ADVERTISEMENT

അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ  ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്  സര്‍ക്കാര്‍ പ്രഖ്യാപിച്ചു.  പിപിഎഫ്, എന്‍സിസി തുടങ്ങിയ ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകള്‍ മാറ്റം വരുത്താതെ നിലനിര്‍ത്തി.   ഏപ്രില്‍- ജൂണ്‍ പാദത്തിലും ഈ സാമ്പത്തിക വര്‍ഷം നാലാംപാദത്തിലെ നിരക്കുകള്‍ തുടരും. 

പപ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) , നാഷണല്‍ സേവിങ്‌സ് സ്‌കീം (എസ്എസ് സി) എന്നിവയുടെ വാര്‍ഷിക പലിശ നിരക്ക് 8 ശതമാനമായി തുടരും. കിസാന്‍ വികാസ് പത്ര (കെവിപി) 7.7 ശതമാനമാനം ആദായം നല്‍കും . 

പാദം തോറുമാണ് ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. 

അഞ്ച് വര്‍ഷ കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീമിന്റെ പലിശ നിരക്ക് 8.7 ശതമാനമായി തുടരും. സീനിയര്‍ സിറ്റി സണ്‍സ് സ്‌കീമിന്റെ പലിശ പാദം തോറുമാണ്  ലഭ്യമാക്കുന്നത്. സേവിങ്‌സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനമായി തുടരും.

അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍  പെണ്‍മക്കള്‍ക്കു വേണ്ടിയുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് 8.5 ശതമാനം പലിശ നിരക്ക് ലഭ്യമാക്കും . 1-5 വര്‍ഷത്തെ കാലാവധി നിക്ഷേപങ്ങള്‍ 7-7.8 ശതമാനവും  അഞ്ച് വര്‍ഷത്തെ റിക്കറിങ് ഡെപ്പോസിറ്റുകള്‍ 7.3 ശതമാനവും പലിശ ലഭ്യമാക്കും. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com