ADVERTISEMENT

സാമ്പത്തിക ലക്ഷ്യം നേടാൻ ഏറ്റവും മികച്ചതും ലളിതവുമായ നിക്ഷേപമാർഗമാണ് എസ്ഐപി. കുട്ടിയുടെ വിവാഹം, പഠനം, വീട് വെയ്ക്കൽ, റിട്ടയർമെന്റ് ഫണ്ട് തുടങ്ങി നിങ്ങളുടെ ഏതു ലക്ഷ്യവും നിറവേറ്റാൻ ഘട്ടം ഘട്ടമായുള്ള നിക്ഷേപ രീതിയായ എസ്ഐപി വഴി സാധിക്കും. അഞ്ച് മുതൽ 10, 15, 20 വർഷ കാലയളവിലേക്ക് പ്ലാൻ ചെയ്താൽ ഏതു ലക്ഷ്യത്തിലേക്കും ആർക്കും സുഗമമായി എത്തിചേരാം.

അതുപോലെ ഉയർന്ന നേട്ടമെന്ന ഓഹരിയുടെ മികവ് ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാൻ സാധാരണക്കാർക്കു മുന്നിലുള്ള വഴി എസ്ഐപിയാണ്. അതും കുറഞ്ഞ റിസ്ക്കിൽ. ഓഹരിയുടെ ചാഞ്ചാട്ടം അഥവാ റിസ്ക് മറികടക്കാൻ എസ്ഐപി പോലെ മറ്റൊരു വഴിയില്ല. വിപണിയുടെ നല്ല സമയവും മോശം സമയവും നിക്ഷേപകൻ അന്വേഷിച്ചു നടക്കേണ്ട കാര്യമില്ല.

ഇലക്ട്രോണിക് ട്രാൻസ്ഫർ ആയി അടയ്ക്കാമെന്നതിനാൽ നിശ്ചിത ദിവസം ഓട്ടോമാറ്റിക്കായി പണം അടയും. അതായത് നിങ്ങളുടെ നിക്ഷേപം മുടങ്ങില്ല. അച്ചടക്കത്തോടെ മുടങ്ങാതെ നിശ്ചിത തീയതിയിൽ നിക്ഷേപിക്കുമെന്നതിനാൽ ഇതിനു പകരം വയ്ക്കാവുന്ന നിക്ഷേപമാർഗം നിലവിൽ വേറെയില്ല. 

എന്നാൽ എസ്ഐ പി പോലുള്ള നിക്ഷേപാവസരവും ഒട്ടേറെ മികവുകളുണ്ടായിട്ടും മ്യൂച്വൽ ഫണ്ടുകൾക്ക് വേണ്ടത്രെ സ്വീകാര്യത ലഭിച്ചിട്ടില്ല.ഇതിനു കാരണം അഞ്ചു ശതമാനം പേരെ ഇപ്പോഴും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നുള്ളൂ എന്നതാണ്. ബാക്കി 95 ശതമാനത്തിനും മ്യൂച്വൽഫണ്ടുകളെ അറിയില്ല. അവരുടെ ഓരോ ആവശ്യങ്ങൾക്കും അനുയോജ്യമായ പദ്ധതികളുണ്ട്. ഈ മികവുകൾ പറഞ്ഞു മനസിലാക്കി നിക്ഷേപത്തിലേക്കു കൊണ്ടുവരണം. ബാങ്ക്  നിക്ഷേപം ഒരിക്കലും നഷ്ടപ്പെടില്ല. പൂർണ സുരക്ഷിതം. ആളുകൾക്ക് നന്നായി അത് അറിയാം. അതിനാൽ എല്ലാവരും ബാങ്കിൽ നിക്ഷേപിക്കുന്നു.

ഇൻഷുറൻസാകട്ടെ ഇപ്പോഴും നികുതി ഇളവിനുള്ള മാർഗമായാണ് എല്ലാവരും കാണുന്നത്. നഷ്ടപരിഹാരത്തിനുള്ള, ഇൻഷുറൻസ് കവറേജായി കാണുന്നവര്‍ ചുരുക്കമാണ്. ഇവിടേയ്ക്ക് ഏറ്റവും ഒടുവിൽ കടന്നു വന്നതാണ് മ്യൂച്വൽ ഫണ്ട്. അതേക്കുറിച്ച് മനസിലാക്കി വരുന്നതേയുള്ളൂ. അതിനു സമയമെടുക്കും. ഇപ്പോൾ  എസ്ഐപി വഴിയുള്ള നിക്ഷേപം  നല്ല രീതിയിൽ വർധിച്ചു വരുന്നുണ്ട്. മികവുകൾ തിരിച്ചറിയുന്നതോടെ ആളുകൾ ഇവയെ ഇരുകൈയും നീട്ടി സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ നിക്ഷേപ വളർച്ച അതിന്റെ സൂചനയാണ്

ലേഖകൻ കനറ റൊബേക്കോ അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒ ആണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com