ADVERTISEMENT

 

 

മ്യൂച്വല്‍ ഫണ്ടുകളിലെ എസ്‌ഐപി വഴിയുള്ള നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 38 ശതമാനം വര്‍ധന രേഖപെടുത്തി.

അസ്സോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) ലഭ്യമാക്കുന്ന കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം മ്യൂച്വല്‍ ഫണ്ടുകള്‍ എസ്‌ഐപി എന്ന് അറിയപ്പെടുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി 92,693 കോടി രൂപ സമാഹരിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ സമാഹരിച്ചത് 67,190 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓരോ മാസവും ശരാശരി 9.13 ലക്ഷം എസ്‌ഐപി അക്കൗണ്ടുകള്‍ ആണ് കൂട്ടിചേര്‍ത്തിട്ടുള്ളത്.  വിപണിയില്‍ ചാഞ്ചാട്ടം ശക്തമായിരുന്നെങ്കിലും പുതിയ എസ്‌ഐപി അക്കൗണ്ടുകള്‍ തുറക്കുന്നതിനെ ഇത് ബാധിച്ചിട്ടില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്.  നിലവില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ ഏകദേശം  2.62 കോടിയോളം  എസ്‌ഐപി അക്കൗണ്ടുകള്‍ ആണ് ഉള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com