർകോൺ മുതലായ ഓഹരികൾ ഇന്ന് 4–7 ശതമാനം വീതം ഇടിഞ്ഞു. ഐആർഎഫ്സി ജൂലൈ 15ന് 229 രൂപയായിരുന്നത് ആ നിലയിൽ നിന്ന് 20 ശതമാനത്തോളമാണ് ഇടിഞ്ഞിരിക്കുന്നത്. ഇന്നത്തെ മാത്രം ഇടിവ് 5.94 ശതമാനമാണ്. ഒരു വർഷം മുമ്പ് 229 രൂപയായിരുന്ന ഓഹരി വില ഇന്ന് 180 രൂപയാണ്.
വെല്ലുവിളികൾ താങ്ങാനാവാതെ ഇന്ത്യൻ റുപ്പി ഇന്ന് ഡോളറിനെതിരെ എക്കാലത്തെയും താഴ്ചയിലേക്ക് വീണു. ജാപ്പനീസ് കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ജപ്പാൻ അടിസ്ഥാന പലിശനിരക്ക് 0.15 ശതമാനം കൂട്ടി 0.25 ശതമാനമാക്കിയതോടെ, കറൻസിയായ യെൻ മുന്നേറ്റത്തിലാണ്.
ബജറ്റിലെ നികുതിവർധനയുടെ നിന്നും രക്ഷപ്പെട്ട് വീണ്ടും റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി വെള്ളിയാഴ്ച സാമ്പത്തിക മാന്ദ്യഭയത്തിൽ വീണ അമേരിക്കൻ വിപണിക്ക് പിന്നാലെ വീണ് ആഴ്ച നഷ്ടം കുറിച്ചു. മുൻ ആഴ്ചയിൽ 24861 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി വ്യാഴാഴ്ച 25078 എന്ന റെക്കോർഡ് കുറിച്ച ശേഷം 25000 പോയിന്റിന്
ഇന്നലെ ചരിത്രത്തിലാദ്യമായി 82,000 പോയിന്റ് ഭേദിച്ച സെൻസെക്സ് 81,100 പോയിന്റും ഇന്നലെ 25,000 എന്ന നാഴികക്കല്ല് താണ്ടിയ നിഫ്റ്റി 24,770 പോയിന്റ് നിലവാരത്തിലുമാണ് നിലവിലുള്ളത്. പലിശഭാരം കുറയുമെന്ന പ്രതീക്ഷയിന്മേൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ മുന്നേറ്റത്തിന് സഡൻ ബ്രേക്കിട്ടാണ് അമേരിക്കൻ വിപണികളുടെ വീഴ്ച. ഇതിന് ചില പ്രധാന കാരണങ്ങളാണുള്ളത്
അമേരിക്കൻ വിപണി പിന്തുണയിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും പുതിയ റെക്കോർഡ് ഉയരം കുറിച്ച ശേഷം നേട്ടത്തിൽ തന്നെയാണ് ഇന്ന് ക്ളോസ് ചെയ്തത്. 25078 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 25010 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 81867 പോയിന്റിലും ഇന്ന് ക്ളോസ് ചെയ്തു. എനർജി സെക്ടർ 2%
വെറും 24 സെഷനുകൾ കൊണ്ടാണ് നിഫ്റ്റി 24,000ൽ നിന്ന് 25,000ലേക്ക് കടന്നത്. മൂന്നാമത്തെ വലിയ അതിവേഗ 1,000-പോയിന്റ് നേട്ടമാണിത്. 2021 ഓഗസ്റ്റിൽ 16,000ൽ നിന്ന് 17,000ലേക്ക് 19 ദിവസം കൊണ്ടെത്തിയതാണ് റെക്കോർഡ്.
ഇന്നും മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം നേട്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി വീണ്ടും മുന്നേറി റെക്കോർഡ് ഉയരത്തിലേക്കുള്ള ദൂരം കുറച്ചു. ഇന്നും 24984 ഡോളർ വരെ മുന്നേറിയ നിഫ്റ്റി 24951 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പൊതുമേഖല ബാങ്കുകളും, റിയൽറ്റി സെക്ടറും മാത്രം നഷ്ടം കുറിച്ച ഇന്ന് ഫാർമ, മെറ്റൽ
സ്വര്ണത്തോട് മലയാളികള്ക്ക് എന്നും പ്രിയം തന്നെയാണ്. ഭാവിയിലേക്കായി കുറെ ആഭരണങ്ങള് വാങ്ങി കൂട്ടുകയാണ് നമ്മളില് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്, ഇത്തരത്തില് ആഭരണം വാങ്ങി കൂട്ടുന്നത് ഒരു മികച്ച നിക്ഷേപമല്ല. എന്തെന്നാല് വില്ക്കുന്ന സമയം പണികൂലി,തേയ്മാനമടക്കം കുറച്ചുള്ള വില മാത്രമേ
കൊച്ചി: മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിൽ സെന്റ് ആൽബർട്സ് കോളേജ്, ആൽബർട്ടിയൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് സാമ്പത്തിക ബോധവൽക്കരണ സെമിനാർ നടത്തുന്നു. ആഗസ്റ്റ് 5 ന് 2 മണി മുതൽ 5 മണി വരെ കോളേജിലെ ഡാനിയൽ ഹാളിലാണ് പരിപാടി. ടൈ കേരള വൈസ്
ആഗോള, ആഭ്യന്തരതലങ്ങളിൽ നിന്ന് വീശിയടിച്ച 'അനുകൂലകാറ്റിന്റെ' കരുത്തിൽ മികച്ച നേട്ടത്തിലേക്ക് കുതിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. സെൻസെക്സ് ഇന്ന് 1,292.92 പോയിന്റ് (1.62%) മുന്നേറി സർവകാല റെക്കോർഡിനടുത്ത് 81,332ലും നിഫ്റ്റി 428.75 പോയിന്റ് (1.76%) നേട്ടവുമായി എക്കാലത്തെയും മികച്ച ക്ലോസിങ് നിലവാരമായ
കൊച്ചി: ഇന്വെസ്കോ മ്യൂചല് ഫണ്ടിന്റെ ഓപ്പണ് എന്ഡഡ് ഇക്വിറ്റി മ്യൂചല് ഫണ്ടായ ഇന്വെസ്കോ ഇന്ത്യ മാനുഫാക്ചറിങ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര് ജൂലൈ 25 മുതല് ആഗസ്റ്റ് എട്ടു വരെ നടത്തും. 80 മുതല് 100 ശതമാനം വരെ നിക്ഷേപം നിര്മാണ മേഖലകളിലെ ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും വകയിരുത്തി മൂലധന
അമേരിക്കൻ വിപണിയുടെ ഇന്നലത്തെ വൻ തകർച്ചയുടെ പശ്ചാത്തലത്തിൽ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ന് ഇന്ത്യൻ വിപണിയും നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും തിരിച്ചു കയറി ഫ്ലാറ്റ് ക്ളോസിങ് നേടി. 24210 പോയിന്റ് വരെ വീണ ശേഷം നിഫ്റ്റി 7 പോയിന്റുകൾ മാത്രം നഷ്ടമാക്കി 24406 പോയിന്റിലും, 109 പോയിന്റുകൾ
കേരളം ആസ്ഥാനമായ പ്രമുഖ മത്സ്യക്കൃഷി, സമുദ്രോൽപന്ന കമ്പനിയായ കിംഗ്സ് ഇൻഫ്രയുടെ (Kings Infra) ഓഹരി വില കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുതിച്ചത് 10 ശതമാനത്തിലധികമാണ്. ഇന്നുമാത്രം ഓഹരി വില 9.85 ശതമാനം ഉയർന്ന് 191.85 രൂപയിലെത്തി. കേരളം ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സിന്റെ ഓഹരി വില ഇന്നലെ
ഇന്നും നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് കൂടുതൽ വീണെങ്കിലും തിരികെ കയറി നഷ്ടവ്യാപ്തി കുറച്ചു. ഇന്ന് 24307 പോയിന്റിൽ പിന്തുണ നേടിയ നിഫ്റ്റി 65 പോയിന്റ് നഷ്ടത്തിൽ 24413 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 280 പോയിന്റ് നഷ്ടമാക്കി 80248 പോയിന്റിലും ക്ളോസ് ചെയ്തു. ബാങ്ക്
ഇടത്തരക്കാരന്റെ ജീവിതം മെച്ചപ്പെടുത്താന് നടത്തുന്ന നിക്ഷേപങ്ങള്ക്കും വായ്പകള്ക്കും ചിലവുകള്ക്കുമൊക്കെ നല്കിയിരുന്ന ആദായ നികുതി ഇളവ് ലഭിക്കുന്ന ഓള്ഡ് റെജിമിനെ കൂടുതല് അനാകര്ഷകമാക്കാനുള്ള ശ്രമത്തില് മന്ത്രി അവരുടെ ഭാവി ജീവിതത്തിലും കരിനിഴല് വീഴ്ത്തുകയാണ്. എത്രേപര് ന്യൂ റെജിം കഴിഞ്ഞ വര്ഷം സ്വീകരിച്ചു എന്നകാര്യത്തില് കൃത്യമായ കണക്ക് പോലും നല്കാന് മന്ത്രിക്ക് ആയില്ല.
ഇന്ത്യൻ വിപണി പ്രതീക്ഷിച്ച ഹൈപ്പുകളൊന്നും തല്ക്കാലം ലഭ്യമാക്കാതെ വിട്ട ധനമന്ത്രി നിക്ഷേപകരിൽ നിന്നും അധികനികുതി ഈടാക്കാനും മറന്നില്ല. രാഷ്ട്രീയ പിന്തുണക്ക് ബദലായി ആന്ധ്ര-ബീഹാർ സംസഥാനങ്ങൾക്ക് ആവശ്യമായ ‘സാമ്പത്തിക’ പിന്തുണ ഉറപ്പാക്കിയ ബജറ്റിൽ റിസർച്ചിനും, തൊഴിൽ ഉൽപ്പാദനത്തിനും, കാർഷിക മേഖലയുടെ
നിക്ഷേപകരെ കണ്ണീരിലാഴ്ത്തി ധനമന്ത്രി നിർമ്മല സീതാരാമൻ 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ മൂലധന നേട്ടങ്ങൾക്ക് ചില നികുതി മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഹൃസ്വകാല മൂലധന നേട്ടത്തിന് 20 ശതമാനം നികുതിയാണ് ഇന്നത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.15 ശതമാനത്തിൽ നിന്നാണ് ഇത് 20 ശതമാനമാക്കി
നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നിങ്ങളുടെ സ്വര്ണ നിക്ഷേപത്തെ ബജറ്റ് എങ്ങനെയാകും ബാധിക്കുക? നോക്കാം. കാപ്പിറ്റല് ഗെയിന് (ദീര്ഘകാല മൂലധന നേട്ട നികുതി-എല്ടിസിജി) ടാക്സില് മാറ്റം വരുത്തി എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
2024 ബജറ്റില് സ്വര്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ ആറ് ശതമാനമായാണ് കുറച്ചിരിക്കുന്നത്. പ്ലാറ്റിനത്തിന് മേലുള്ള കസ്റ്റംസ് തീരുവയില് 6.4 ശതമാനം കുറവും വരുത്തിയിട്ടുണ്ട്.
ഇന്ന് തകർച്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി തിരിച്ചു കയറിയെങ്കിലും റിലയന്സിന്റെയും, വിപ്രോയുടെയും തകർച്ചയോടെ നഷ്ടത്തിൽ തന്നെയാണ് ക്ളോസ് ചെയ്തത്. ഇന്ന് 24595 പോയിന്റിൽ തൊട്ട നിഫ്റ്റി 21 പോയിന്റ് നഷ്ടത്തിൽ 24509 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 102 പോയിന്റ് നഷ്ടത്തിൽ 80502 പോയിന്റിലും ക്ളോസ് ചെയ്തു.
നികുതിയിളവുകളും, ജനക്ഷേമ പദ്ധതികളും, ഒപ്പം മുൻ സർക്കാർ തുടർന്നു വന്ന ഇൻഫ്രാ-വികസനവും ഒന്നിക്കുന്ന ഒരു ബജറ്റായിരിക്കും ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുക എന്നാണ് പൊതു വിപണി പ്രതീക്ഷ. എന്നാൽ ഇടക്കാല ബജറ്റിന്റെ വഴിക്ക് തന്നെയായിരിക്കും ബജറ്റെന്ന പ്രതീക്ഷയും വിപണിയിൽ ശക്തമാണ്. ജൂലൈ
10 വർഷം മുമ്പ്, അതായത് 2014ൽ മ്യൂച്വൽഫണ്ടുകളിൽ കേരളീയരുടെ ആകെ നിക്ഷേപം (എയുഎം) 7,927 കോടി രൂപയായിരുന്നു. എസ്ഐപികളുടെ ഉദയം കൂടുതൽ മലയാളികളെ പിന്നീട് മ്യൂച്വൽഫണ്ടുകളിലേക്ക് ആകർഷിച്ചു. ഒറ്റത്തവണയായി ഉയർന്ന തുകയോ (lumpsum investment) തവണവ്യവസ്ഥയിൽ മിനിമം തുക വീതം നിക്ഷേപിക്കാവുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി/SIP) വഴിയോ ആണ് മ്യൂച്വൽഫണ്ടിൽ നിക്ഷേപിക്കാനാവുക.
അദാനി ഗ്രൂപ്പ് കമ്പനികളിൽ പ്രൊമോട്ടർമാർ ഇക്കഴിഞ്ഞ ഏപ്രിൽ-ജൂൺ പാദത്തിൽ നടത്തിയത് 23,000 കോടി രൂപയുടെ നിക്ഷേപം. ഇതുവഴി അദാനി എനർജി സൊല്യൂഷൻസ്, അദാനി എന്റർപ്രൈസസ്, അംബുജ സിമന്റ്, അദാനി പവർ, അദാനി ഗ്രീൻ എനർജി തുടങ്ങിയവയിൽ പ്രൊമോട്ടർമാർ ഓഹരി പങ്കാളിത്തം ഉയർത്തിയെന്നും ഓഹരി വിപണിയിൽ നിന്നുള്ള
ഇന്ത്യയുടെ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലൊന്നായ വസിർഎക്സിൽ (WazirX) നിന്ന് സുരക്ഷാപ്പൂട്ടുകൾ പൊളിച്ച് തട്ടിയെടുത്ത 230 മില്യൺ ഡോളറിൽ (ഏകദേശം 2,000 കോടി രൂപ) മുന്തിയപങ്കും ഹാക്കർമാർ മറ്റ് ക്രിപ്റ്റോകളിലേക്ക് തരംമാറ്റി. നിക്ഷേപകരുടെ പണം സുരക്ഷിതമാണെന്നും തട്ടിച്ച തുക വീണ്ടെടുക്കാൻ
ഇന്ന് നഷ്ടത്തിൽ ആരംഭിച്ച ഇന്ത്യൻ വിപണി ഐടി സെക്ടറിന്റെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ തിരിച്ചു കയറി പുതിയ റെക്കോർഡ് ഉയരം താണ്ടി. ഇന്ന് 24504 പോയിന്റ് വരെ വീണ നിഫ്റ്റി തിരിച്ചു കയറി പുതിയ റെക്കോർഡ് ഉയരമായ 24838 പോയിന്റ് കുറിച്ച ശേഷം 24800 പോയിന്റിലും, സെൻസെക്സ് 626 പോയിന്റുകൾ മുന്നേറി 81343
പരിചയ സമ്പന്നരായ നിക്ഷേപകരുടെയും വിപണി വിദഗ്ധരുടെയും ഇടയിൽ ഇപ്പോഴുള്ള പൊതുവായ ആശങ്ക, വിപണിയു െട വാല്യുവേഷൻസ് ഉയർന്ന നിലയിലാണ് എന്നതാണ്. സമ്പദ്വ്യവസ്ഥയുടെ വളർച്ചയും കമ്പനികളുടെ ലാഭവും മികച്ചതാണ് എന്ന അനുകൂല ഘടകങ്ങൾ ഉ െണ്ടങ്കിലും വിപണിയുടെ വാല്യുവേഷൻസ് ഏറെ ഉയർന്നതാണ്. പ്രത്യേകിച്ച് മിഡ്കാപ്, സ്മോൾ
സ്വർണത്തിന്റെ കുതിപ്പ് മുതലാക്കാൻ ചൈന. ചൈനയുടെ കേന്ദ്ര ബാങ്കും, സാധാരണക്കാരായ ചൈനക്കാരും സ്വർണം വാങ്ങി കൂട്ടാൻ കഴിഞ്ഞ രണ്ടു വർഷങ്ങളായി കൂടുതൽ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ചൈനീസ് കേന്ദ്ര ബാങ്കാണ് മറ്റ് രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളേക്കാൾ സ്വർണം വാങ്ങി
ഇന്നും റെക്കോർഡ് ഉയരം തിരുത്തിയ ഇന്ത്യൻ വിപണി നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് 24661 എന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി നേരിയ നേട്ടത്തിൽ 24613 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 51 പോയിന്റ് നേട്ടത്തിൽ 80716 പോയിന്റിലും ക്ളോസ് ചെയ്തു. റിയൽ എസ്റ്റേറ്റ്, എഫ്എംസിജി സെക്ടറുകൾ മാത്രം
ഓഹരി വിപണിയിലെ ഓൺലൈൻ നിക്ഷേപക സേവന സ്ഥാപനങ്ങളായ (Discount Brokers) ഗ്രോ, സീറോദ, ഏയ്ഞ്ചൽ വൺ തുടങ്ങിയവയ്ക്കിടയിൽ മത്സരം കൊഴുക്കുന്നു. ബംഗളൂരു ആസ്ഥാനമായ ഗ്രോയുടെ (Groww) ഉപയോക്താക്കളുടെ എണ്ണം കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരട്ടിയായി. 56.5 ലക്ഷത്തിൽ നിന്ന് 10.9 കോടിയിലേക്കാണ് വളർച്ചയെന്ന് എൻഎസ്ഇയിൽ നിന്നുള്ള
ഇന്ത്യൻ ഓഹരി വിപണികളായ ബിഎസ്ഇക്കും എൻഎസ്ഇക്കും മുഹറം പ്രമാണിച്ച് നാളെ (ബുധൻ) അവധി. കമ്മോഡിറ്റി, ഡെറിവേറ്റീവ്സ് (ഇക്വിറ്റി, കറൻസി) വിപണികൾക്കും അവധി ബാധകമാണ്. ബിഎസ്ഇ, എൻഎസ്ഇ എന്നിവയിൽ നിന്നുള്ള ഹോളിഡേ കലണ്ടർ പ്രകാരം 2024ൽ ഓഹരി വിപണിക്ക് ആകെ 15 പൊതു അവധികളാണുള്ളത്. ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം,
ഇന്നും ഐ ടി മുന്നേറ്റത്തിൽ നേട്ടത്തോടെ തന്നെ തുടങ്ങി റെക്കോർഡ് തിരുത്തിയ ഇന്ത്യൻ വിപണി ഐടി സെക്ടർ ലാഭമെടുക്കലിൽ നഷ്ടം കുറിച്ചപ്പോളും റെക്കോർഡ് ക്ളോസിങ് തന്നെ സ്വന്തമാക്കി. ഇന്ന് 24635 പോയിന്റെന്ന പുതുക്കിയ റെക്കോർഡ് ഉയരം സ്വന്തമാക്കിയ നിഫ്റ്റി 84 പോയിന്റ് നേട്ടത്തിൽ 24586 പോയിന്റിലാണ് വ്യാപാരം
വെള്ളിയാഴ്ച ഐടി പിന്തുണയിൽ പുതിയ റെക്കോർഡ് കുറിച്ചു മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ ആഴ്ചയിലും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻആഴ്ചയിൽ 24,323ൽ ക്ളോസ് ചെയ്ത നിഫ്റ്റി 24,592 പോയിന്റെന്ന പുതിയ ഉയരം കുറിച്ച ശേഷം 24,502ൽ വെള്ളിയാഴ്ച വ്യാപാരാന്ത്യത്തിലുള്ളത്. സെൻസെക്സ് 80,893 പോയിന്റ് വരെ
ഓഹരി വിപണി കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകളെടുത്താൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. എന്നാൽ വിദേശ ഇന്ത്യക്കാർക്ക് പലർക്കും ഇന്ത്യൻ ഓഹരി വിപണിയുടെ ഈ നേട്ടങ്ങളിൽ നേരിട്ട് പങ്കെടുക്കാനാകുന്നില്ലെന്ന പരാതിയുണ്ട്. കാരണം ഇന്ത്യയിൽ ഡീമാറ്റ് അക്കൗണ്ട് തുറക്കാൻ എൻ ആർ ഐകൾക്ക് ഇപ്പോഴും പല പ്രശ്നങ്ങളും
ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ മ്യൂച്വൽ ഫണ്ട് എന്ന വിശേഷണവുമായി ഒരുവർഷം മുമ്പാരംഭിച്ച ഡിഫൻസ് ഫണ്ടിന്റെ സേവനം പരിമിതപ്പെടുത്താൻ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് ഒരുങ്ങുന്നു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (SIP) വഴി ജൂലൈ 22 മുതൽ ഈ ഫണ്ടിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കേണ്ടെന്നാണ് തീരുമാനം. നിലവിലെ
ഇന്ന് വീണ്ടും നേട്ടത്തോടെ തുടങ്ങി റെക്കോർഡ് കുറിച്ച ശേഷം ലാഭമെടുക്കലിൽ വീണ ഇന്ത്യൻ വിപണി പിന്നീട് തിരിച്ചു കയറി നഷ്ടവ്യാപ്തി കുറച്ചു. ഇന്ന് 24461 പോയിന്റെന്ന പുതിയ റെക്കോർഡ് ഉയരം കുറിച്ച നിഫ്റ്റി ആദ്യ മണിക്കൂറുകളിൽ തന്നെ വില്പന സമ്മർദ്ദത്തിൽ 24141 പോയിന്റിലേക്ക് വീണെങ്കിലും തിരിച്ചു കയറി 24324
സമ്പാദ്യം വളർത്താൻ മ്യൂച്വൽ ഫണ്ടിൽ മലയാളികൾ കൂടുതൽ പണമെറിയുന്നു. അഞ്ചുവർഷം കൊണ്ട് മൊത്തം മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു വളർന്നത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi/ആംഫി) ജൂണിലെ കണക്കുപ്രകാരം കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽ ഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 73,451.94
റെക്കോർഡുകൾ അനുദിനം തകർത്തുള്ള മുന്നേറ്റത്തിന് ബ്രേക്കിട്ട് ഇന്ത്യൻ ഓഹരി സൂചികകൾ തളർച്ചയുടെ ട്രാക്കിൽ. സെൻസെക്സ് 80,000ന് താഴേക്കുവീണു. കഴിഞ്ഞ ദിവസങ്ങളിലെ നേട്ടം മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതും അടിസ്ഥാന പലിശനിരക്ക് സംബന്ധിച്ച യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം
സാധാരണയായി ഓഹരികൾ വാങ്ങുമ്പോഴും, വിൽക്കുമ്പോഴും നികുതി നൽകണം. സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ്, എക്സ്ചേഞ്ച് ചാർജ്സ്, ജി എസ് ടി , സെബി ചാർജ് , സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയെല്ലാം ഇതിൽപ്പെടും. ഇതിനൊക്കെ പുറമെ, ആദായ നികുതി അടക്കേണ്ട സമയമാകുമ്പോൾ വീണ്ടും ഹൃസ്വകാല വ്യാപാരങ്ങൾക്ക് 15 ശതമാനവും, ദീർഘകാല
തവണവ്യവസ്ഥയിൽ മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്താവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിന് (SIP) ഇന്ത്യയിൽ സ്വീകാര്യത കുതിച്ചുയരുന്നു. എസ്ഐപി വഴി ജൂണിൽ 21,260 കോടി രൂപയെത്തിയെന്നും ഇത് സർവകാല റെക്കോർഡ് ആണെന്നും അസോസിയേഷൻ ഓഫ് മൂച്ചൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (AMFI) റിപ്പോർട്ട് വ്യക്തമാക്കി.
ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി മുന്നേറ്റം തുടർന്ന് ഇന്ന് വീണ്ടും റെക്കോർഡ് ഉയരങ്ങൾ കീഴടക്കി. അവസാന മണിക്കൂറിലെ മുന്നേറ്റത്തിൽ 24444 പോയിന്റെന്ന പുതിയ ഉയരം കുറിച്ച നിഫ്റ്റി 24433 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് ഇന്ന് 80351 പോയിന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ഐടി
വീണ്ടുമൊരു ബജറ്റ് അവതരണത്തിലേക്ക് കേന്ദ്ര സർക്കാർ കടക്കുമ്പോൾ നികുതിയിളവുകൾ ലഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് മുതിർന്ന പൗരന്മാരും. ആദായ നികുതിയിലെ പഴയ സ്കീമിൽ രണ്ടരലക്ഷം രൂപവരെയുള്ള വാർഷിക വരുമാനത്തിനാണ് നികുതിയിളവുള്ളത്. 60 വയസിന് മുകളിലുള്ളവർക്ക് (സീനിയർ) ഇത് മൂന്നുലക്ഷം രൂപയും 80ന് മുകളിൽ
ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. ഈ വളർച്ചയിൽ ഊർജ മേഖല വഹിക്കുന്ന പങ്ക് നിർണായകമാണ്. വ്യവസായം, ഗതാഗതം, വാർത്താവിനിമയം, ഗാർഹിക ഉപയോഗം തുടങ്ങി ഊർജ്ജമേഖലയെ ആശ്രയിക്കാതൊന്നുംതന്നെ കണ്ടെത്താനാവില്ല. രാജ്യം വളരുന്നതിന് അനുസരിച്ച് ഊർജ്ജ ഉപഭോഗം പ്രത്യേകിച്ച് കൽക്കരി അധിഷ്ഠിത
മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോഴെല്ലാം കേൾക്കുന്ന കാര്യമാണ് എപ്പോൾ വേണമെങ്കിലും തുക പിൻവലിക്കാമെന്നത്. ബാങ്കിലെ സ്ഥിര നിക്ഷേപമോ സ്വർണമോ ഒക്കെയാണെങ്കിൽ പോലും പെട്ടെന്നങ്ങ് പിൻവലിക്കാൻ പറ്റില്ല എന്നൊക്കെയുള്ള താരതമ്യപ്പെടുത്തലുകളും കേൾക്കാം. അല്ലെങ്കിൽ തന്നെ ഓഹരി
അദാനി ഗ്രൂപ്പിനെതിരെ ഗുരുതരണ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന യുഎസ് ഷോർട്ട് സെല്ലർമാരായ ഹിൻഡൻബർഗ് റിസർച്ചും സെബിയും (SEBI) തമ്മിലെ വാക്പോരിനിടെ, വിഷയത്തിൽ പരാമർശിക്കപ്പെട്ട പ്രമുഖ സ്വകാര്യബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്കും നിയമയുദ്ധത്തിന് ഒരുങ്ങുന്നു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ റിപ്പോർട്ട്
രാജ്യാന്തരതലത്തിൽ നിന്നുള്ള സമ്മർദ്ദങ്ങളും ആഭ്യന്തരതലത്തിലെ ലാഭമെടുപ്പും വെല്ലുവിളിയായതോടെ ഇന്ത്യൻ ഓഹരി സൂചികകളിൽ ഇന്ന് വ്യാപാരം പുരോഗമിക്കുന്നത് നഷ്ടത്തിൽ. സെൻസെക്സ് ഇന്ന് തുടക്കത്തിൽ 80,000 ഭേദിച്ചെങ്കിലും വ്യാപാരം ആദ്യ മണിക്കൂർ പിന്നിട്ടപ്പോഴുള്ളത് 100 പോയിന്റോളം താഴ്ന്ന് 79,876ൽ. നിഫ്റ്റി 26
ഐടി, ബാങ്കിങ്, ഫിനാൻഷ്യൽ സെക്ടറുകൾ ഒരു പോലെ പിന്തുണച്ചത് കഴിഞ്ഞ ആഴ്ചയിലെ അഞ്ചിൽ മൂന്ന് സെഷനുകളിലും റെക്കോർഡ് തിരുത്തി മുന്നേറാൻ ഇന്ത്യൻ വിപണിയെ സഹായിച്ചു. മുൻ ആഴ്ചയിൽ 24010 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വെള്ളിയാഴ്ച 1.17% മുന്നേറി 24323 പോയിന്റിൽ ക്ളോസ് ചെയ്തപ്പോൾ സെൻസെക്സ് 80000
ഓഹരി, കടപ്പത്ര, മ്യൂച്വൽഫണ്ടുകളിലെ നിക്ഷേപത്തിന് ഇന്ത്യയിൽ താൽപര്യമേറുന്നതായി വ്യക്തമാക്കി ജൂണിൽ പുതുതായി ആരംഭിച്ച ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 4 മാസത്തെ ഉയരത്തിലെത്തി. 42.4 ലക്ഷം ഡിമാറ്റ് (DEMAT) അക്കൗണ്ടുകൾ ജൂണിൽ പുതുതായി തുറന്നുവെന്നും ഇതോടെ മൊത്തം നിക്ഷേപകർ 16 കോടി കവിഞ്ഞുവെന്നും സെൻട്രൽ
ഇന്ത്യൻ ഓഹരി വിപണിയായ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ സംയോജിത വിപണിമൂല്യം (market capitalization) അഥവാ നിക്ഷേപകരുടെ സംയോജിത സമ്പത്ത് ചരിത്രത്തിലാദ്യമായി 450 ലക്ഷം കോടി രൂപ കടന്നു. ഇന്ന് വ്യാപാരത്തിനിടെയായിരുന്നു (ഇൻട്രാ-ഡേ) ഈ നേട്ടം. വ്യാപാരം അവസാനിച്ചപ്പോൾ മൂല്യമുള്ളത് 449.82 ലക്ഷം കോടി
പ്രാരംഭ ഓഹരി വിൽപന (IPO) ഓഹരി വിപണിയിലെത്തുന്ന ചെറുകിട-ഇടത്തരം കമ്പനികളുടെ (SME) ആദ്യ വ്യാപാര ദിനത്തിൽ ലിസ്റ്റിംഗ് വില നിശ്ചയിക്കുന്ന ചട്ടം പരിഷ്കരിച്ച് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (NSE). ലിസ്റ്റിങ്ങ് വില കൃത്രിമമായി പെരുപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. പുതുക്കിയ ചട്ടം പ്രാബല്യത്തിൽ വന്നു. ഇനിമുതൽ
കേരളത്തിൽ നിന്ന് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും മൂല്യമേറിയ കമ്പനിയായി കൊച്ചിൻ ഷിപ്പ്യാർഡ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കാഴ്ചവയ്ക്കുന്ന വൻ മുന്നേറ്റം ഊർജമാക്കിയാണ് കപ്പൽശാല ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ന് ഓഹരി വിപണിയിൽ വ്യാപാരം ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോഴേക്കും 8.16 ശതമാനം ഉയർന്ന്
തൃശൂർ ആസ്ഥാനമായ പ്രമുഖ ജുവലറി ഗ്രൂപ്പായ കല്യാൺ ജുവലേഴ്സ് നടപ്പ് സാമ്പത്തിക വർഷത്തെ (2024-25) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് സംയോജിത വരുമാനത്തിൽ 27 ശതമാനം വളർച്ച നേടി. ഇന്ത്യയിലെ വരുമാനത്തിൽ മാത്രം 29 ശതമാനം വളർച്ചയുണ്ടെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച
Results 1-100 of 2557