sections
MORE

നിങ്ങളുടെ ഏതാവശ്യവും നിറവേറ്റാൻ മ്യൂച്വൽ ഫണ്ടിൽ മികച്ച മാർഗങ്ങൾ

HIGHLIGHTS
  • അൽപം റിസ്കുണ്ടെങ്കിലും അനുയോജ്യമായത് തിരഞ്ഞടുത്താൽ നേട്ടം ഉറപ്പ്
happy life 1
SHARE

മികച്ച രീതിയിൽ ആസൂത്രണം ചെയ്ത്, കൈയിലൊതുങ്ങുന്ന തുക നിക്ഷേപിച്ച് ആദായനികുതി ലാഭിക്കാം. ഒപ്പം മറ്റേതൊരു പദ്ധതിയിൽ കിട്ടുന്നതിലും  അധികം (10–15 ശതമാനം % ) ആകർഷകമായ വരുമാനവും നേടാം. അതും മൂന്നു വർഷം എന്ന കുറഞ്ഞ ലോക്ക് ഇൻ പിരീഡിൽ.

ആദായനികുതി ഇളവിനുള്ള മികച്ച മാർഗമായി  ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് ( ഇഎൽഎസ്എസ്). കേരളത്തിലും ഏറെ ജനപ്രീയമാണിത്. എന്നാൽ ഇതുമാത്രമല്ല, നിങ്ങളുടെ ഏതു നിക്ഷേപാവശ്യങ്ങൾക്കും ഇണങ്ങുന്ന പദ്ധതികൾ മ്യൂച്വൽ ഫണ്ടിലുണ്ട് എന്ന് എത്ര പേർക്ക് അറിയാം.   

∙മിച്ചം പിടിക്കുന്ന ആയിരമോ രണ്ടായിരമോ   ഓരോ മാസവും നിക്ഷേപിച്ച് അടുത്ത 15 വർഷം കൊണ്ട് മകളുടെ പഠനത്തിനാവശ്യമായ തുക ഉറപ്പാക്കണം എന്നുള്ളവർക്ക് വർഷം 12–15 ശതമാനം നേട്ടം കിട്ടുന്ന വിധത്തിൽ    നല്ലൊരു   ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടിൽ  നിക്ഷേപിക്കാം.

∙ഏതു സമയത്തും ആവശ്യം വരാവുന്ന അഞ്ചു ലക്ഷം രൂപ കൈവശമുണ്ട്. സുരക്ഷിതമായി നിക്ഷേപിച്ച് ബാങ്ക് സേവിങ്സ് അക്കൗണ്ടിലേക്കാൾ ആദായം നേടാൻ  മാർഗമുണ്ടോ? തീർച്ചയായും ഇത്തരക്കാർക്ക് ലിക്വിഡ് ഫണ്ട്   പരിഗണിക്കാം. 

∙റിട്ടയർ ചെയ്തപ്പോൾ കിട്ടിയ തുക മാസം തോറും വരുമാനം കിട്ടാനായി നിക്ഷേപിക്കണം.  ബാങ്കിലിടുന്നതിലും ഒന്നോ ഒന്നരയോ ശതമാനം അധികം കിട്ടാൻ, താരതമ്യേന സുരക്ഷിതമായ ഒരു മാർഗം  നിർദേശിക്കാമോ?  ഒരു വിഹിതം ഹൈ ബ്രിഡ് ഫണ്ടുകളിലോ  എംഐപിയിലോ നിക്ഷേപിക്കാം. 

∙25 വയസേ ഉള്ളൂ. ഉയർന്ന റിസക്കെടുക്കാൻ കഴിയും. നിക്ഷേപത്തിനു  20 ശതമാനത്തിലധികം നേട്ടം കിട്ടാൻ എന്തെങ്കിലും സാധ്യതയുണ്ടോ? ഇതിനായി മികച്ച സെക്ടർ ഫണ്ടോ, സ്മാൾ ക്യാപ്   ഫണ്ടോ ഉപയോഗപ്പെടുത്താം. 

∙റിട്ടയർമെന്റിനായി 20 വർഷം കൊണ്ട്  ഒരു കോടി രൂപ സമ്പാദിക്കാൻ ഏതു തരം നിക്ഷേപമാണ് നല്ലത്?   വൻകിട വൈവിധ്യവൽക്കരണ ഫണ്ടുകളിൽ നിന്നും മികച്ചത്  തിരഞ്ഞെടുക്കാം. 

∙അടുത്ത  മൂന്ന്– ആറു മാസം. അല്ലെങ്കിൽ ഒന്നോ രണ്ടോ വർഷത്തേയ്ക്ക്  സുരക്ഷിതമായി  നിക്ഷേപിച്ച് ന്യായമായ നേട്ടം ലഭിക്കാവുന്ന  ഒരു പദ്ധതി? ഗിൽട്ട് ഫണ്ട്, എഫ് എം പി , ഇൻകം ഫണ്ട് ... ഇവയിൽ ഏതു വേണമെങ്കിലലും തിരഞ്ഞെടുക്കാം.

അതെ, നിങ്ങളുടെ ആവശ്യം  ഏതുമാകട്ടെ, എത്ര കാലയളവിലേക്കും ആകട്ടെ തികച്ചും അനുയോജ്യവും വ്യത്യസ്തവുമായ പദ്ധതികൾ മ്യൂച്വൽ ഫണ്ടിൽ ലഭ്യമാണ്. അൽപം റിസ്ക്കുള്ളതാണ്  എന്നതിനാൽ കാര്യങ്ങൾ മനസിലാക്കി, മികച്ചതു തിരഞ്ഞെടുത്ത് നിക്ഷേപിക്കണം എന്നുമാത്രം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INVESTMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA