ADVERTISEMENT

ജീവിതത്തിലെ അടിയന്തര ഘട്ടങ്ങളിലും റിട്ടയര്‍മെന്റിനു ശേഷം ഉള്ള ആവശ്യങ്ങള്‍ക്കും നിര്‍ണായകമാണ് പ്രൊവിഡന്റ് ഫണ്ട്. അതിനാല്‍ രാജ്യത്തെ തൊഴിലാളികളെ സംബന്ധിച്ച് പി.എഫ് അക്കൗണ്ടിലെ നിക്ഷേപം പ്രധാനമാണ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നടപ്പാക്കുന്ന പദ്ധതി ഇപ്പോള്‍ കൂടുതല്‍ സുതാര്യവുമാണ്. 

പരാതി ഓണ്‍ലൈനായി

എസ്എംഎസ്  മുഖേനയോ മിസ്ഡ് കോള്‍ നല്‍കിയോ അംഗങ്ങള്‍ക്ക് പി.എഫ് ബാലന്‍സ് പരിശോധിക്കാനാകും. അതുപോലെ നിക്ഷേപം സംബന്ധിച്ച പരാതികള്‍ ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുമാകും. ഇത്തരം പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്നാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇതിനായി EPFiGMS എന്ന കസ്റ്റെൈമസ്ഡ് പോര്‍ട്ടല്‍ തന്നെയുണ്ട്്. ഇതില്‍ ഇന്ത്യയില്‍ എവിടെ നിന്നും പരാതികള്‍ രേഖപ്പെടുത്താം. ഓണ്‍ലൈനില്‍ നേരിട്ട് പരാതി സമര്‍പ്പിക്കുന്നതിനായി //epfigms.gov.in// എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. Register Grievance എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരാതി സമര്‍പ്പിക്കാം.  

പരാതികള്‍ സമര്‍പ്പിക്കുന്നതിന് പി.എഫ് അക്കൗണ്ട് ഉടമയ്ക്ക് യു എ എന്‍ നമ്പര്‍ ഉണ്ടായിരിക്കണം. പി എഫ് അംഗങ്ങള്‍, ഇ പി എസ് പെന്‍ഷണര്‍, ജീവനക്കാര്‍ തുടങ്ങി ആര്‍ക്കും ഇങ്ങനെ നേരിട്ട് പരാതികള്‍ നല്‍കാം. ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പരാതി ന്യൂ ഡെല്‍ഹിയിലെ ഹെഡ് ഓഫിസിലേക്കോ, അതാത് ഫീല്‍ഡ് ഓഫീസുകളിലേക്കോ കൈമാറും.

പരാതി നല്‍കിയവര്‍ക്ക് ഇത് സംബന്ധിച്ച വിവരങ്ങളുടെ നിലയെന്തെന്ന് അപ്പപ്പോള്‍ അറിയാനാകും. തീരുമാനമായിട്ടില്ലെങ്കിൽ അക്കാര്യം അറിയിക്കാനും സൗകര്യമുണ്ട്. ഇ പി എഫ് നിക്ഷേപം സംബന്ധിച്ച സംശയങ്ങള്‍ക്കായും പൊതുവായ പരാതികള്‍ അറിയിക്കുന്നതിനും ഹെല്‍പ്പ് ഡെസ്‌ക്ക് നമ്പറിലും വിളിക്കാം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 1800118005 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com