ADVERTISEMENT

സാഹചര്യങ്ങള്‍ അനുകൂലമായതോടെ  ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം വീണ്ടും ശക്തമാകാന്‍ തുടങ്ങി.ഈ മാസം ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ 8,634 കോടി രൂപയുടെ നിക്ഷേപം നടത്തി.ആഗോള , ആഭ്യന്തര സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു തുടങ്ങിയതായാണ് വിലയിരുത്തല്‍. ഈ പ്രവണത വരും ദിനങ്ങളിലും തുടരുമെന്നാണ് സൂചന.

മാര്‍ച്ചില്‍ വിദേശ നിക്ഷേപകര്‍ ഓഹരികളിലും കടപ്പത്രങ്ങളിലുമായി മൊത്തം 45,981 കോടി രൂപയുടെ നിക്ഷേപം ആണ് നടത്തിയത്. അതേസമയം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം കണക്കുകള്‍ നോക്കുകയാണെങ്കില്‍  44,500 കോടി രൂപ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചു.

ഈ മാസം ഇതുവരെയുള്ള കാലയളവില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ )ഓഹരികളില്‍ മൊത്തം 8,989.08 കോടി രൂപയുടെ നിക്ഷേപം നടത്തി അതേസമയം കടപ്പത്രങ്ങളില്‍ നിന്നും 355.27 കോടി രൂപ പിന്‍വലിച്ചു.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com