ADVERTISEMENT

കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ സ്വര്‍ണ്ണ ഇറക്കുമതി 3 ശതമാനം കുറഞ്ഞ് 3280 കോടി ഡോളറായി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 2017-18  സാമ്പത്തിക വര്‍ഷം 3370 കോടി ഡോറളറിന്റെ സ്വര്‍ണ്ണം രാജ്യത്ത് ഇറക്കുമതി ചെയ്തിരുന്നു. സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിയില്‍ ഉണ്ടായ ഇടിവ് കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. 

മൂല്യം അടിസ്ഥാനമാക്കി നോക്കുമ്പോഴാണ്  സ്വര്‍ണ്ണ ഇറക്കുമതിയില്‍ കുറവ് പ്രകടമായിരിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണ്ണ വിലയില്‍ ഉണ്ടായ കുറവാണ് ഇറക്കുമതി മൂല്യം കുറയാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടി കാട്ടുന്നത്. ഫെബ്രുവരിയില്‍ സ്വര്‍ണ്ണ ഇറക്കുമതിയില്‍ ഇടിവ് ഉണ്ടായെങ്കിലും മാര്‍ച്ചില്‍ വര്‍ധനയാണ് രേഖപെടുത്തിയത്. ഇത് സ്വർണാഭരണ കയറ്റുമതി ഉയരാന്‍ സഹായിച്ചു. 

ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഭരണ മേഖലയില്‍ നിന്നാണ് ആവശ്യകത കൂടുതല്‍. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com