sections
MORE

കറന്റ് അക്കൗണ്ടിനെ അടുത്തറിയാം

507418822
SHARE

നിങ്ങളൊരു ബിസിനസുകാരനാണോ? എങ്കിൽ തീർച്ചയായും ബാങ്കിൽ ഒരു കറന്റ് അക്കൗണ്ട് വേണം. അതെങ്ങനെ എടുക്കാമെന്നും അതു കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണെന്നും മനസിലാക്കാൻ കറൻ്റ് അക്കൗണ്ട് എന്താണെന്ന് അറിയാം

എന്താണു കറന്റ് അക്കൗണ്ട്?

വൻകിട െചറുകിട കച്ചവടക്കാർക്കും പ്രഫഷനലുകൾക്കും െചറിയ േസവനദാതാക്കൾക്കും അനുയോജ്യമായ ബാങ്ക് അക്കൗണ്ടാണിത്. ഇഷ്ടാനുസരണം നിക്ഷേപിക്കാം, നിർബാധം പിൻവലിക്കാം. കറന്റ് അക്കൗണ്ടിലെ ഇടപാടുകൾ പരിഗണിച്ച് ബിസിനസ് വിറ്റുവരവിൻറെ  വ്യാപ്തി മനസ്സിലാക്കിയാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. അതിനാൽ കറന്റ് അക്കൗണ്ട് ഉണ്ടാകേണ്ടതും ഇടപാടുകളെല്ലാം അതിൽക്കൂടി ആകേണ്ടതും ഓരോ ബിസിനസുകാരന്റെയും ആവശ്യമാണ്. 

തുടങ്ങാൻ വേണ്ട രേഖകൾ

എന്തെല്ലാം രേഖകൾ വേണമെന്നത് ഉടമസ്ഥാവകാശമാണോ പാർട്ണർഷിപ്പാണോ അതോ കമ്പനിയോണോ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചിരിക്കും.

വ്യക്തിയുടെ േപരിലാണെങ്കിൽ െകവൈസി നൽകണം.  തെളിവിനു ഫോട്ടോ ഐഡന്റിന്റി കാർഡ് ഏതിന്റെയെങ്കിലും കോപ്പി മതി. പാൻകാർഡോ, െസൻട്രൽ–സ്റ്റേറ്റ് ഗവൺമെന്റ് തിരിച്ചറിയൽ കാർഡോ ആണ് നൽകുന്നതെങ്കിൽ അഡ്രസ് പ്രൂഫിന്  ഇലക്ട്രിസിറ്റി, ഗ്യാസ്, വാട്ടർ, െടലിഫോൺ, മുനിസിപ്പൽ–പ്രോപ്പർട്ടി ടാക്സ് രസീതുകളോ, ബാങ്ക് സ്റ്റേറ്റ്മെന്റോ നൽകണം. രണ്ടു ഫോട്ടോയും വേണം. സ്ഥാപനത്തിന്റെ േപരിലാണെങ്കിൽ പ്രൊപ്രൈറ്റർ, പാർട്ണർമാർ, ഡയറക്ടർമാർ ഇവരിൽ ആരുടെ കെവൈസിയാണോ ബാധകം, അതു നൽകണം. ഒരു ബിസിനസ് നിലനിൽക്കുന്നുണ്ടെന്നു തെളിയിക്കുന്ന േരഖയും വേണം.  

ലേബർ ൈലസൻസ്, ടാക്സ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രഗ് ൈലസൻസ്, ജിഎസ്ടി സർട്ടിഫിക്കറ്റ്, ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് സർട്ടിഫിക്കറ്റ്, SEZ അഥവാ STP നൽകുന്ന സർട്ടിഫിക്കറ്റ്, ഇംപോർട്ട് എക്സ്പോർട്ട് കോഡ് സർട്ടിഫിക്കറ്റ്, െസബി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സ്ഥാപനത്തിന്റെ പാൻകാർഡ്, പാർട്ണർഷിപ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇന്ത്യൻ മെഡിക്കൽ കൗൺസിലോ ഫുഡ് ആൻഡ് ഡ്രഗ് കൺട്രോൾ അതോറിറ്റിയോ നൽകുന്ന ൈലസൻസ്, ആർടിഒ/പൊലിസ് ഡിപ്പാർട്മെന്റ് നൽകുന്ന സർട്ടിഫിക്കേഷൻ ൈലസൻസ്, ട്രേഡ് മാർക്ക് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ നൽകാവുന്നതാണ്. ബാങ്ക് െകവൈസി പരിശോധിച്ചുറപ്പാക്കിയാൽ കറന്റ് അക്കൗണ്ട് അനുവദിക്കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

കറൻസി അടയ്ക്കൽ: ഏതു ബ്രാഞ്ചിൽ വേണമെങ്കിലും ഇടപാടു നടത്താനുള്ള സൗകര്യം ഉണ്ട്. പക്ഷേ, പല ബാങ്കുകളും ഇത് അനുവദിക്കാറില്ല. സ്വന്തം ശാഖയിൽ മാത്രമേ ഇടപാടു നടത്താവൂ എന്നു നിഷ്കർഷിക്കും. ചില പ്രത്യേക ഗണത്തിൽപെട്ട കറന്റ് അക്കൗണ്ടുകൾക്കു മാത്രമാണു നിബന്ധനകൾക്കു വിധേയമായി ഇതര ബ്രാഞ്ചുകളിൽ പണം അടയ്ക്കാനുള്ള സൗകര്യമുള്ളത്. നിങ്ങളുടെ ബിസിനസിന്റെ സ്വഭാവമനുസരിച്ച്, അത്തരത്തിലുള്ള സൗകര്യം ആവശ്യമെങ്കിൽ അതു തരപ്പെടുത്തിയെടുക്കാൻ ശ്രദ്ധിക്കുക.

ചെക്കുകൾ പ്രതിമാസം നൽകുന്നത്: ഉപയോഗിക്കാവുന്ന ചെക്കുകളുടെ എണ്ണത്തിനു പരിധിയുണ്ടാകും. കൂടുതൽ ചെക്കുകൾ ഓരോ മാസവും നൽകേണ്ടി വരുന്നവർ താരതമ്യപഠനത്തിനുേശഷം ആവശ്യമായതു  തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

പണം പിൻവലിയ്ക്കൽ: പണം േബസ് ബ്രാഞ്ചിൽനിന്നും ഇതര ബ്രാ‍ഞ്ചുകളിൽനിന്നും പിൻവലിക്കുന്നതിനു നിബന്ധനകളുണ്ട്. േബസ് ബ്രാഞ്ചിൽനിന്നു സ്വന്തം േപരിലുള്ള ചെക്കുപയോഗിച്ച് പണം പിൻവലിക്കാൻ പല ബാങ്കുകളും പരിധി നിശ്ചയിക്കാറില്ലെങ്കിലും ഇതര ബ്രാഞ്ചുകളിലെ പിൻവലിക്കലിനു പരിധി ഉണ്ടാകും. ആർടിജിഎസ്, എൻഇഎഫ്ടി ചാർജുകൾ, ഐഎംപിഎസ് സർവീസിനുള്ള ചാർജ്, െഡബിറ്റ് കാർഡ് ചാർജ്, ബാങ്ക് സ്റ്റേറ്റ്മെന്റ് ചാർജ്, മൊൈബൽ അലേർട്സിനു നൽകുന്ന ചാർജ് ഇവയൊക്കെ താരതമ്യം ചെയ്തു വേണം ഉചിതമായ ഇളവുകൾ ബാങ്കുകൾ നൽകാറുണ്ട്. ഇതിനായി കറന്റ് അക്കൗണ്ടിൽ വേണ്ട മിനിമം തുക സാധാരണയിൽ കൂടുതലാകും. 

മിനിമം ബാലൻസ്

മിനിമം ബാലൻസ്  തുക എത്രയെന്നും എങ്ങനെയാണു കണക്കാക്കുക എന്നും അറിഞ്ഞിരിക്കണം. മെട്രോ സിറ്റിയിൽ കറന്റ് അക്കൗണ്ടിലെ മിനിമം ബാലൻസ് തുക 10,000 രൂപയാണെങ്കിൽ അതേ ബാങ്കിന്റെ റൂറൽ/സെമി അർബൻ ശാഖകളിൽ അത് 5,000 ആകാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN INVESTMENT
SHOW MORE
FROM ONMANORAMA