ഓഹരി വിപണിയിലെ അവധി വ്യാപാരം സൂക്ഷിച്ചില്ലെങ്കിൽ കൈ പൊള്ളും

money growth
SHARE

ഓഹരി വിപണിയെ കുറിച്ച് അറിവില്ലാത്തതിനാൽ ആ രംഗത്തുനിന്നുള്ള നേട്ടമെടുക്കാതെ  ഓഹരി വിപണിയിൽ നിന്നു മാറി നിൽക്കുകയാണോ നിങ്ങൾ? നിക്ഷേപം, ട്രേഡിങ്   എന്നിവയാണ് ഓഹരി വിപണിയിൽ നിന്നു
നേട്ടമുണ്ടാക്കാനുള്ള 2 മാർഗങ്ങൾ. 

ഇൻട്രാ ഡേ ട്രേഡിങ്– വാങ്ങി അന്നു തന്നെ വിൽക്കുന്ന രീതി. ഇവിടെ ഓഹരിയുടെ ഡെലവിറി എടുക്കുന്നില്ല. 

  •  സ്വിങ് ട്രേഡിങ്–  ഡെലിവറി  എടുത്ത്  ഏതാനും ആഴ്ചകൾ  കാത്തിരുന്ന് ലാഭമെടുക്കുന്ന രീതി.  

   ഇതിനു രണ്ടിനും ഇടയിൽ വാങ്ങി ഏതാനും ദിവസത്തിനകം കിട്ടുന്ന അവസരം ഉപയോഗിക്കുന്നവരും ഉണ്ട്. ഏതാനും മാസം മുതൽ രണ്ടോ മൂന്നോ വർഷം വരെ കൈവശം വെയ്ക്കാൻ വിധം വാങ്ങുകയും  വില കൂടുമ്പോൾ    വിറ്റ് ലാഭം എടുക്കുന്ന 'ദീർഘകാല ട്രേഡർമാരുടെ സാന്നിധ്യവും വർധിച്ചു വരുകയാണ്. 

മികച്ച   ഓഹരികളുടെ പോർട്ട്ഫോളിയോ വളർത്തിയെടുത്ത് അവശ്യസമയത്ത് വിറ്റ് പണം ഉറപ്പാക്കുന്ന രീതിയും പലർക്കുമുണ്ട്. മികച്ച കമ്പനികളുടെ ഓഹരികളിൽ ദീർഘകാലത്തേക്ക് നിക്ഷേപം നടത്തി നേട്ടമുണ്ടാക്കുന്ന നിക്ഷേപകരാണ് അടുത്ത വിഭാഗം.   

  അവധി വ്യാപാരം– ഓഹരി വിപണിയിൽ അവധി വ്യാപാര  സാധ്യതകളുമുണ്ട്.  വാങ്ങാൻ ആവശ്യമായ തുകയുടെ  ചെറിയ വിഹിതം അടച്ച്  പല മടങ്ങ് ഇടപാടു നടത്താവുന്ന മാർജിൻ മണി സംവിധാനം ആണ്  അവധി വിപണിയുടെ സവിശേഷത. മുടക്കു മുതലിന്റെ പല മടങ്ങ് നേട്ടത്തിനു അവസരം തരും.  വിലയിടിഞ്ഞാൽ നഷ്ടവും   പല മടങ്ങായിരിക്കും എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കണം.  കനത്ത റിസ്ക്കാണ് ഇതിലുള്ളത്.വിപണിയെ കുറിച്ച്   നല്ല അവബോധം ഉള്ളവർ മാത്രമേ അതിനു തുനിയാവൂ.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA