ADVERTISEMENT

ഐടിഐ മ്യൂച്വല്‍ ഫണ്ടിന്റെ  ആദ്യ സ്‌കീം ഏപ്രില്‍ 24 ന് അവതരിപ്പിക്കും. ഐടിഐ മ്യൂച്വല്‍ ഫണ്ട് ആദ്യം പുറത്തിറക്കുന്ന ഐടിഐ ലിക്വിഡ് ഫണ്ട് ഒരു ഓപ്പണ്‍ സ്‌കീമാണ്. മണിമാര്‍ക്കറ്റിലും കടപത്രങ്ങളിലും ആയിരിക്കും നിക്ഷേപം. പുതിയ സ്‌കീമിന്റെ റെഗുലര്‍ , ഡയറക്ട് പ്ലാനുകള്‍ ലഭ്യമാകും. ഗ്രോത്ത്, ഡിവിഡന്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. സ്‌കീമിലെ കുറഞ്ഞ നിക്ഷേപ പരിധി 5,000 രൂപ ആണ്. എക്‌സിറ്റ് ലോഡ് ഉണ്ടായിരിക്കില്ല.

ആഗസ്റ്റിനുള്ളില്‍ 4 സ്‌കീമുകള്‍ അവതരിപ്പിക്കാനാണ് ഐടിഐ മ്യൂച്വല്‍ ഫണ്ട് ലക്ഷ്യമിടുന്നത്. നാല് സ്‌കീമുകള്‍ക്കുള്ള അനുമതി സെബിയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ആദ്യ ഫണ്ട് പുറത്തിറക്കി തൊട്ടു പിന്നാലെ ഏപ്രില്‍ 25 ന് ഐടിഐ മൾട്ടികാപ് ഫണ്ട് പുറത്തിറക്കാനാണ് കമ്പനിയുടെ തീരുമാനം. അടുത്ത രണ്ട് ഫണ്ടുകളായ ഐടിഐ ആര്‍ബിട്ടേജ് ഫണ്ട്, ഐടിഐ ലോങ് ടേം ഇക്വിറ്റി ഫണ്ട് എന്നിവ ആഗസ്റ്റിനകം പുറത്തിറക്കും. 2018 മെയില്‍ ആണ് ഐടിഐ മ്യൂച്വല്‍ ഫണ്ടിന് സെബിയുടെ അനുമതി ലഭിച്ചത് മലയാളിയായ ജോർജ് ഹെബർ ജോസഫ് ആണ് ഐടിഐ മ്യൂച്വല്‍ ഫണ്ടിന്റെ സാരഥി.  സണ്‍ഫാര്‍മ ഡയറക്ടര്‍ സുധീര്‍വാല പിന്തുണക്കുന്ന  ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റിന്റെ ഭാഗമാണ് കമ്പനി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com