ADVERTISEMENT

നിക്ഷേപം നടത്തുന്നതിനു വേണ്ടി വായ്‌പ എടുക്കുന്നത്‌ ശരിയായ കാര്യമല്ല. അങ്ങനെ ചെയ്യുന്നത്‌ വളരെ റിസ്‌കാണ്‌. വീട്‌, ചികിത്സാച്ചെലവുകള്‍, കുട്ടികളുടെ വിവാഹം എന്നിവ പോലെ അടിയന്തര ആവശ്യങ്ങള്‍ക്കാണ്‌ സാധാരണ പിഎഫ് പോലുള്ളവയിൽ നിന്ന് വായ്പ എടുക്കുന്നത്.

പ്രായം, നിലവിലെ നിക്ഷേപങ്ങള്‍, റിസ്‌ക്‌ എടുക്കാനുള്ള ശേഷി എന്നിവ കണക്കാക്കി വിവിധ മാര്‍ഗങ്ങളില്‍ നിക്ഷേപം തുടങ്ങുന്നതാണ്‌ ഉചിതം. ഓഹരികളില്‍ (മ്യൂച്വല്‍ ഫണ്ട്‌ എസ്‌ഐപി) നിന്നും ഡെറ്റ്‌ ഫണ്ടുകളില്‍ (ബാലന്‍സ്‌ഡ്‌ ഫണ്ടുകള്‍, ഡെറ്റ്‌ മ്യൂച്വല്‍ ഫണ്ടുകള്‍) നിന്നും ആവശ്യമായ നിക്ഷേപം തിരഞ്ഞെടുക്കാം.

അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ വരുന്ന ദീര്‍ഘകാലയളവില്‍ മറ്റു നിക്ഷേപമാർഗങ്ങളെക്കാള്‍ മികച്ച വരുമാനം നല്‍കുന്നത്‌ ഓഹരികളാണ്‌. എന്നാല്‍ ഹ്രസ്വകാലയളവില്‍ ഓഹരികളുടെ നഷ്‌ടസാധ്യത കൂടുതലാണ്‌. ഡെറ്റ്‌ ഫണ്ടുകള്‍ പൊതുവേ സുരക്ഷിതമാണെന്നാണു കരുതുന്നത്‌, എന്നാല്‍, ഓഹരികളുമായി താരതമ്യം ചെയ്യുമ്പോള്‍ റിട്ടേണ്‍ ഉയര്‍ന്നതായിരിക്കില്ല.

എഫ്‌ഡിയിലോ സേവിങ്‌സിലോ നിക്ഷേപം നടത്തുുന്നതും നല്ലതാണ്. മ്യൂച്ചൽ ഫണ്ടിലാണെങ്കിൽ ഒരു ഭാഗം ഒറ്റത്തവണയായി വര്‍ഷം കുറഞ്ഞത്‌ 12-15% റിട്ടേണ്‍ നല്‍കുന്ന ഇക്വിറ്റി ഫണ്ടില്‍ നിക്ഷേപിക്കാം അല്ലെങ്കില്‍ 7-10% റിട്ടേണ്‍ നല്‍കുന്ന ഡെറ്റ്‌ ഫണ്ടില്‍ നിക്ഷേപിക്കാം. റിസ്‌ക്‌ എടുക്കാനുള്ള ശേഷിയെ അടിസ്ഥാനമാക്കി വേണം ഈ നിക്ഷേപം..

ഇതുപോലെതന്നെ പ്രധാനമാണ്‌ പിപിഎഫില്‍ നിക്ഷേപം തുടങ്ങുക എന്നത്‌. പതിനഞ്ചു വര്‍ഷമാണ്‌ ലോക്‌ ഇന്‍ പീരിയഡ് അത്‌ അഞ്ച്‌ വര്‍ഷം വീതം വീണ്ടും നീട്ടാം. സര്‍ക്കാരിന്റെ പ്രഖ്യാപനമനുസരിച്ച്‌ റിട്ടേണില്‍ ഓരോ വര്‍ഷവും മാറ്റം ഉണ്ടാകാം. എങ്കിലും പിപിഎഫ്‌ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗങ്ങളില്‍ ഒന്നാണ്‌.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com