ADVERTISEMENT

വാഹനവായ്പ, ഭവനവായ്പ, പഴ്സനൽ ലോൺ, സ്വർണപ്പണയ വായ്പ. ഒന്നും സമയത്ത്  തിരിച്ചടയ്ക്കാൻ പറ്റുന്നില്ല. ക്രെഡിറ്റ് കാർഡുകൾ കൊണ്ട് ഞാ‍ണിൻമേൽക്കളിയാണ്. മാസം 70,000 രൂപയോളം വരുമാനം ഉണ്ടെങ്കിലും ഒന്നിനും തികയുന്നില്ല. ഈ കടക്കെണിയിൽനിന്ന് എങ്ങനെ കരകയറും?

നമ്മളിൽ‌ പലരുടെയും അവസ്ഥയാണിത്. എന്നാൽ അറിയുക, കടക്കെണി ജീവിതത്തിന്റെ അവസാനമല്ല. ശാസ്ത്രീയമായ ഇടപെടൽ വഴി ഏതു പ്രതിസന്ധിയിൽനിന്നും കരകയറാൻ കഴിയും. അതിനുള്ള പ്രയത്നമാണ് വേണ്ടത്. 

വായ്പാ തിരിച്ചടവ് കുറയ്ക്കാം

പഴ്സനൽ ലോണും കാർ ലോണും ചേർന്നു മാസം 21,313 രൂപ തിരിച്ചടവുണ്ടെന്നിരിക്കട്ടെ. അഞ്ചു ലക്ഷം രൂപയുടെ അഞ്ചു വർഷ വ്യക്തിഗത വായ്പയ്ക്ക് 11.25% നിരക്കിൽ 10,934 രൂപ. അത്രയും കാലാവധിയുള്ള അഞ്ചു ലക്ഷം രൂപയുടെ കാർ വായ്പയ്ക്ക് 10,379 രൂപയുമാണ് പ്രതിമാസ അടവ്.

ഇവിടെ ഈടുവയ്ക്കാൻ വസ്തുവുണ്ടെങ്കിൽ 10 ലക്ഷം രൂപയുടെ പുതിയൊരു വായ്പ എടുക്കുക. എന്നിട്ട് മേൽപറഞ്ഞ രണ്ടു വായ്പയും അടച്ചു തീർക്കുക. 20 വർഷത്തേക്ക് 10.75% നിരക്കിലുള്ള പുതിയ വായ്പയ്ക്ക് 10,152 രൂപയാകും ഇഎംഐ.  അതായത് വായ്പാ തിരിച്ചടവിൽ ഒരു മാസം  11,161 രൂപ കുറയും. കടക്കെണിയിൽപെട്ടു നിത്യ ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുന്നയാൾക്ക് ഈ തുക എത്ര ആശ്വാസമായിരിക്കും. 11,166 രൂപ  അധിക വരുമാനം ലഭിക്കുന്നതിനു തുല്യമാണിത്.  

ഭവനവായ്പ ടോപ് അപ് 

ഇനി ഈടുവയ്ക്കാൻ വസ്തുവില്ലെന്നിരിക്കട്ടെ. നിലവിലുള്ള ഭവനവായ്പ ടോപ്അപ് ചെയ്യുക. ഈ വായ്പയിൽ 10 ലക്ഷത്തിന് 20 വർഷത്തേക്ക്   8,869 രൂപയോളമേ തിരിച്ചടവു വരൂ. അതായത് ഓരോ മാസവും തിരിച്ചടവിൽ 12,444 രൂപ കുറയും. ഭവനവായ്പ ടോപ്അപ്പിന് ഓരോ ബാങ്കിനും അതിന്റേതായ നിബന്ധനകളും വ്യവസ്ഥകളും ഉണ്ടാകുമെന്നതു മറക്കേണ്ട. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com