ADVERTISEMENT

ഇനി തിരഞ്ഞെടുപ്പ്‌ വരെ വിപണിയിൽ‍ ചാഞ്ചാട്ടത്തിന്റെ നാളുകളാകും. അതുകൊണ്ടു വരാനിരിക്കുന്ന ചാഞ്ചാട്ടങ്ങളുടെ ഗുണഫലം നേടാന്‍ ബുദ്ധിപരമായി തയ്യാറായിരിക്കുക.അതായത് മികച്ച കമ്പനികളുടെ ഓഹരികൾ കുറഞ്ഞ വിലയിൽ വാങ്ങാൻ കിട്ടുന്ന അവസരമായി ഇടിവിനെ കാണുക. ഇപ്പോൾ വിപണിയിൽ നടക്കുന്ന ഏകീകരണ ഘട്ടത്തില്‍ ക്ഷമയോടെ കാത്തിരുന്നാലേ അടുത്ത റാലിയില്‍ ലാഭം ഉണ്ടാക്കാനാകൂ. തിരഞ്ഞെടുപ്പിന്‌ ശേഷം വിപണി മുന്നേറ്റം തുടരുമെന്ന്‌ പ്രതീക്ഷിക്കാം.

തിരഞ്ഞെടുപ്പ്‌ കാലയളവില്‍ വിപണിയിൽ കൂടുതല്‍ ചാഞ്ചാട്ടം ഉണ്ടാകാം. നിക്ഷേപകര്‍ ചാഞ്ചാട്ടം അവഗണിച്ച്‌ തിരുത്തലില്‍ മികച്ച ഓഹരികളിൽ നിക്ഷേപിക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കുക.

തെരഞ്ഞടുപ്പ് വിപണിയിൽ നിങ്ങള്‍ക്കും വിജയിക്കാന്‍

എപ്പോഴും ഓര്‍ക്കുക വിപണിക്കു വേണ്ടത് സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ ആണ്‌. വിപണി ഒരിക്കലും ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും മുന്‍തൂക്കം നല്‍കില്ല. സ്ഥിരതയുള്ള സര്‍ക്കാര്‍ സംബന്ധിച്ച സൂചന ലഭിച്ചാല്‍ ഉടന്‍ വിപണി മുന്നേറാന്‍ തുടങ്ങും.

1.വ്യക്തതയ്‌ക്ക്‌ വേണ്ടിയും തിരഞ്ഞെടുപ്പ്‌ ഫലം പൂര്‍ത്തിയാകാനും കാത്തിരുന്നാൽ നമ്മുടെ മുമ്പില്‍ അവസരങ്ങള്‍ അവശേഷിക്കണം എന്നില്ല. അതുകൊണ്ട് തിരഞ്ഞെടുപ്പ്‌ ഫലം കണക്കിലെടുക്കാതെ മികച്ച ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുക.

2. സ്ഥാപനങ്ങള്‍ക്ക്‌ തിരഞ്ഞെടുപ്പ്‌ ഫലം മുന്‍കൂട്ടി കണ്ടെത്താൻ അവരുടേതായ മാര്‍ഗം ഉണ്ട്‌. ഇത് അടിസ്ഥാനമാക്കി അവര്‍ മുന്‍കൂട്ടി നിക്ഷേപം നടത്തും.

3. എപ്പോഴും ഗുണനിലവാരമുള്ള ഓഹരികളില്‍ നിക്ഷേപിക്കുക. പലരും കൂടുതല്‍ ഓഹരി ലഭിക്കുമെന്നതിനാൽ നൂറ്‌ രൂപയില്‍ താഴെയുള്ളവ വാങ്ങാറുണ്ട്. എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, മറിച്ച്‌ വാങ്ങിയ ശേഷം വിലയില്‍ ഉണ്ടാകുന്ന വര്‍ധനയ്‌ക്ക്‌ അനുസരിച്ചാണ്‌ നിക്ഷേപകന്‌ ലാഭം ലഭിക്കുന്നത്‌.

4. ഓഹരിയിലെ നിങ്ങളുടെ നിക്ഷേപം നിലനിര്‍ത്തുക . മറ്റുള്ളവരുടെ അഭിപ്രായത്തിന്‌ അനുസരിച്ച്‌ ഭയന്ന്‌ പിന്‍മാറാതിരിക്കുക. വിപണിയില്‍ പലപ്പോഴും ആള്‍കൂട്ടം തെറ്റായ ദിശയിലേക്ക്‌ ആണ്‌ പോകാറുള്ളത്‌ എന്ന്‌ ഓര്‍ക്കുക.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com