ADVERTISEMENT

ഐആര്‍സിടിസിയുടെ പ്രഥമ ഓഹരി വില്‍പ്പന ( ഐപിഒ) സെപ്റ്റംബറോടെ നടക്കും. ഐആര്‍സിടിസിക്ക് പുറമെ ഐആര്‍എഫ്‌സിയുടെ എപിഒയും സെപ്റ്റംബറില്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. രണ്ട് റെയില്‍വെ കമ്പനികളുടെയും ഐപിഒ വഴി 1,500 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. 

ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പറേഷന്റെ (ഐആര്‍എഫ്‌സി) ഐപിഒ തുടങ്ങുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തുടക്കത്തില്‍ ധനമന്ത്രാലയം ആരംഭിച്ചിരുന്നു. എന്നാല്‍ ലിസ്റ്റ് ചെയ്യുകയാണെങ്കില്‍ തങ്ങളുടെ വായ്പ ചെലവ് കൂടുമെന്ന് കമ്പനി റെയില്‍വെ മന്ത്രാലയത്തെ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്കേന്ദ്രകാബിനറ്റ് ആണ്. ഇന്ത്യന്‍ റെയില്‍വെയുടെ വിപുലീകരണ പദ്ധതികള്‍ക്കായി വായ്പകള്‍ വഴി ഐആര്‍എഫ്‌സി ധനസമാഹരണം നടത്തിയിരുന്നു. റെയില്‍വെയുടെ കാറ്ററിങ്, ടൂറിസം പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐആര്‍സിടിസി ആണ്. ഐആര്‍സിടിസിയുടെ ഐപിഒ വഴി 500 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 

റെയില്‍ വികാസ് നിഗമിന്റെ (ആര്‍വിഎന്‍എല്‍) ഓഹരികള്‍ വിറ്റഴിച്ച് സര്‍ക്കാര്‍ 480 കോടി രൂപ അടുത്തിടെ സമാഹരിച്ചിരുന്നു. ഐആര്‍സിടിസി , ഐആര്‍എഫ്‌സി ഉള്‍പ്പടെ അഞ്ച് റെയില്‍വെ കമ്പനികളുടെ ലിസ്റ്റിങിന് 2017 ഏപ്രിലില്‍ ആണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com