sections
MORE

മറ്റുള്ളവർ പറയുന്നത് കേട്ട് ഓഹരിയില്‍ നിക്ഷേപിക്കരുതേ

health&money
SHARE

ഓഹരി വിപണിയിൽ നേട്ടമുണ്ടാക്കാൻ ചിലകാര്യങ്ങൾ എപ്പോഴും മനസിൽ സൂക്ഷിക്കണം

1 സുഹൃത്ത്, ബന്ധു, അയൽക്കാർ, ബ്രോക്കർ തുടങ്ങിയ  മറ്റുള്ളവർ പറഞ്ഞതു  കേട്ട് ഓഹരിയില്‍  ഒരിക്കലും നിക്ഷേപിക്കരുത്. അതുപോലെ  എസ്എംഎസ് കണ്ടും വാങ്ങരുത്. 

 2  കാര്യങ്ങൾ മനസ്സിലാക്കി സ്വയം തിരുമാനം എടുക്കണം.  

3   സെന്റിമെന്റസിനു പുറകെ പോകരുത്. പഠിച്ചു ചെയ്യുക. വികാരത്തിന് അടിമപ്പെടാതെ തീരുമാനംഎടുക്കണം.  സെന്റിമെന്റ് ആണ് വിപണിയിലെ ഏറ്റവും വലിയ ശത്രു. പേടി, അത്യാഗ്രഹം തുടങ്ങിയ രണ്ടു വികാരങ്ങളും  നിയന്ത്രിക്കണം.  

4  വിപണിയുടെ സമയം നിശ്ചയിക്കാൻ  ശ്രമിക്കരുത്.  ഏറ്റവും മിടുക്കനായ വിപണി വിദഗ്ധൻ പോലും  ഇക്കാര്യത്തിൽ വിജയിക്കില്ല. അതായത് ഏറ്റവും താഴ്ന്ന  വിലയ്ക്ക് വാങ്ങാമെന്നോ , ഏറ്റവും കൂടിയ വിലയ്ക്ക് വില‍്ക്കാം  എന്നോ  കരുതരുത്.  

5   ഒരു ലക്ഷ്യം നിശ്ചയിക്കുക. അതു കിട്ടിയാൽ  വിൽക്കുക. എടുക്കാവുന്ന റിസ്ക്ക്  അനുസരിച്ച് യാഥാർ‍ഥ്യ ബോധത്തിലുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുക . 

6  മികച്ച ഓഹരി  തിരഞ്ഞെടുത്താൽ അതു വാങ്ങാവുന്ന   വില കണ്ടെത്തുക. അതെത്തിയാൽ, വാങ്ങുക.

7  അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്തണം. ക്ഷമയും ഏറെ വേണം. ഏറ്റവും വലിയ കുതിപ്പിന്റെ നാളുകളിൽ പോലും പണം നഷ്ടപ്പെടുത്തുന്നവരാണ് കൂടുതൽ.   ഏറ്റവും വലിയ തകർച്ചയിലും പണം ഉണ്ടാക്കുന്നവരും ഉണ്ട് എന്നറിയുക. .

 8 പെട്ടെന്ന് പണക്കാരനാകാനുള്ള വഴിയല്ല വിപണി.  അതിനു ശ്രമിച്ചാൽ   കനത്ത നഷ്ടം ആയിരിക്കും ഫലം

 9  കൈയിൽ അധികമുള്ള ഫണ്ട് മാത്രമേ ഓഹരിയിൽ ഇടാവൂ. ഉടൻ ആവശ്യമുള്ള പണമോ, ഏതെങ്കിലും നിശ്ചിത ആവശ്യത്തിനായി ഉദ്ദേശിച്ചിട്ടുള്ള പണമോ  ഒരിക്കലും  ഇതിലിടരുത്.  കടം വാങ്ങി  നിക്ഷേപിക്കരുത്.  ഇതൊന്നുമല്ലാത്ത   പണം വേണം  ഓഹരിക്കായി മാറ്റിവെയ്ക്കാൻ. 

 10 ജാഗ്രത  വേണം.–   ഇന്ന് ലോകം ഒരു ആഗോള ഗ്രാമം പോലെ ആയതിനാൽ ഏതെങ്കിലും ഒരു കോണിൽ സംഭവിക്കുന്ന കാര്യം പോലും നിങ്ങളെ ബാധിക്കാം.

  11വിപണി ഉയർച്ചയിൽ വാങ്ങരുത്–    പച്ചക്കറി,  പഴം, സ്വർണം, മറ്റ് അവശ്യ വസ്തുക്കൾ എല്ലാം കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ നാം   ശ്രമിക്കും. എന്നാൽ ഓഹരിയുടെ വില കുറയുമ്പോൾ ആരും വാങ്ങാറില്ല.  മറിച്ച് വില കൂടുമ്പോഴാണ് എല്ലാവരും   ഓടിയെത്തുക.ഇതു മാറണം.

 12 അമിത പ്രതീക്ഷ  വേണ്ട– ട്രേഡിങ്ങിൽ ഒരു ദിവസം 3–4 ശതമാനം  വരെ നേട്ടം  പ്രതീക്ഷിക്കാം അതിൽ കൂടുതൽ വേണ്ട.   ഇത്രയും തന്നെ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.

13 ടിപ്പുകളുടെ പുറകെ പോകണ്ട. അതിൽ  നേട്ടം ഉണ്ടാക്കാൻ സാധാരണക്കാർക്ക് കഴിയില്ല.  

  14 അറിവു കൂട്ടാൻ–ടെക്നിക്കൽ അനാസിലിനുള്ള സോഫ്റ്റ് വെയർ സൗജന്യമായി ലഭ്യമാണ്.  എന്നാൽ മികച്ചവ പണം കൊടുത്തു വാങ്ങേണ്ടി വരും. ബിഎസ്ഇ എൻഎസ്ഇ  എന്നിവ ടെക്നിക്കൽ കോഴ്സുകൾ നടത്തുന്നുണ്ട്.  ഓൺ ലൈൻട്രേഡിങ്ങിലും ക്ലാസകൾ ലഭ്യമാണ് 

15 വൈദഗ്ധ്യം  വേണം –    എന്തെല്ലാം ചെയ്യണം, ചെയ്യരുത് എന്നു മനസ്സിലാക്കണം.   തെറ്റായ ടിപ്പുകൾ കണ്ടെത്താനും  മികച്ചവ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്താനും കഴിയണം.   പെട്ടെന്ന് പ്രവേശിക്കാനും അതിലും വേഗത്തിൽ പുറത്തു കടക്കാനും ശീലിക്കാം. പലരും തെറ്റായ സമയത്ത് പ്രവേശിക്കുകയും തെറ്റായ സമയത്ത് പുറത്തു കടക്കുകയും ആണ് ചെയ്യുന്നത്. 

 16 കുറഞ്ഞ മുലധനം–  എത്ര കുറഞ്ഞ തുകയ്ക്കും  ഇടപാടു സാധ്യമാണ്. കാരണം ഒരു ഓഹരി പോലും വാങ്ങാനും വിൽക്കാനും കഴിയും 

കൈവശമുള്ള തുകയിൽ ഒരു വിഹിതം കരുതലായി വെച്ചിട്ടു  ബാക്കികൊണ്ടേ ഇടപാടു നടത്താവൂ.  ക്രമേണ മൂലധനം നീക്കിവെച്ച്, ലാഭം കൊണ്ട് കളിച്ചു നേട്ടം ഉണ്ടാക്കാൻ പഠിക്കണം.   തുടക്കക്കാർ നിഫ്റ്റി ഓഹരികളിൽ ട്രേഡ് ചെയ്യുന്നതാണ് സുരക്ഷിതം. വില  5 മുതൽ 10 രൂപ വരെ വർധിച്ചാൽ വിൽക്കണം.   

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA