സ്വയം തൊഴിൽ പദ്ധതിക്ക് 25 ലക്ഷം രൂപ വായ്പ

HIGHLIGHTS
  • നല്ല യൂണിറ്റുകൾക്ക് രണ്ടാം ഗഡുവായി ഒരു കോടിരൂപ വരെ ലഭിക്കും
money growth 1
SHARE

സ്വയം തൊഴിൽ കണ്ടെത്തുന്നതിലേക്ക് പദ്ധതി ചെലവിന്റെ 95 ശതമാനം ബാങ്ക് വായ്പയും പരമാവധി 35 ശതമാനം സബ്സിഡിയും ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണ് PMEGP.(Prime Ministers Employment Generation Programme)

ഉൽപാദന യൂണിറ്റുകൾക്ക് 25 ലക്ഷം രൂപയും, സേവന മേഖലയിലെ സംരംഭകർക്ക് 10 ലക്ഷം രൂപ/യുമാണ് വായ്പ ലഭിക്കുന്നത്.

PMEGP വായ്പ എടുത്ത് ആരംഭിച്ച നല്ല രീതിയിൽ നടക്കുന്ന യൂണിറ്റുകൾക്ക് രണ്ടാം ഗഡുവായി ഒരു കോടി രൂപാവരെ വായ്പ ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാവുന്നതാണ്. ഖാദി വ്യവസായ കമ്മീഷനും, ജില്ലാ വ്യവസായ കേന്ദ്രങ്ങളുമാണ് നടപ്പാക്കുന്ന ഏജന്‍സികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
FROM ONMANORAMA