സ്റ്റോപ ് ലോസ് – നേട്ടത്തിന് താക്കോൽ

child&future
SHARE

  തങ്ങൾ വാങ്ങിയ ഓഹരിയുടെ വില കുറഞ്ഞാൽ തിരിച്ചു കയറുമെന്നു കരുതി എല്ലാവരും കാത്തിരിക്കും. എന്നാൽ അവരെ നിരാശപ്പെടുത്തി വില വീണ്ടും കുറയുകയാകും ചെയ്യുക. നഷ്ടം കൂടും. അതു മറികടക്കാനുള്ള വഴിയാണ് സ്റ്റോപ് ലോസ് നൂറു രൂപയ്ക്ക് വാങ്ങിയാൽ  95 ൽ സ്റ്റോപ് ലോസ് ഇടുക.  വില അതിലെത്തിയാൽ  ഓട്ടോമാറ്റിക്കായി വിൽക്കും. നഷ്ടം അത്രയും കുറയുമെങ്കിലും കനത്ത നഷ്ടം വരി ഒഴിവാക്കാം  

 ട്രേഡിങ്ങിനു ഏറ്റവും അനുയോജ്യം ചാഞ്ചാട്ടമുള്ള വിപണിയാണ്.    ബീറ്റ ഒന്നിൽ കൂടുതലുള്ള  ഓഹരി തിരഞ്ഞെടുക്കുന്നതാണ് നന്ന്.   ബീറ്റ വൺ എന്നാൽ വിപിണിക്കൊപ്പം  നീങ്ങുന്ന ഓഹരികളാണ് ..  അതായത് വിപണിയിൽ രണ്ടു ശതമാനം   ചലനമുണ്ടായാൽ  ഓഹരിയിലും അതേ   ചാഞ്ചാട്ടം   ഉണ്ടാകും.     2–2.5 ബീറ്റ ഉള്ള  ഓഹരികളിൽ   കൂടുതൽ നേട്ടത്തിനു സാധ്യതയുണ്ട്.  .ട്രേഡിങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ബീറ്റ കണ്ടെത്താം. 

  ഓഹരിയുടെ സപ്ലൈ, ഡിമാൻഡ് കണ്ടെത്തണം.     ട്രേഡിങ്    സ്ക്രീനിൽ നിന്നും ഇത് അറിയാം.    വിൽപ്പനയ്ക്കുള്ള ഓഹരികളുടെ എണ്ണം ഡിമാൻഡിനേക്കാൾ    പല മടങ്ങാണെങ്കിൽ അതു വേണ്ട.         

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA