ADVERTISEMENT

മൊബൈല്‍ പേമെന്റ് ആപ്പായ ഫോണ്‍ പേ  ഉപയോക്താക്കള്‍ക്കായി ടാക്സ്   സേവിങ്  സേവനങ്ങള്‍ ലഭ്യമാക്കുന്നു. ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് വേഗത്തില്‍  ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീമുകളില്‍ (ഇഎല്‍എസ്എസ് ) നിക്ഷേപം നടത്താം. 

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ആദിത്യ ബിര്‍ള സണ്‍ ലൈഫ് എന്നീ രണ്ട് അസറ്റ്മാനേജ്‌മെന്റ് കമ്പനികളുമായി സഹകരിച്ചാണ് ഇഎല്‍എസ്എസ് ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്നത്. ഫ്‌ളിപ് കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ പേമെന്റ് ആപ്പാണ് ഫോണ്‍പേ.  വെല്‍ത്ത് മാനേജ്‌മെന്റ് രംഗത്തെ ഫോണ്‍പേയുടെ രണ്ടാമത്തെ ഉത്പന്നമാണ് ടാക്‌സ് സേവിങ് സ്‌കീമുകള്‍.  ഡിജിറ്റല്‍ ഗോള്‍ഡ് അവതരിപ്പിച്ചു കൊണ്ടാണ്  ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com