ADVERTISEMENT

മ്യൂച്ചൽ ഫണ്ടിൽ അടുത്ത കാലത്തുണ്ടായ മാറ്റങ്ങളെ കുറിച്ച് യുടിഐ മ്യൂച്ച്വൽഫണ്ടിന്റെ എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ലളിത് നമ്പ്യാർ വിശദീകരിക്കുന്നു 

മ്യൂച്ചൽ ഫണ്ടിൽ അടുത്ത കാലത്തുണ്ടായ മാറ്റങ്ങൾ എത്രത്തോളം ബാധിച്ചിട്ടുണ്ട്?

ഈ രംഗത്ത് സുതാര്യതയേറിയിട്ടുണ്ട് എന്നതാണ് പ്രധാന മാറ്റം. ഫണ്ട് തെരഞ്ഞെടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉണ്ടായിരുന്ന ആശയകുഴപ്പം മാറാൻ ഇതോടെ വഴിതെളിഞ്ഞിട്ടുണ്ട്. ഒപ്പം  ബിസിനസ് ചെയ്യുന്ന രീതിയിലും മാറ്റം വന്നു. ഫീസ് സംബന്ധിച്ച കാര്യങ്ങളും മെച്ചപ്പെട്ടു. അതായത് മ്യുച്ചൽഫണ്ടുകൾ കൂടുതൽ മികച്ച നിക്ഷേപത്തിന് അനുയോജ്യമായ മേഖലയായിട്ടുണ്ട്. ചെറുകിടക്കാർക്ക് മികച്ച അവസരമാണിത് നൽകുന്നത്.

lalitnambiar

സാധാരണക്കാർക്ക് ഏതൊക്കെ മേഖലകളാണ് മ്യൂച്ചൽഫണ്ടിൽ അനുയോജ്യം?

മേഖലകൾ ഏതൊക്കെയെന്ന് തെരഞ്ഞെടുക്കുന്നതിലും നല്ലത് എത്ര വീതം ഓരോ ഫണ്ടിലും വേണമെന്ന് തീരുമാനിക്കുക.നിക്ഷേപത്തിന്റെ  50 മുതൽ 60 വരെ ശതമാനം മൾട്ടി കാപ്, ലാർജ് കാപ് ഫണ്ടുകളിൽ ആകാം. 30–40 ശതമാനം മിഡ്കാപ് ഫണ്ടുകളിൽ നിക്ഷേപിക്കാം. തീമാറ്റിക് ഫണ്ടുകളിൽ അപകട സാധ്യതയേറെയുള്ളതിനാൽ 10– 15 ശതമാനം നിക്ഷേപം മതിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com